റാഹ മുഹാറക്ക്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ സൗദി വനിതയാണ് റാഹ മുഹാറക്ക് (അറബി: رها محرق) (ജനനം:1986).[1] എവറസ്റ്റ് കൂടാതെ കിളിമഞ്ചാരോ, വിൻസൺ, എൽബ്രസ്, അകോൻകഗുവ, കാല പട്ടർ, പികോ ഡി ഒറിസബ എന്നീ കൊടുമുടികളും ഇവർ കീഴടക്കിയിട്ടുണ്ട്.[2]
റാഹ മുഹാറക്ക് | |
---|---|
رها محرق | |
ജനനം | 1986 (വയസ്സ് 37–38) |
ദേശീയത | സൗദി |
തൊഴിൽ | പർവ്വതാരോഹണം |
അറിയപ്പെടുന്നത് | എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ സൗദി വനിത |
വെബ്സൈറ്റ് | rahamoharrak |
ആദ്യകാല ജീവിതം
തിരുത്തുകസൗദി അറേബ്യയിലെ ജിദ്ദയിലാണ് റാഹ മുഹാറക്കിന്റെ ജനനം. ഹസൻ മുഹാറക്കിന്റെ മൂന്നു മക്കളിൽ ഏറ്റവും ഇളയ കുട്ടിയാണ് റാഹ.[3] ഷാർജയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നു വിഷ്വൽ കമ്മ്യൂണിക്കേഷൻസിൽ ബിരുദം നേടിയ ശേഷം റാഹ ദുബായിൽ സ്ഥിരതാമസമാക്കി.[4]
എവറസ്റ്റ് കീഴടക്കൽ
തിരുത്തുക2013 ഫെബ്രുവരിയിൽ അർജന്റീനയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അകോൻകഗുവ കീഴടക്കിയതിനുശേഷം എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ റാഹ തുടങ്ങിയിരുന്നു.[5] 2013 മേയ് 18-ന്, എവറസ്റ്റ് കൊടുമുടിയുടെ നെറുകയിലെത്തുന്ന ആദ്യ സൗദി വനിത യെന്ന നേട്ടം ഇവർ സ്വന്തമാക്കി.
അവലംബം
തിരുത്തുക- ↑ "Saudi woman makes history by reaching Everest summit". BBC News. 18 May 2013. Retrieved 2013-05-18.
- ↑ "Raha puts Saudi, UAE on top of the world". Khaleej Times. 18 May 2013. Archived from the original on 2015-01-02. Retrieved 2013-05-18.
- ↑ "Saudi woman tops Everest as country warms to women in sports". Hurriyet Daily News. 19 May 2013. Retrieved 2013-05-21.
- ↑ "Saudi woman conquers Everest". The Hindu. 18 May 2013. Retrieved 2013-05-18.
- ↑ "First Saudi woman summits Mount Everest". CNN. 20 May 2013. Retrieved 2013-05-21.