രാധ
ഹൈന്ദവപുരാണങ്ങൾ പ്രകാരം , പരാശക്തിയിൽ നിന്ന് ആവിർഭവിച്ച പഞ്ചദേവിമാരിൽ ഒരാളാണ് രാധ (സംസ്കൃതം: राधा) . ശ്രേഷ്ഠയും സർവ്വസൗഭാഗ്യങ്ങൾ തികഞ്ഞവളും പരമ സുന്ദരിയും സനാതനയും പരമാനന്ദസ്വരൂപിണിയും ധന്യയും മാന്യയുമാണ് സാക്ഷാൽ രാധാദേവി . ശ്രീകൃഷ്ണഭഗവാന്റെ ബാല്യകാലസഖിയും പ്രണയിനിയും ഭാര്യയും രാസക്രീഡയുടെ അധിദേവിയും രസികയും ഗോപികാവേഷധാരിണിയുമായ രാധാദേവി നിർഗുണയും നിരാകാരയും നിർലിപ്തയും ആത്മസ്വരൂപിണിയുമാണ് . ഹൈന്ദവ വിശ്വാസപ്രകാരം ആത്മാർഥ പ്രണയത്തിന്റെ ദേവിയാണ് രാധ. രാധയെ ആരാധിച്ചാൽ നല്ല പ്രണയം ലഭിക്കുമെന്നും വിശ്വാസമുണ്ട്.
രാധ | |
ആത്മാർഥ പ്രണയത്തിന്റെ ദേവി | |
---|---|
പേര്: | രാധ അല്ലെങ്കിൽ രാധിക (രാധാ റാണി) |
ജന്മദിനം: | ഭാദ്രപദ മാസത്തിലെ ശുക്ലപക്ഷ അഷ്ടമി
( അനിഴം നക്ഷത്രം ) |
മാതാപിതാക്കൾ: | വൃഷഭാനു (അച്ഛൻ) കീർത്തി ദേവീ (അമ്മ) |
വാസസ്ഥാനം: | ഗോലോകം , ബർസാന , വൃന്ദാവനം , വ്രജം , വൈകുണ്ഠം , റാവൽ |
മറ്റ് പേരുകൾ: | ലക്ഷ്മി, മാധവപ്രീയ, വൃന്ദാവനേശ്വരി, രാസേശ്വരി,
ശ്യാമ, രാധിക, പ്രീയ, കൃഷ്ണ |
മന്ത്രം: |
◇ ഓം വൃഷഭാനുജായൈ വിദ്മഹേ കൃഷ്ണപിയായ ധീമഹി തന്നോ രാധികാ പ്രചോദയാത് . ഓം വൃഷഭാനുജായൈ അംഗുഷ്ഠാഭ്യാം നമഃ ഓം വിദ്മഹേ തർജ്ജനീഭ്യാം നമഃ ഓം കൃഷ്ണപ്രിയായൈ മദ്ധ്യമാഭ്യാം നമഃ ഓം ധീമഹി അനാമികാഭ്യാം നമഃ ഓം തന്നോ രാധികാ കനിഷ്ഠികാഭ്യാം നമഃ ഓം പ്രചോദയാത് കരതലകരപൃഷ്ഠാഭ്യാം നമഃ ഇതി കരന്യാസഃ ഓം വൃഷഭാനുജായൈ ഹൃദയായ നമഃ ഓം വിദ്മഹേ ശിരസേ സ്വാഹാ . ഓം കൃഷ്ണപ്രിയായൈ ശിഖായൈ വഷട് . ഓം ധീമഹി കവചായ ഹും . ഓം തന്നോ രാധികാ നേത്രതയായ വൗഷട് . ഓം പ്രചോദയാത് അസ്ത്രായ ഫട്. ഇതി ഹൃദയാദിന്യാസഃ ഓം രാധികായൈ നമഃ . ◇ രാധേ ശ്യാമ രാധേ ശ്യാമ ശ്യാമ ശ്യാമ രാധേ രാധേ രാധേ കൃഷ്ണ രാധേ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധേ രാധേ. |
പ്രണയിതാവ്: | ശ്രീ കൃഷ്ണൻ |
