റുസെയ്ഫ
ജോർദ്ദാനിലെ സർഖ ഗവർണറേറ്റിലുൾപ്പെട്ട ഒരു പട്ടണമാണ് റുസെയ്‍ഫ (Arabic: الرصيفة). ഈ പട്ടണത്തിലെ ജനസംഖ്യ ഏകദേശം 280,000 (2009ലെ കണക്കുകൾ പ്രകാരം) ആണ്. അമ്മാൻ, ഇർബിൻ, സർഖ എന്നീ ജോർദാൻ പട്ടണങ്ങൾ കഴിഞ്ഞാൽ ജനസംഖ്യയനുസരിച്ച് ജോർദനിലെ നാലാമത്തെ വലിയ പട്ടണമാണ് റുസെയ്ഫ.
റുസെയ്‍ഫ നഗരം مدينة الرصيفة | ||
---|---|---|
നഗരം | ||
റുസെയ്ഫ നഗരം | ||
| ||
രാജ്യം | Jordan | |
ഗവർണ്ണറേറ്റ് | സർഖ ഗവർണ്ണറേറ്റ് | |
മുൻസിപ്പാലിറ്റി രൂപീകൃതം | 1957 | |
• മേയർ | ഒസാമ ഹയ്മൂർ | |
• നഗരം | 15 ച മൈ (38 ച.കി.മീ.) | |
ഉയരം | 2,300 അടി (700 മീ) | |
(2010) | ||
• നഗരം | 280,000 | |
• മെട്രോപ്രദേശം | 500,000 | |
• മെട്രോ സാന്ദ്രത | 40,000/ച മൈ (15,000/ച.കി.മീ.) | |
[1] | ||
സമയമേഖല | UTC+2 (UTC+2) | |
• Summer (DST) | UTC+3 (UTC+3) | |
ഏരിയ കോഡ് | +(962)5 | |
വെബ്സൈറ്റ് | http://www.russifah.gov.jo/ |
ഭൂമിശാസ്ത്രം
തിരുത്തുകറുസെയ്ഫ പട്ടണം ജോർദാനിലെ മദ്ധ്യമേഖലയിൽ അമ്മാൻ-സർഖ ഹൈവേയിൽ, സർഖ നദീതടത്തിലാണ് സ്ഥിതി ചെയ്യുന്നത്. അമ്മാൻ, സർഖ, റുസെയ്‍ഫ എന്നീ പട്ടണങ്ങൾ യോജിച്ച് ഒരു വലിയ മെട്രോപോളിറ്റൻ മേഖല രൂപീകരിച്ചിട്ടുണ്ട്.
ജനസംഖ്യ
തിരുത്തുകജോർദാൻ ദേശീയ സെൻസസ് 2004 പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 268,237 [2] ആണ്. പട്ടണത്തിലെ സ്ത്രീപുരുഷ അനുപാതം യഥാക്രമം 48.46 ശതമാനം 51.54 ശതമാനം എന്നിങ്ങനെയാണ്.
അവലംബം
തിരുത്തുക- ↑ "Russeifa City website". Archived from the original on 2018-08-20. Retrieved 2016-11-11.
- ↑ "2004 Census" (PDF). dos.gov.jo. Archived from the original (PDF) on 2011-07-22. Retrieved 2016-11-11.