റാന്നി വലിയപാലം എന്നറിയപ്പെടുന്ന റാന്നി പാലം, മൂവാറ്റുപുഴ - പുനലൂർ സംസ്ഥാനപാതയിൽ പമ്പാനദിക്കു കുറുകെ സ്ഥിതിചെയ്യുന്ന പാലമാണ്. പമ്പാനദിയുടെ ഇരു കരകളിലായി സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ റാന്നി പട്ടണത്തിന്റെ വടക്കും തെക്കും ഭാഗങ്ങളായ പ്രധാന പട്ടണഭാഗമായ ഇട്ടിയപ്പാറയേയും (റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്) പെരുമ്പുഴയേയും (റാന്നി ഗ്രാമപഞ്ചായത്ത്) തമ്മിൽ ബന്ധിപ്പിക്കുന്ന 36 വർഷം മാത്രം പ്രായമുള്ള ഈ പാലം ഇരുപതുവർഷം മുമ്പ്, 1996 ജൂലൈ 29നു ഉച്ചതിരിഞ്ഞു 3.10നു തകർന്ന് നടുവിലെ ഒരു ഭാഗം നദിയിൽ വീഴുകയും ഉണ്ടായി. ഈ സമയം നിറയെ യാത്രക്കാരുമായി ഈ പാലത്തിൽ കയറിയ പ്രൈവറ്റു ബസ്, ഡ്രൈവറുടെ (മാടോലിൽ വീട്ടിൽ മോഹനൻ) വിപതിധൈര്യം ഒന്നുകൊണ്ടു മാത്രം രക്ഷപ്പെട്ടു. പാലം തകർന്നതോടെ പത്തനംതിട്ടയുടെ മലയോര ഗതാഗതം സ്തംഭിച്ചു. പാലത്തിന്റെ തകർച്ചയോടെ, പ്രധാന പട്ടണഭാഗമായ ഇട്ടിയപ്പാറയും താലൂക്ക് ആസ്ഥാനമായ പെരുമ്പുഴ ഭാഗവും ഒറ്റപ്പെട്ടു. [1][1]

റാന്നി വലിയ പാലം

റാന്നി പാലം
നദി പമ്പാനദി
നിർമ്മിച്ചത്, രാജ്യം കേരള സർക്കാർ
നിർമ്മാണം നടന്നത് ആദ്യപാലം: 1960 പൊതു വർഷം; പുതിയ പാലം: 1999
ഉദ്ഘാടനം 1999 ജനുവരി 9
നീളം മീറ്റർ
എഞ്ചിനിയർ
പ്രത്യേകതകൾ 1960ൽ സ്ഥാപിതമായ പാലം 1996 ജൂലൈ 29നു തകർന്നു. തുടർന്ന്, 1999 ജനുവരി 9നു പുതിയ പാലം ഉദ്ഘാടനം ചെയ്തു.
കടന്നു പോകുന്ന
പ്രധാന പാത
മൂവാറ്റുപുഴ - പുനലൂർ ദേശീയപാത (ദേശീയപാത )
തകർന്ന റാന്നി പാലത്തിന്റെ അവശിഷ്ടം
പുതിയ റാന്നി പാലത്തിൽ നിന്നും പമ്പാനദിയുടെ കാഴ്ച്ച
റാന്നി ചന്ത, ഇട്ടിയപ്പാറ

പാലം തകർന്ന ഉടനെതന്നെ എംഎൽഎ ആയിരുന്ന രാജു ഏബ്രഹാം നിയമസഭയിൽ പ്രത്യേക ശ്രദ്ധക്ഷണിക്കലിനു അനുമതിതേടി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ. കെ. നായനാർക്കൊപ്പം അദ്ദേഹം ഡെൽഹിയിൽപ്പോയി ബെയിലി പാലത്തിന് അനുമതി വാങ്ങി. കരസേനയുമായി ബന്ധപ്പെട്ട് അടിയന്തരമായി ബെയിലി പാലവും സ്ഥാപിച്ച് താത്കാലികമായി ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽത്തന്നെ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയിലി പാലം നിർമ്മിച്ചത് പമ്പാ നദിക്കു കുറുകെ റാന്നിയിലാണ്. 1996 നവംബർ 8 നാണ് ബെയിലി പാലം സ്ഥാപിച്ചത്. അടുത്ത 2 മാസം ഭാരം കുറഞ്ഞ വാഹനങ്ങൾ സുഗമമായി കടന്നുപോകാൻ ഇങ്ങനെ കഴിഞ്ഞു. ഈ സമയം, പമ്പയാറിനു കുറുകെ ബോട്ടു, വള്ളം എന്നിവയുപയോഗിച്ച്കടത്തു സേവനം ഏർപ്പെടുത്തി. കൂടാതെ, റിക്കോർഡു സമയം കൊണ്ട് (16 മാസം) തകർന്ന വലിയപാലത്തിനു പകരം അതിനു സമാന്തരമായി പുതിയ പാലം 1999 ജനവരി 9നു അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാരാണ് ഉദ്ഘാടനം ചെയ്തത്. ഏതെങ്കിലും പ്രകൃതിക്ഷോഭം കൂടാതെ തകർന്നുവീണ ആദ്യത്തെ പാലമാണ് റാന്നി പാലമെന്നു കരുതുന്നു.[2][3][4].[2]

പമ്പാ നദി, വരവൂർ കടവ്
  1. http://www.mathrubhumi.com/pathanamthitta/malayalam-news/ranni-1.1227805[പ്രവർത്തിക്കാത്ത കണ്ണി]
  2. http://news.keralakaumudi.com/beta/news.php?NewsId=TlBUQTAwNjczMjk=&xP=RExZ&xDT=MjAxNi0wNy0yOCAwNzowMTowMA==&xD=MQ==&cID=Mg==
  3. http://www.mangalam.com/news/district-detail/17155-pathanamthitta.html
  4. http://www.mangalam.com/news/district-detail/17155-pathanamthitta.html
"https://ml.wikipedia.org/w/index.php?title=റാന്നി_പാലം&oldid=3939732" എന്ന താളിൽനിന്ന് ശേഖരിച്ചത്