ഭർത്താവ്: | ശ്രീ കൃഷ്ണൻ , അയൻ / അഭിമന്യു |
ചിഹ്നം: | സ്വർണത്താമര |
ആഘോഷങ്ങൾ: | രാധാഷ്ടമി , ഹോളി , ഗോപാഷ്ടമി , കാർത്തിക പൂർണിമ |
പരാമർശിക്കപ്പെടുന്ന ഗ്രന്ഥങ്ങൾ: | ബ്രഹ്മവൈവർത്ത പുരാണം , ദേവി-ഭാഗവതം , പത്മ പുരാണം , ഭാഗവത പുരാണം , ചൈതന്യ ചരിതാമൃതം , ശ്രീകൃഷ്ണ കർണാമൃതം , ജഗന്നാഥ വല്ലഭ നാടകം , ഗീത ഗോവിന്ദം |
ദേവനാഗരി: | राधा |
സംസ്കൃതം: | राधा |
ഇംഗ്ലീഷ്: | Radha |
തമിഴ്: | ராதா |
റാവലിൽ ജനിച്ച രാധ പിന്നീട് ബർസാനയിലേക്ക് മാറി. എല്ലാ ഗോപികമാരുടെയും മുഖ്യയായിരുന്നു രാധ . ശ്രീകൃഷ്ണനിൽ സ്വയം സമർപ്പിച്ച ഭക്തിയുടെ പ്രതീകമാണ് രാധ. രാധയുടെ ജന്മദിനമായ ഭാദ്രപദ മാസത്തിലെ ശുക്ലപക്ഷ അഷ്ടമി രാധാഷ്ടമിയായി ആഘോഷിക്കപ്പെടുന്നു.[1]
രാധയുടെയും ശ്രീദാമാവിൻ്റെയും പരസ്പര ശാപം
തിരുത്തുകശ്രീകൃഷ്ണ ഭഗവാന് രാധ , വിരജ എന്നീ രണ്ട് സഖിമാരുണ്ടായിരുന്നു . ഭഗവാന് ഏറ്റവും പ്രിയം രാധയെയായിരുന്നു . രാധികയോടൊപ്പം തന്നെ വിരജയും കൃഷ്ണപ്രിയതമയും ധന്യയും രത്നസിംഹാസനത്തിൽ ഇരിക്കുന്നവളും മന്ദഹാസം പൊഴിക്കുന്നവളും മാന്യയുമായിരുന്നു . അവൾ നൂറുകോടി ഗോപികമാരോടൊപ്പം വൃന്ദാവനത്തിൽ വിഹരിച്ചിരുന്നു . ഒരിക്കൽ ശ്രീകൃഷ്ണ ഭഗവാൻ വിരജയോടൊപ്പം വിഹരിക്കുകയായിരുന്നു . രാധയുടെ തോഴിമാർ ഇതു കാണുകയും ദേവിയെ വിവരമറിയിക്കുകയും ചെയ്തു . കുപിതയായ ദേവി ഏറെനേരം കരഞ്ഞുകൊണ്ടിരുന്നു . ദേവി തോഴിമാരോടു പറഞ്ഞു : “നിങ്ങൾ പറയുന്നതു സത്യമാണെങ്കിൽ എനിക്കവരെ കാണിച്ചുതരൂ . കൃഷ്ണനും ആ ഗോപികയ്ക്കും യുക്തമായ ഫലം ഞാൻ നൽകിക്കൊള്ളാം. ഞാൻ ശാസിക്കാൻ പുറപ്പെട്ടാൽ ആരാണവളെ രക്ഷിക്കാനുണ്ടാകുക ? അവളോടൊപ്പം ഉള്ളിൽ വിഷവും മുഖത്ത് അമൃതുമായ കൃഷ്ണനെയും കൊണ്ടുവരണം . രാധിക പറഞ്ഞതു കേട്ട് ചില ഗോപികമാർ ഭയപ്പെട്ടുപോയി . അവർ കൈകൂപ്പിക്കൊണ്ട് ദേവിയോട് ഞങ്ങൾ വിരജയോടൊപ്പം കൃഷ്ണനെ കാണിച്ചുതരാം എന്നു പറഞ്ഞു .
