എൽബ്രസ് പർവതം

(Mount Elbrus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റഷ്യയിലേയും യൂറോപ്പിലെ തന്നെയും ഏറ്റവും ഉയരം കൂടിയ പർവതമാണ് എൽബ്രസ് പർവതം Mount Elbrus (Russian: Эльбру́с, tr. Elbrus; IPA: [ɪlʲˈbrus]; Karachay-Balkar: Минги тау, Miñi taw, IPA: [mɪˈŋːi taw]; Kabardian: Ӏуащхьэмахуэ, ’Wāśhamāxwa IPA: [ʔʷoːɕħɑmæːxʷo]; Georgian: იალბუზი, tr. Ialbuzi; Ossetian: Halbruz). ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പത്താമത്തെ കൊടുമുടിയാണ് ഇത്.[6]

എൽബ്രസ് പർവതം
എൽബ്രസ് പർവതം
ഉയരം കൂടിയ പർവതം
Elevation5,642 മീ (18,510 അടി) [1][2]
Prominence4,741 മീ (15,554 അടി) 
Ranked 10th
Isolation2,473 കി.മീ (8,114,000 അടി) Edit this on Wikidata
ListingSeven Summits
Volcanic Seven Summits
Country high point
Ultra
മറ്റ് പേരുകൾ
Native nameГора Эльбрус
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/കോക്കസസ് പർവതങ്ങൾ" does not exist
CountryRussia
Federal subjectKabardino-Balkaria and Karachay-Cherkessia
Parent rangeCaucasus Mountains
Topo mapElbrus and Upper Baksan Valley by EWP[3][4]
ഭൂവിജ്ഞാനീയം
Age of rockUnknown
Mountain typeStratovolcano (dormant)
Last eruption50 CE ± 50 years[5]
Climbing
First ascent(West summit) 1874, by Florence Crauford Grove, Frederick Gardner, Horace Walker and the guides Peter Knubel of St. Niklaus in the canton Valais and Ahiya Sottaiev
(Lower summit) 22 July 1829 by Karachay guide Khillar Khachirov
Easiest routeBasic snow/ice climb

ജോർജ്ജിയയുടെ അതിർത്തിക്ക് സമീപം തെക്കൻ റഷ്യയിൽ കോക്കസസ് പർവതനിരകളുടെ ഭാഗമായാണ് എൽബ്രസ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. എൽബ്രസ് പർവ്വതത്തിന് രണ്ടു കൊടുമുടികളുണ്ട്. ഇവ രണ്ടും ചരിത്രത്തിൽ പൊട്ടിത്തെറിച്ച് ഇപ്പോൾ നിഷ്‌ക്രിയമായിരിക്കുന്നതും എന്നാൽ സജീവമാവാൻ സാധ്യതയുള്ളതുമായ അഗ്‌നിപർവതങ്ങളായ നിർവാണ അഗ്‌നിപർവതമാണ് (dormant volcanoes).

ഇതിൽ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കൊടുമുടിയാണ് എറ്റവും ഉയരം കൂടിയത്. 5,642 മീറ്റർ (18,510 അടി) ആണ് ഇതിന്റെ ഉയരം.[2] കിഴക്കൻ കൊടുമുടി അൽപം ഉയരം കുറവാണ്. 5,621 മീറ്റർ (18,442 അടി ) ഉയരമാണ് ഇതിനുള്ളത്. താഴെയുള്ള കിഴക്കൻ കൊടുമുടി ആദ്യം കയറിയത് 1829 ജൂലൈ 10ന് നോർത്ത് കോക്കസസ് മേഖലയിലുള്ള ഖില്ലാർ ഖാച്ചിറോവ് എന്ന തുർക്ക് വംശജനാണ്.[7][8][9]

റഷ്യൻ സാമ്രാജ്യത്തിന്റെ സൈന്യത്തിന്റെ ശാസ്ത്ര പര്യവേഷണ സംഘത്തലവനായിരുന്ന ജനറൽ ഇമ്മാനുവലിന്റെ നേതൃത്വത്തിലായിരുന്നു പർവ്വതാരോഹണം.

