അനസ്തീസിയ

(Anesthesia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സംവേദനശേഷി താൽക്കാലികമായി ഇല്ലാതെയാക്കുന്ന അവസ്ഥയെയാണ്‌ അനസ്തീഷിയ എന്ന് പറയുന്നത്, സമ്മർദ്ദമോ വേദനയോ അറിയാതെ ശസ്ത്രക്രിയ, ചിലതരം രോഗനിർണ്ണയം എന്നിവ സാദ്ധ്യമാക്കാൻ ഈ അവസ്ഥ സഹായിക്കുന്നു.

അനസ്തീസിയ
A child being prepared to go under anesthesia
MeSHE03.155
MedlinePlusanesthesia
eMedicine1271543

പേരിനു പിന്നിൽ

തിരുത്തുക

αν-(an-)ഇല്ലായ്മ, αἲσθησις(aisthēsis) സംവേദനം എന്നീ ഗ്രീക്ക് പദങ്ങൾ കൂട്ടിച്ചേർത്താണ്‌ അനസ്തീഷിയ എന്ന വാക്കുണ്ടായത്. 1846-ൽ ഒളിവർ വെൻഡെൽ ഹോംസ് ആണ്‌ അനസ്തീഷിയ എന്ന പദം ആദ്യമായി ഉപയോഗിച്ചത്.

ചരിത്രം

തിരുത്തുക

എബേർസ് പാപ്പിറസ്(1500 ബി.സി) കറുപ്പ് പോലെയുള്ള വസ്തുക്കൾ അനസ്തീഷിയയ്ക്കായി ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബി. സി. മൂന്നാം നൂറ്റാണ്ടിൽ സുശ്രുതൻ എഴുതിയ സുശ്രുത സംഹിത, മദ്യവും കഞ്ചാവ് പുകയും അനസ്തീഷ്യയ്ക്കായി ഉപയോഗിക്കാമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 1769-ൽ ജോസഫ് പ്രീസ്റ്റ്ലി കണ്ടുപിടിച്ച നൈട്രസ് ഓക്സൈഡിന്റെ നിശ്ചേതനസ്വഭാവങ്ങളെക്കുറിച്ച് ഹംഫ്രി ഡേവി 1799-ൽ മനസ്സിലാക്കിയിരുന്നു.വില്ല്യം തോമസ് ഗ്രീൻ മോർട്ടൻ എന്ന ദന്തവൈദ്യൻ 1846 ഒക്ടോബർ 16-ന്‌ രക്തധമനിയിലെ ട്യൂമർ നീക്കം ചെയാനുള്ള ശസ്ത്രക്രിയയ്ക്ക് ഈതർ( ഡൈ ഈതൈൽ ഈതർ - CH3-CH2-O-CH2-CH3)ഉപയോഗിച്ചു, അനസ്തീഷ്യയ്ക്കായി ഈതർ ഉപയോഗിച്ചതായി ആദ്യമായി പ്രസിധീകരിക്കപ്പെട്ട ശസ്ത്രക്രിയകളിൽ ഒന്നാണിത്.[1] നേരത്തെ 1842- മാർച്ചിൽ ഡോക്ടർ ക്രഫോഡ് ലോങ്, ഈതർ അനസ്തീഷ്യയ്ക്കായി ഉപയോഗിച്ചെങ്കിലും 1849-ൽ മാത്രമാണ്‌ ഇതിന്റെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.

അനസ്തീഷിയ പല തരത്തിലുണ്ട്.

ജനറൽ അനസ്തീഷിയ

തിരുത്തുക

ഇന്ട്രാവീനസ് ആയി പ്രൊപ്പോഫോൾ മുതലായ മരുന്നുകളോ വാതകരൂപത്തിലുള്ള സീവോഫ്ലൂറേൻ, ഡെസ്‌ഫ്ലൂറേൻ, ഐസോഫ്ലൂറേൻ തുടങ്ങിയവയോ ഉപയോഗിച്ച് രോഗയെ പൂർണ്ണമായി ബോധം കെടുത്തുന്നു.