തോഴിമാർ പറഞ്ഞതുകേട്ട് രത്നനിർമ്മിതവും ലക്ഷം ചക്രങ്ങളോടുകൂടിയതും മനോവേഗത്തിൽ സഞ്ചരിക്കുന്നതും കോടിസ്തംഭങ്ങൾകൊണ്ടു ശോഭിക്കുന്നതും കൊടികളോടു കൂടിയതും നാനാതരം ചിത്രങ്ങളോടുകൂടിയതുമായ രഥത്തിൽ അവരോടൊപ്പം യാത്രയായി . കൃഷ്ണനും വിരജയും വസിക്കുന്ന രത്നമണ്ഡപത്ത സമീപിച്ച് രാധ രഥത്തിൽ നിന്നിറങ്ങി . ദ്വാരപാലകനായി ശ്രീകൃഷ്ണന്റെ പ്രിയകിങ്കരനായ ശ്രീദാമാവ് സുസ്മേരവദനനായി ലക്ഷം ഗോപന്മാരോടൊപ്പം നിൽക്കുന്നുണ്ടായിരുന്നു . അദ്ദേഹത്തെ കണ്ടയുടൻ കുപിതയായി രാധിക ഇപ്രകാരം പറഞ്ഞു : “ ശ്രീദാമാവെ, ദൂരെ മാറിനിൽക്ക് . എനിക്കു പകരമായിരിക്കുന്ന പ്രഭുവിന്റെ ആ സഖിയെ ഞാനൊന്നു കാണട്ടെ .' രാധിക പറഞ്ഞതു കേട്ടിട്ടും അവൾക്കു വഴികൊടുക്കാതെ ശ്രീദാമാവ് അവിടെത്തന്നെ നിന്നു . രാധികയുടെ തോഴിമാർ കോപിഷ്ഠകളായി കിങ്കരന്മാരോടൊപ്പം ശ്രീദാമാവിനെ ബലമായി മാറ്റി നിറുത്താൻ ശ്രമിച്ചു . ഗോപികമാരുടെ കോലാഹലം കേട്ട് രാധ കുപിതയായി വന്നിരിക്കുന്നു എന്നു മനസ്സിലാക്കിയ കൃഷ്ണൻ അന്തർധാനം ചെയ്തു . രാധ കുപിതയായി വന്നിരിക്കുന്നതും കൃഷ്ണൻ അന്തർധാനം ചെയ്തതും കണ്ട് ഭയപ്പെട്ടുപോയ വിരജ യോഗസിദ്ധികൊണ്ട് പ്രാണൻ ത്യജിച്ചു . ഉടൻ തന്നെ വിരയുടെ ശരീരം അഗാധവും കോടി യോജന വിസ്താരമുള്ളതും ഗോലോകംവരെ എത്തുന്നതുമായ ഒരു നദിയായിത്തീർന്നു . അകത്തു പ്രവേശിച്ച രാധ കൃഷ്ണനെ കണ്ടില്ല . വിരജ നദിയായിത്തീർന്നരിക്കുന്നതുകണ്ട് സ്വഗൃഹത്തിലേക്കു മടങ്ങി .