പദോൽപത്തി

തിരുത്തുക

പേർഷ്യൻ പദമായ അൽബർസ്‌ (البرز )Alborz, Alburz, Elburz or Elborz, പുനക്രമീകരിച്ച രൂപമാണ് എൽബ്രസ്[10]. വടക്കൻ ഇറാനിലെ ഒരു നീണ്ട പർവത നിരയുടെ പേരാണിത്. ഇൻഡോ-യൂറോപ്പ്യൻ ഭാഷാ കുടുംബത്തിൽപ്പെട്ട കിഴക്കൻ ഇറാനിയൻ ഭാഷകളിൽ ഒന്നായ അവെസ്റ്റൻ ഭാഷയിലെ ഹറ ബൈരിസെയ്തി എന്ന വാക്കിൽ നിന്നാണ് ഈ പദം ഉത്ഭവിച്ചത്. അതികായൻ, ഉയരം എന്നൊക്കെയാണ് ഇതിനർത്ഥം.

ഭൂമിശാസ്ത്രം

തിരുത്തുക
 
എൽബ്രസ്3D

കോക്കസസ് പർവ്വതത്തിന്റെ പ്രധാന പ്രദേശങ്ങൾ അടങ്ങുന്ന വടക്ക് ഭാഗത്തെ ഗ്രേറ്റർ കോക്കസസിന്റെ പ്രധാന ഭാഗത്ത് നിന്ന് 20 കിലോ മീറ്റർ (12 മൈൽ) വടക്കും റഷ്യൻ പട്ടണമായ കിസ് ലോവോഡ്‌സ്‌ക്കിൽ നിന്ന് തെക്ക്-തെക്കുപടിഞ്ഞാറ് ഭാഗത്തേക്ക് 65 കിലോമീറ്റർ (40മൈൽ) ദൂരെയായുമാണ് എൽബ്രസ് പർവ്വതം സ്ഥിതിചെയ്യുന്നത്. [11] ഫലകചലന സിദ്ധാന്തം നടന്ന പ്രദേശത്താണ് എൽബ്രസ് സ്ഥിതിചെയ്യുന്നത്. നേരത്തെ പൊട്ടിത്തെറിച്ച് ഇപ്പോൾ നിഷ്‌ക്രിയമായിരിക്കുന്നതും എന്നാൽ സജീവമാവാൻ സാധ്യതയുള്ളതുമായ അഗ്‌നിപർവതങ്ങളായ നിർവാണ അഗ്‌നിപർവതമുള്ള മലയാണിത്.[12]

 
എൽബ്രസ് പർവ്വതത്തിന്റെ സാറ്റലൈറ്റ് ചിത്രം
 
എൽബ്രസ് പർവ്വതത്തിന്റെ സാറ്റലൈറ്റ് ദൃശ്യം

അഗ്നിപർവ്വത സ്‌ഫോടനം

തിരുത്തുക

2.5 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ടതാണ് എൽബ്രസ് പർവ്വതം. അഗ്നിപർവ്വതം നിലവിൽ നിഷ്‌ക്രിയമായാണ് കണക്കാക്കുന്നത്. മാമത്തുകളും നിയാണ്ടർത്താൽ മനുഷ്യരും ജീവിച്ചിരുന്ന അതിപുരാതന കാലഘട്ടമായപ്ലീസ്‌റ്റോസീൻ കാലത്ത് എൽബ്രസ് സജീവമായിരുന്നുവെന്നാണ് സ്മിത്ത് സോനിയൻ ഇൻസ്റ്റിറ്റിയൂട്ടിന്റെ ആഗോള അഗ്നിപർവ്വത പ്രോഗ്രാമിന്റെ (ജിവിപി) പഠനങ്ങൾ. എഡി 50ൽ ആണ് ഇവിടെ അവസാനമായി അഗ്നിപർവ്വതം പൊട്ടിയത്.[5]

