റാഫി മഞ്ഞളി
ഇന്ത്യയിലെ ആഗ്ര അതിരൂപതയുടെ മെത്രാപ്പോലീത്തയാണ് ഡോ. മാർ റാഫി മഞ്ഞളി.[2][3] 2013 മുതൽ അലഹബാദ് റോമൻ കത്തോലിക്കാ രൂപതയുടെ ബിഷപ്പായിരുന്നു അദ്ദേഹം.[4][5][6]
ഡോ. മാർ റാഫി മഞ്ഞളി | |
---|---|
ആഗ്ര മെത്രാപ്പോലീത്ത | |
സഭ | കത്തോലിക്കാസഭ |
അതിരൂപത | റോമൻ കത്തോലിക്കാ അതിരൂപത ആഗ്ര |
മെത്രാസന പ്രവിശ്യ | ആഗ്ര |
മുൻഗാമി | ഡോ. ആൽബർട്ട് ഡിസൂസ |
വൈദിക പട്ടത്വം | 1983 മെയ് 11 |
മെത്രാഭിഷേകം | 2020 നവംബർ 12 |
പദവി | മെത്രാപ്പോലീത്ത |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | റാഫി മഞ്ഞളി |
ജനനം | വെണ്ടോർ, കേരളം, ഇന്ത്യ | 7 ഫെബ്രുവരി 1958
ദേശീയത | ഇന്ത്യൻ |
വിഭാഗം | റോമൻ കത്തോലിക്കാ |
ഭവനം | അലഹബാദ് |
മാതാപിതാക്കൾ | എം.വി. ചാക്കോ (പിതാവ്), കത്രീന '(മാതാവ്)[1] |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകറാഫി മഞ്ഞളി തൃശൂർ അതിരൂപതയിലെ വെണ്ടോർ എന്ന ഗ്രാമത്തിൽ 1958 ഫെബ്രുവരി 7-ന് എം.വി. ചാക്കോയുടെയും കത്രീനയുടെയും മകനായി ജനിച്ചു.[7] അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം വെണ്ടോരിലെ സെന്റ് ഫ്രാൻസിസ് സേവ്യർ സ്കൂളിലും പിന്നീട് ഹൈസ്കൂൾ വിദ്യാഭ്യാസം അളഗപ്പനഗർ ഹൈസ്കൂളിൽ പൂർത്തിയാക്കി. 1973 ൽ ആഗ്രയിലെ സെന്റ് ലോറൻസ് മൈനർ സെമിനാരിയിൽ അദ്ദേഹം ചേർന്നു. 1975 ൽ അലഹബാദിലെ സെന്റ് ജോസഫ്സ് റീജിയണൽ സെമിനാരിയിൽ ചേർന്ന അദ്ദേഹം 1983 ൽ ഫിലോസഫി, തിയോളജി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ആഗ്ര സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അദ്ദേഹം റോമിലെ ഏഞ്ചലികം സർവകലാശാലയിൽ നിന്ന് ആത്മീയതയിൽ ഡോക്ടറേറ്റ് പൂർത്തിയാക്കി.[8][9]
പൗരോഹിത്യം
തിരുത്തുക1983 മെയ് 11 ന് വെണ്ടോരിലെ സെന്റ് മേരീസ് പള്ളിയിൽ വെച്ചു ബിഷപ്പ് മാർ ജോസഫ് കുണ്ടുകുളത്തിൻെറ കൈവെപ്പുവഴി അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.
ബിഷപ്പ്
തിരുത്തുക2007 ഫെബ്രുവരി 24-ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ വാരാണസി ബിഷപ്പായി നിയമിച്ചു. 2007 ഏപ്രിൽ 24-ന് അലഹബാദ് ബിഷപ്പായി സ്ഥാനമേറ്റു.[10] 2013 ഒക്ടോബർ 17ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ അലഹബാദ് രൂപതയുടെ ബിഷപ്പായി നിയമിച്ചു. അദ്ദേഹം 2013 ഡിസംബർ 3 ന് അലഹബാദ് രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റു.[11][12]
അവലംബങ്ങൾ
തിരുത്തുക- ↑ https://stmarymirzapur.com/our_team/most-rev-dr-raphy-manjaly[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ബിഷപ്പ് റാഫി മഞ്ഞളി ആഗ്രാ അതിരൂപതയുടെ മെത്രാപ്പോലീത്ത - print - വത്തിക്കാൻ ന്യൂസ്". 2020-11-12. Retrieved 2020-11-13.
- ↑ ഡെസ്ക്, വെബ് (2020-11-13). "ബിഷപ് ഡോ. റാഫി മഞ്ഞളി ആഗ്ര ആർച് ബിഷപ് | Madhyamam" (in ഇംഗ്ലീഷ്). Retrieved 2020-11-13.
{{cite web}}
: zero width space character in|title=
at position 32 (help) - ↑ "Bishop Raphy Manjaly | Bishop of Allahabad Diocese Raphy Manjaly | Ucanews". directory.ucanews.com. Archived from the original on 2017-10-06. Retrieved 2017-10-05.
- ↑ Cheney, David M. "Bishop Raphy Manjaly [Catholic-Hierarchy]". www.catholic-hierarchy.org. Retrieved 2017-10-05.
- ↑ "Dr Raphy Manjaly appointed bishop of Allahabad diocese". Retrieved 2017-10-05.
- ↑ "ഡോ. റാഫി മഞ്ഞളി ആഗ്ര ആർച്ച്ബിഷപ്". Retrieved 2020-11-13.
- ↑ "Allahabad Diocese". www.dioceseofallahabad.org. Archived from the original on 2017-10-06. Retrieved 2017-10-05.
- ↑ "ബിഷപ് ഡോ.റാഫി മഞ്ഞളി ആഗ്ര ആർച്ച് ബിഷപ്". Retrieved 2020-11-13.
- ↑ ഡെസ്ക്, വെബ് (2020-11-13). "ബിഷപ് ഡോ. റാഫി മഞ്ഞളി ആഗ്ര ആർച് ബിഷപ്". Retrieved 2020-11-13.
{{cite web}}
: zero width space character in|title=
at position 32 (help) - ↑ "MOST REV.DR.Raphy Manjaly – St.Mary School & College, Mirzapur, UP". stmarymirzapur.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-10-05.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Pope appoints Raphy Manjaly as Bishop of Allahabad diocese". timesofindia.indiatimes.com. Retrieved 2017-10-05.