റീജിയനൽ അനസ്തീഷിയ

തിരുത്തുക

ശരീരത്തിന്റെ ഒരു ഭാഗത്തേക്ക് പോകുന്ന നാഡികളെ മരവിപ്പിച്ച് ആ ഭാഗത്തെ മാത്രം സം‌വേദനശക്തി ഇല്ലാതെയാക്കുന്ന റീജിയനൽ അനസ്തീഷിയയിൽ രോഗിക്ക് ബോധം നഷ്ടപ്പെടുന്നില്ല.

സ്പൈനൽ അനസ്തീഷിയ
തിരുത്തുക

സ്പൈനൽ കനാലിലെ സ്പൈനൽ ദ്രവത്തിൽ ഔഷധങ്ങൾ നൽകി നെഞ്ചിനു താഴെയുള്ള സം‌വേദനശേഷി ഇല്ലാതാക്കുകയാണ്‌ സ്പൈനൽ അനസ്തീഷിയ അഥവാ സബ്ആർക്കനോയ്ഡ് ബ്ലോക്കിൽ ചെയ്യുന്നത്. നാലും അഞ്ചും ലുംബാർ കശേരുകങ്ങൾക്കിടയിൽ(lumbar vertebrae) ബപിവാകെയ്ൻ( Bupivacaine ) പോലെയുള്ള ഔഷധങ്ങൾ ചെറിയ അളവിൽ നൽകിയാണ്‌ ഇത് ചെയ്യുന്നത്.

എപ്പിഡ്യൂറൽ അനസ്തീസിയ
തിരുത്തുക

എപ്പിഡ്യൂറൽ ഭാഗത്ത് എപ്പിഡ്യൂറൽ കത്തീറ്ററിന്റെ സഹായത്തോടു കൂടി നിശ്ചിതസ‌മയത്ത് കൂടിയ അളവിൽ ഔഷധങ്ങൾ നൽകിയാണ്‌ എപ്പിഡ്യൂറൽ അനസ്തീഷിയ നൽകുന്നത്. കുടുതൽ സ‌മയം നീണ്ടു നിൽകുന്ന ശസ്ത്ത്രക്രിയകൾക്കോ ശസ്ത്ത്രക്രിയാനന്തരമുളള വേദന നിവാരണത്തിനു വേണ്ടിയോ ആണ് കൂടുതലായി എപ്പിഡ്യൂറൽ അനസ്തീസിയ ഉപയോഗിക്കുനത്. നിശ്ചേതക ഔഷധമായ ബൂപിവാകെയ്ൻ അല്ലെങ്കിൽ ലിഗ്നോകെയ്ൻ ഒരു സ്റ്റീറോയ്ഡുമായി ചേർത്താണ്‌ ഉപയോഗിക്കുന്നത് (ഉദാ: ട്രയാംസിനോളോൺ triamcinolone). പ്രസവസമയത്ത് വേദന ഇല്ലാതെയാക്കാൻ (Epidural analgesia )ഉപയോഗിച്ചുവരുന്ന ഒരു മാർഗ്ഗമാണിത്. [2]

 
എപ്പിഡ്യൂറൽ രേഖാചിത്രം

ലോക്കൽ അനസ്തീഷിയ

തിരുത്തുക

തൊലിക്ക് താഴെ മരുന്ന് കുത്തിവെച്ച് ശരീരത്തിന്റെ വളരെ കൃത്യമായ ഭാഗം മരവിപ്പിക്കുകയാണ്‌ ലോക്കൽ അനസ്തീഷിയ അഥവാ സ്ഥാനിക അനസ്തീഷിയയിൽ ചെയ്യുന്നത്

  1. http://dictionary.reference.com/browse/william+thomas+g.+morton
  2. "Cochrane Reviews". Anim-Somuah M, Smyth RMD, Howell CJ. Cochrane Reviews. Retrieved 2009-10-12.
"https://ml.wikipedia.org/w/index.php?title=അനസ്തീസിയ&oldid=3429725" എന്ന താളിൽനിന്ന് ശേഖരിച്ചത്