റാംസർ ഉടമ്പടി
തണ്ണീർത്തടങ്ങളുടെയും തണ്ണീർത്തട വിഭവങ്ങളുടെയും സംരക്ഷണത്തിനുംവിവേകപൂർവമായ വിനിയോഗത്തിനും വേണ്ടി ലോകരാഷ്ട്രങ്ങളുടെ പ്രവർത്തനങ്ങളും അന്താരരാഷ്ട്രസഹകരണവും ഏകോപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി ഇറാനിലെ റാംസറിൽ 1971ൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയും അതിന്റെ തുടർച്ചയായി രൂപംകൊണ്ട ഉടമ്പടിയും ആണ് റാംസർ ഉടമ്പടി. [1][2]. ഒരു പ്രത്യേക പരിസ്ഥിതി വ്യൂഹത്തിന് (Ecosystem) മാത്രമായി രൂപംകൊണ്ട് ഒരേയൊരു അന്താരാഷ്ട്ര പാരിസ്ഥിതിക ഉടമ്പയാമ് റാംസർ ഉടമ്പടി.[1] നിലവിൽ 172 അംഗങ്ങൾ ഉൾപ്പെടുന്ന ഈ ഉടമ്പടിയിൽ 2473 തണ്ണീർത്തടപ്രദേശങ്ങൾ ഉൾപ്പെടുന്നുണ്ടു്. ഇവയുടെ ആകെ വിസ്തൃതി 205,366,160 ഹെക്ടർ വരും.
റാംസർ ഉടമ്പടി | |
---|---|
‘വിശിഷ്യ നീർപ്പക്ഷികളുടെ ആവാസപ്രദേശങ്ങളായ, അന്താരാഷ്ട്രപ്രധാനമായ തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള ഉടമ്പടി' | |
Signed Location |
ഫെബ്രുവരി 2, 1971 റാംസർ (ഇറാൻ) |
Effective Condition |
ഡിസമ്പർ, 21 1975 7 രാഷ്ട്രങ്ങളുടെ അംഗീകാരപ്രഖ്യാപനം |
Parties | 168 |
Depositary | യുനെസ്കോയുടെ ഡയറക്ടർ ജനറൽ |
Languages | ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ |
ഏറ്റവും അധികം തണ്ണീർത്തടങ്ങളുള്ള രാജ്യം യുണൈറ്റഡ് കിങ്ഡം ആണ്. അവിടെ 169 തണ്ണീർത്തടങ്ങളുണ്ട്. പട്ടികയിൽ ചേർക്കപ്പെട്ട തണ്ണീർത്തടങ്ങളുടെ വ്യാപ്തിയിൽ കാനഡയാണ് മുന്നിൽ. 62,800 ചതുരശ്രകിലോമീറ്റർ വലിപ്പമുള്ള ക്വീൻ മൗഡ് ഗൾഫ് ദേശാടനപക്ഷിസങ്കേതം ഉൾപ്പെടെ 130,000 ചതുരശ്രകിലോമീറ്ററിലേറെ തണ്ണീർത്തടപ്രദേശങ്ങൾ അവിടെയുണ്ട്.[3] തണ്ണീർത്തടങ്ങളുടെ നിർവ്വചനം, റംസാർ ഉടമ്പടി പ്രകാരം വളരെ വ്യാപ്തിയുള്ളതാണ്. അതിൽ മത്സ്യക്കുളങ്ങൾ, വയലേലകൾ, ഉപ്പളങ്ങൾ തുടങ്ങി വേലിയിറക്കസമയത്ത്, ആറു മീറ്ററിനു മുകളിൽ ആഴമുണ്ടാവാത്ത കടൽപ്രദേശങ്ങൾ വരെ ഉൾപ്പെടും.[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 http://www.ramsar.org/cda/en/ramsar-home/main/ramsar/1_4000_0__
- ↑ "ലോക തണ്ണീർത്തട ദിനചിന്തകൾ". ഡോ. വി എസ് വിജയൻ. janayugomonline.com. Archived from the original on 2013-12-06. Retrieved 2013 ഡിസംബർ 6.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ റംസാർ ഉടമ്പടിയിലെ കക്ഷികൾ, ശേഖരിച്ചത് 2009-11-07
- ↑ വിനി, മൈക്കൽ (2013). "നാം ഒരു നനഞ്ഞ രാജ്യമാണ് (We're a wet country)". ഐറിഷ് ടൈംസ്. Archived from the original on 2013-02-28. Retrieved ഫെബ്രുവരി 09, 2013.
{{cite web}}
: Check date values in:|accessdate=
(help); Italic or bold markup not allowed in:|publisher=
(help)