റിങ് നെബുല
അയംഗിതി രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു നെബുലയാണ് റിങ് നെബുല. M57 എന്നതാണ് ഇതിന്റെ മെസ്സിയർ സംഖ്യ. ഗ്രഹനെബുലകളിൽ (Planetary Nebula) ഏറ്റവും പ്രശസ്തമായ ഒന്നാണിത്.
റിങ്ങ് നെബുല | |
---|---|
Observation data (Epoch J2000) | |
റൈറ്റ് അസൻഷൻ | 18h 53m 35.079s[1] |
ഡെക്ലിനേഷൻ | +33° 01′ 45.03″[1] |
ദൂരം | 2.3+1.5 −0.7 kly (700+450 −200 pc)[2][3] |
ദൃശ്യകാന്തിമാനം (V) | 9[4] |
കോണീയവലിപ്പം (V) | 230″ × 230″[2] |
നക്ഷത്രരാശി | അയംഗിതി |
Physical characteristics | |
ആരം | 1.3+0.8 −0.4 ly[a] |
കേവലകാന്തിമാനം (V) | -0.2+0.7 −1.8[b] |
Notable features | - |
മറ്റു നാമങ്ങൾ | M 57,[1] NGC 6720[1] |
See also: ഗ്രഹ നീഹാരിക, നീഹാരികകളുടെ പട്ടിക |
ചരിത്രം
തിരുത്തുക1779 ജനുവരിയിൽ ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ അന്ത്വാൻ ദാർക്വിയെ ഡി പെല്ലെപുവ ആണ് റിങ്ങ് നെബുല കണ്ടെത്തിയത്. അതേ മാസം തന്നെ ധൂമകേതുക്കളെ തിരയുകയായിരുന്ന ചാൾസ് മെസ്സിയറും ഇതിനെ കണ്ടെത്തി. തന്റെ പട്ടികയിൽ 57-ആമത്തെ അംഗമായി മെസ്സിയർ ഇതിനെ എണ്ണി. മെസ്സിയറും വില്യം ഹെർഷലും ദൂരദർശിനി കൊണ്ട് തിരിച്ചറിയാനാകാത്ത നക്ഷത്രങ്ങളുടെ കൂട്ടമായിരിക്കാം ഈ നെബുലയെന്ന് പരികൽപന ചെയ്തു. എന്നാൽ ഇത് തെറ്റാണെന്ന് 1864-ൽ വില്യം ഹഗ്ഗിൻസ് തന്റെ പഠനത്തിലൂടെ തെളിയിച്ചു.[5][6]
റിങ്ങ് നെബുലയുടെ കേന്ദ്രത്തിൽ ഒരു മങ്ങിയ നക്ഷത്രമുണ്ടെന്ന് 1800-ൽ ഫ്രീഡ്രിച്ച് വോൺ ഹാൻ കണ്ടെത്തി. ഇതിന്റെ ഫോട്ടോ ആദ്യം എടുത്തത് 1886ൽ ഹംഗേറിയൻ ജ്യോതിശാസ്ത്രജ്ഞനായ യൂജീൻ വോൺ ഗൊദാർദ് ആണ്.[7]
സ്ഥാനം
തിരുത്തുകഅയംഗിതി രാശിയിൽ ആൽഫ നക്ഷത്രമായ വേഗയുടെ തെക്കായാണ് റിങ്ങ് നെബുലയുടെ സ്ഥാനം. ബീറ്റ നക്ഷത്രത്തിൽ നിന്ന് ഗാമ നക്ഷത്രത്തിലേക്കുള്ള രേഖയിൽ ഏകദേശം 40 ശതമാനം പിന്നിട്ടാലെത്തുന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
നഗ്നനേത്രങ്ങൾ കൊണ്ടോ സാധാരണ ബൈനോക്കൂലറുകൾ കൊണ്ടോ ഈ നീഹാരികയെ ദർശിക്കാൻ സാധിക്കില്ല. 3 ഇഞ്ച് ദൂരദർശിനിയുപയോഗിച്ച് ഇതിന്റെ വളയം കാണാമെങ്കിലും നന്നായി കാണണമെങ്കിൽ 8 ഇഞ്ച് ദൂരദർശിനിയെങ്കിലും ആവശ്യമാണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "SIMBAD Astronomical Database". Results for Messier 57. Retrieved 2006-12-19.
- ↑ 2.0 2.1 O'Dell, C. R.; Balick, B.; Hajian, A. R.; Henney, W. J.; Burkert, A. (2002). "Knots in Nearby Planetary Nebulae". The Astronomical Journal. 123 (6): 3329–3347. doi:10.1086/340726.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Harris, Hugh C.; Dahn, Conard C.; Canzian, Blaise; Guetter, Harry H.; Leggett, S. K.; Levine, Stephen E.; Luginbuhl, Christian B.; Monet, Alice K. B.; Monet, David G.; Pier, Jeffrey R.; Stone, Ronald C.; Tilleman, Trudy; Vrba, Frederick J.; Walker, Richard L. (February 2007). "Trigonometric Parallaxes of Central Stars of Planetary Nebulae". The Astronomical Journal. 133 (2): 631–638. doi:10.1086/510348.
{{cite journal}}
: CS1 maint: date and year (link) CS1 maint: multiple names: authors list (link) - ↑ Murdin, P. (2000). "Ring Nebula (M57, NGC 6720)". Encyclopedia of Astronomy and Astrophysics, Edited by Paul Murdin, article 5323. Bristol: Institute of Physics Publishing, 2001. Http://eaa.iop.org/abstract/0333750888/5323. doi:10.1888/0333750888/5323.
{{cite journal}}
: External link in
(help)|journal=
- ↑ Garfinkle, Robert A. (1997). Star-hopping: Your Visa to Viewing the Universe. Cambridge University Press. ISBN 0-521-59889-3. OCLC 37355269.
- ↑ Messier, Charles (1780). "Catalogue des Nébuleuses & des amas d'Étoiles". Connoissance des Temps for 1783. pp. 225–249.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;steinicke2010
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.