രാജു ഏബ്രഹാം
രാജു ഏബ്രഹാം1961 ജനുവരി 1ന് കണ്ടനാട്ട് കുടുംബത്തിൽ കെ. എസ്. ഏബ്രഹാമിന്റെയും തങ്കമ്മ ഏബ്രഹാമിന്റെയും മകനായി ജനിച്ചു. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും സി.പി.ഐ.(എം) നേതാവും റാന്നി നിയമസഭാമണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ്.[1] 1996 മുതൽ റാന്നി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.[2] കേരളത്തിലെ ഇടതുപക്ഷ മുന്നണിയുടെ പ്രധാന നേതാവാണദ്ദേഹം. 1996, 2001, 2006, 2011, 2016 എന്നീ വർഷങ്ങളിൽ നടന്ന ഇലക്ഷനുകളിൽ കേരളത്തിലെ പത്തനംതിട്ടയിലെ റാന്നി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിച്ചു വിജയിച്ചു.
രാജു ഏബ്രഹാം | |
---|---|
കേരളനിയമസഭയിലെ അംഗം | |
ഓഫീസിൽ മേയ് 14 1996 – മേയ് 3 2021 | |
മുൻഗാമി | എം.സി. ചെറിയാൻ |
പിൻഗാമി | പ്രമോദ് നാരായൺ |
മണ്ഡലം | റാന്നി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | റാന്നി | 30 ജൂൺ 1961
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | ടീന എബ്രഹാം |
കുട്ടികൾ | ഒരു മകൾ രണ്ട് മകൻ |
മാതാപിതാക്കൾ |
|
വസതി | റാന്നി |
വെബ്‌വിലാസം | www.rajuabraham.in |
As of സെപ്റ്റംബർ 8, 2020 ഉറവിടം: നിയമസഭ |
രാഷ്ട്രീയ ജീവിതം
തിരുത്തുകവിദ്യാർത്ഥിപ്രസ്ഥാനമായ സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ.)യിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. റാന്നി സെന്റ് തോമസ് കോളജിലെ യൂണിയൻ ചെയർമാനായി. കേരള യൂണിവേഴ്സിറ്റി കൗൺസിലറും ആയി. റാന്നി റബർ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, പത്തനംതിട്ടയിലെ ദേശാഭിമാനി ബ്യൂറോ ചീഫ്, പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ ജൊയിന്റ് സെക്രട്ടറി, വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹി എന്നീനിലകളിലും പ്രവർത്തിച്ചു. 5 ടെലിഫിലിമുകളിലും അഭിനയിച്ചു.
നിയമസഭാ ഇലക്ഷനുകളിലെ പ്രകടനം
തിരുത്തുകതിരഞ്ഞെടുപ്പു വർഷം | കിട്ടിയ വോട്ട് | ഭൂരിപക്ഷം | ലഭിച്ച വോട്ടിന്റെ ശതമാനം | എതിരാളി |
---|---|---|---|---|
1996 | 40932 | 3429 | 47.81 | പീലിപ്പോസ് തോമസ് |
2001 | 48286 | 4807 | 51.23 | പീലിപ്പോസ് തോമസ് |
2006 | 49367 | 14971 | 55.43 | പീലിപ്പോസ് തോമസ് |
2011 | 58391 | 6614 | 48.51 | ബിജിലി പനവേലി |
2016 | 58749 | 14596 | മറിയാമ്മ ചെറിയാൻ |
അവലംബം
തിരുത്തുക- ↑ http://www.thehindu.com/elections/kerala2016/kerala-assembly-elections-its-45-for-ldf-in-pathanamthitta/article8620480.ece
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-11. Retrieved 2016-05-19.
- ↑ http://www.thehindu.com/2001/05/05/stories/1505211n.htm