റീഡ് സ്റ്റേൺബർഗ് കോശം
ഹോജ്കിൻ ലിംഫോമ ഉള്ളവരിൽ നിന്നെടുക്കുന്ന ബയോപ്സിയിൽ കാണപ്പെടുന്ന പ്രത്യേകതരം വലിയ കോശങ്ങളാണ് റീഡ് സ്റ്റേൺബെർഗ് കോശങ്ങൾ (Reed–Sternberg cells). ബി-ലിംഫോസൈറ്റുകളാണ് രൂപാന്തരം പ്രാപിച്ച് റീഡ് സ്റ്റേൺബർഗ് കോശങ്ങളായി മാറുന്നത്.[1] എബ്സ്റ്റീൻ ബാർ വൈറസ് മൂലമുണ്ടാവുന്ന ലിംഫോമകളിലാണ് റീഡ് സ്റ്റേൺബർഗ് കോശങ്ങൾ പ്രധാനമായും കണ്ടുവരുന്നത്. ഡൊറോത്തി റീഡ് മെൻഡൻഹാൾ (1874–1964)[2], കാൾ സ്റ്റേൺബർഗ് (1872–1935)[3] എന്നീ ശാസ്ത്രജ്ഞരാണ് ഈ കോശത്തെ കണ്ടുപിടിച്ചത്. ഇവർ രണ്ടുപേരുടെയും പേരിലാണ് (റീഡ് & സ്റ്റേൺബർഗ്) കോശം അറിയപ്പെടുന്നതും.
റീഡ് സ്റ്റേൺബർഗ് കോശങ്ങൾക്ക് രണ്ടോ അതിലധികമോ ലോബുകളുള്ള കോശമർമ്മമാണുള്ളത്. സി.ഡി 30, സി.ഡി. 15 എന്നീ കോശ മാർക്കറുകൾ കാണപ്പെടും. സി.ഡി 20 ഉം, സി.ഡി 40 ഉം കാണപ്പെടുകയില്ല. ഹോജ്കിൻ ലിംഫോമ സ്ഥിതീകരിക്കാൻ ബയോപ്സിയിൽ ഈ കോശങ്ങൾ കാണപ്പെടേണ്ടത് അനിവാര്യമാണ്. റിയാക്ടീവ് കഴലവീക്കം ഉണ്ടാക്കുന്ന രോഗങ്ങളിലും റീഡ് സ്റ്റേൺബർഗ് കോശങ്ങൾ കാണപ്പെടാം. അതുകൊണ്ട് ഈ കോശങ്ങളുടെ സാന്നിധ്യം കൊണ്ടുമാത്രം ലിംഫോമ സ്ഥിതീകരിക്കാൻ കഴിയുന്നതല്ല.
ലാക്യുനാർ ഹിസ്റ്റിയോസൈറ്റുകൾ എന്ന തരം റീഡ് സ്റ്റേൺബർഗ് കോശങ്ങൾ നൊഡുലാർ സ്ക്ലീറോസിസ് എന്ന തരം ഹോജ്കിൻ ലിംഫോമയിൽ മാത്രം കാണപ്പെടുന്ന കോശങ്ങളാണ്.[4]
അവലംബം
തിരുത്തുക- ↑ Hartlapp I, Pallasch C, Weibert G, Kemkers A, Hummel M, Re D (2009). "Depsipeptide induces cell death in Hodgkin lymphoma-derived cell lines". Leuk. Res. 33 (7): 929–36. doi:10.1016/j.leukres.2008.12.013. PMID 19233470.
{{cite journal}}
: Unknown parameter|month=
ignored (help)CS1 maint: multiple names: authors list (link) - ↑ Reed D. On the pathological changes in Hodgkin's disease, with special reference to its relation to tuberculosis. Johns Hopkins Hosp Rep 1902;10:133-96.
- ↑ Sternberg C. Uber eine eigenartige unter dem Bilde der Pseudoleukamie verlaufende Tuberculose des lymphatischen Apparates. Ztschr Heilk 1898;19:21–90.
- ↑ Mitchell, Richard Sheppard; Kumar, Vinay; Abbas, Abul K.; Fausto, Nelson. Robbins Basic Pathology. Philadelphia: Saunders. ISBN 1-4160-2973-7.
{{cite book}}
: CS1 maint: multiple names: authors list (link) 8th edition.