എല്ലാ വർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു[1]. 1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോക തണ്ണീർത്തട ഉടമ്പടി ഒപ്പു വെക്കുകയുണ്ടായി. ഈ ദിവസത്തിന്റെ ഓർമ്മ നിലനിർത്താനും തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും 1997 ഫെബ്രുവരി 2 മുതലാണ് ആഗോളതലത്തിൽ തണ്ണീർത്തടദിനമായി ആചരിക്കാൻ തുടങ്ങിയത്. ഈ ദിവസം നടക്കുന്ന വിവിധ പരിപാടികളിലൂടെ സാധാരണ ജനങ്ങളുടെ ഇടയിൽ തണ്ണീർത്തടങ്ങളുടെ പ്രത്യേകതകളും പ്രാധാന്യവും ഓർമ്മപ്പെടുത്തുക കൂടിയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

വേമ്പനാട്ട് കായൽ, കേരളത്തിലെ ഏറ്റവും വലിയ തീരദേശനീർത്തടം

2011 ലെ വിഷയം

തിരുത്തുക

2011 ഫെബ്രുവരിയിൽ റാംസർ ഉടമ്പടിയുടെ നാല്പതാം വാർഷികം ആഘോഷിച്ചിരുന്നു[2]. ഇതേവർഷം ലോകവനവർഷമായി ആചരിച്ചതിന്റെ സാഹചര്യത്തിൽ 2011-ലെ ലോക തണ്ണീർത്തടദിനത്തിന്റെ വിഷയം നീർത്തടങ്ങളും വനങ്ങളും (Wetlands & Forests) എന്നതായിരുന്നു.

2012 ലെ വിഷയം

തിരുത്തുക

നീർത്തടങ്ങളും വിനോദസഞ്ചാരവും (Wetlands and Tourism) എന്നതാണ് 2012-ലെ ലോകതണ്ണീർത്തട ദിന വിഷയം[3]

 
ഫ്ളോറിഡയിലെ എവർഗ്ളേഡ്സ്, അമേരിക്കയിലെ ഏറ്റവും വലിയ തണ്ണീർത്തടം[4]

ഇന്ത്യയിൽ

തിരുത്തുക

റാംസർ ഉടമ്പടിയിലെ അംഗമായ ഒരു രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ഈ ഉടമ്പടി പ്രകാരം മൊത്തം 677,131 ഹെക്ടർ വിസ്തൃതിയിൽ 25 തണ്ണീർത്തടങ്ങളെ റാംസർ സൈറ്റുകളായി പരിഗണിച്ചിട്ടുണ്ട്. ഇന്ത്യയിലെ തണ്ണീർത്തടങ്ങളുടെ സംരക്ഷണവും നിലനിൽപ്പും ഉറപ്പുവരുത്തുവാനുള്ള പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനാണ്. 115 നീർത്തടങ്ങളെയാണ് ഇന്ത്യയിൽ ഇതു വരെ പരിപാലനത്തിനായി പരിഗണിച്ചിട്ടുള്ളത്. രാജ്യത്ത് ഭീഷണി നേരിടുന്ന മറ്റു തണ്ണീർത്തടങ്ങളെ സംരക്ഷിക്കുവാനായി സംരക്ഷണവും-പരിപാലനവും എന്ന നിയമാവലിക്ക് 2010-ൽ വനം-പരിസ്ഥിതി മന്ത്രാലയം രൂപം കൊടുത്തിരുന്നു.

കേരളത്തിലെ അംഗീകൃത തണ്ണീർത്തടങ്ങൾ

തിരുത്തുക
  1. അഷ്ടമുടി കായൽ
  2. ശാസ്താംകോട്ട കായൽ
  3. വേമ്പനാട് - കോൾ നിലങ്ങൾ

ഇതും കാണുക

തിരുത്തുക
  1. http://www.ramsar.org/cda/ramsar/display/main/main.jsp?zn=ramsar&cp=1-63-78_4000_0__
  2. http://www.ramsar.org/cda/en/ramsar-activities-40ramsar/main/ramsar/1-63-443_4000_0__
  3. .http://www.ramsar.org/cda/ramsar/display/main/main.jsp?zn=ramsar&cp=1-63-78_4000_0__
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-22. Retrieved 2011-02-07.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലോക_തണ്ണീർത്തട_ദിനം&oldid=3987609" എന്ന താളിൽനിന്ന് ശേഖരിച്ചത്