ചരിത്രം

തിരുത്തുക

രണ്ടാം ലോകമഹായുദ്ധ കാലത്ത് കോക്കസസ് യുദ്ധം നടക്കുമ്പോൾ നാസി ജർമ്മനിയുടെ സായുധ സൈന്യം 1942 ഓഗസ്റ്റ് മുതൽ 1943 ജനുവരി വരെ എൽബ്രസ് പർവ്വതം വളഞ്ഞ് അധിനിവേശം നടത്തി. നാസിപ്പടയുടെ ഒന്നാം മൗണ്ടേൻ ഡിവിഷനിലെ കാലാൾ പടയിലെ 10,000 പേർ മല വളഞ്ഞു.[13] പർവ്വത നിരയിലെ കുടിലുകൾക്ക് നേരെ ഒരു റഷ്യൻ പൈലറ്റ് ബോംബ് വർഷിച്ചതായി കഥകളുണ്ട്. പ്രദേശത്തെ കുടിലുകൾ തകർക്കാതെ ജർമ്മനിയുടെ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ആക്രമണം നടതതിയ പൈലറ്റിനെ പിന്നീട് പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്തതായാണ് കഥ. നാസി ജർമ്മനിയുടെ സ്വാസ്ഥിക പതാക പർവ്വതത്തിന്റെ കൊടുമുടിയിൽ കൊണ്ടുപോയി നാട്ടാൻ ജനറൽ ഓഫീസർ ജർമ്മൻ ഡിവിഷനോട് ആജ്ഞാപിച്ചിരുന്നു. [14] 1936 മാർച്ച് 17ന് റഷ്യയിലെ ഓൾ യൂനിയൻ ലെനിനിസ്റ്റ് യംഗ് കമ്മ്യൂണിസ്റ്റ് ലീഗിന്റെ മലക്കയറ്റതതിൽ പരിചയമില്ലാത്ത 33 പ്രവർത്തകർ അടങ്ങിയ ഒരു സംഘം മലക്കയറാൻ ശ്രമം നടത്തി. ഇവരിൽ നാലു പേർ മഞ്ഞിൽ വഴുതി വീണ് മരണപ്പെട്ടു.[15]

  1. The World Book Encyclopedia—Page 317 by World Book, Inc
  2. 2.0 2.1 Mt. Elbrus : Image of the Day. Earthobservatory.nasa.gov. Retrieved on 15 May 2014.
  3. Mount Elbrus Map Sample. Ewpnet.com. Retrieved on 15 May 2014.
  4. Mount Elbrus and Upper Baksan Valley Map and Guide (Map) (2nd ed.). 1:50,000 with mountaineering information. EWP Map Guides. Cartography by EWP. EWP. 2007. ISBN 978-0-906227-95-4.
  5. 5.0 5.1 "Elbrus: Summary". Global Volcanism Program. Smithsonian Institution. Archived from the original on 2013-02-17. Retrieved 25 February 2010.
  6. "CIA World Factbook - Russia, Geography". US CIA. US Central Intelligence Agency. Archived from the original on 2015-07-03. Retrieved 22 February 2016.
  7. ''Радде Г. И. Кавказский хребет // Живописная Россия. Т. 9. Кавказ, СПб., 1883. С. Mountain.ru. Retrieved on 15 May 2014.
  8. Miziev, I. M. "ФАКТЫ И СУЖДЕНИЯ", in Следы на Эльбрусе (из истории горного туризма и отечественного альпинизма)
  9. История восхождений. elbrus-top.ru
  10. "Alborz" in Encyclopædia Iranica
  11. Caucasus from Elbrus to Kazbek (Map) (1st ed.). 1:200,000 with general information. Map Guides. Cartography by EWP. Robin Collomb and Andrew Wielochowski. 1993. ISBN 0-906227-54-2.
  12. "Observations of crustal tide strains in the Elbrus area". Izvestiya Physics of the Solid Earth. 43 (11). MAIK Nauka: 922–930. November 2007. Bibcode:2007IzPSE..43..922M. doi:10.1134/S106935130711002X.
  13. Mount Elbrus History. Ewpnet.com (10 January 1943). Retrieved on 15 May 2014.
  14. Kershaw, Ian. Hitler: Nemesis 1936–1945.
  15. Kudinov V.F. Трагедия на Эльбрусе. poxod.ru
"https://ml.wikipedia.org/w/index.php?title=എൽബ്രസ്_പർവതം&oldid=3945118" എന്ന താളിൽനിന്ന് ശേഖരിച്ചത്