കൃഷ്ണനാകട്ടെ പ്രിയതമയായ വിരജ നദിയായിത്തീർന്നിരിക്കുന്നതു കണ്ട് അതിന്റെ തീരത്തിരുന്നു കരഞ്ഞു: “സുന്ദരി, എന്റെ സമീപത്തുവരൂ . നിന്നെക്കൂടാതെ ഞാനെങ്ങനെയാണു ജീവിക്കുക. എന്റെ അനുഗ്രഹം കൊണ്ടു നീ ഈ നദിയുടെ അധിദേവതയായി മൂർത്തിമതിയായ സുന്ദരിയായിത്തീരും . വേഗം ജലത്തിൽ നിന്നെഴുന്നേറ്റുവരൂ. നിനക്കു ഞാൻ അഷ്ടസിദ്ധികളും തന്നിരിക്കുന്നു . ഇപ്രകാരം ഹരിയുടെ ആജ്ഞയനുസരിച്ച് വിരജ പുതിയ ശരീരം സ്വീകരിച്ച് ജലത്തിൽനിന്ന് എഴുന്നേറ്റുവന്നു . മഞ്ഞപ്പട്ടു ധരിച്ച് സുസ്മേരവദനയായി മുമ്പിൽ നിൽക്കുന്ന വിരജയെ കണ്ട് പ്രേമവിഹ്വലനായ ജഗത്പതി അവളുമായി രാസലീലയിൽ ഏർപ്പെട്ടു . പിന്നീട് വിരജ ഗർഭിണിയാകുകയും ചെയ്തു . വിരജ ആ ദിവ്യമായ ഗർഭത്തെ നൂറുവർഷം ധരിച്ചുകൊണ്ടുനടന്നു . അതിനുശേഷം സുന്ദരന്മാരായ ഏഴു പുത്രന്മാരെ പ്രസവിച്ചു . അവൾ പുത്രന്മാരോടുകൂടി ഗോലോകത്ത് സുഖമായി വസിച്ചു .
ഒരു ദിവസം ഏറ്റവും ചെറിയ കുട്ടി , സഹോദരന്മാർ അടിച്ചതിനാൽ ഭയപ്പെട്ട് അമ്മയുടെ മടിയിൽ കയറിയിരുന്നു. ഭയപ്പെട്ട തന്റെ പുത്രനെ കണ്ടപ്പോൾ ശ്രീകൃഷ്ണനെ ഉപേക്ഷിച്ച് വിരജ പുത്രനെ മടിയിലിരുത്തി ആശ്വസിപ്പിച്ചു . പിന്നീടു നോക്കിയപ്പോൾ കൃഷ്ണനെ കണ്ടില്ല. അദ്ദേഹം രാധയുടെ സമീപത്തേക്കു പോയിക്കഴിഞ്ഞിരുന്നു . ശ്രീകൃഷ്ണവിരഹത്തിൽ രോഷംപൂണ്ട് അവൾ കാരണക്കാരായ മക്കളെ ഇപ്രകാരം ശപിച്ചു : " ശ്രീകൃഷ്ണ വിരഹത്തിന് കാരണക്കാരും കലഹിക്കുന്നവരുമായതിനാൽ നിങ്ങൾ ബ്രഹ്മാണ്ഡത്തിൽ സമുദ്രങ്ങളായിത്തീരും . വേവ്വേറെ ഗതി ( ഒഴുക്ക് ) ഉണ്ടാകുന്ന നിങ്ങൾ പ്രളയകാലം വരെ കൂടിച്ചേരാതെയും പോകട്ടെ . " ഇങ്ങനെ ബ്രഹ്മാണ്ഡത്തിലെത്തിയ അവർ ഓരോരുത്തരും ഓരോ സമുദ്രങ്ങളായി സപ്തദ്വീപങ്ങളിൽ പ്രവേശിച്ചു . ഉപ്പ് വെള്ളം ( ലവണം ) , കരിമ്പിൻനീര് ( ഇക്ഷു ) , മദ്യം ( സുര ) , നെയ്യ് ( സർപ്പിസ് ) , തൈര് ( ദധി ) , പാൽ (ദുഗ്ധം ) , ശുദ്ധജലം എന്നിവ കൊണ്ടുള്ളവയാണ് സപ്തസമുദ്രങ്ങൾ . പുത്രന്മാർ നഷ്ടപ്പെട്ടപ്പോൾ വിരജ ദുഃഖിതയായി . അപ്പോൾ ഭഗവാൻ പ്രത്യക്ഷപ്പെട്ട് തൻറെ തേജസ്സാൽ അവർ രക്ഷിക്കപ്പെടുമെന്ന് പ്രിയതമയെ ആശ്വസിപ്പിച്ചു .
ശേഷം ഭഗവാൻ ശ്രീദാമാവിനൊപ്പം വിരഹിണിയായ രാധയുടെ ഭവനത്തിലെത്തി . സ്വന്തം ഗൃഹകവാടത്തിലെത്തിയ ഭഗവാനെ കണ്ടു കോപാന്ധയായിത്തീരുകയും രാധ കൃഷ്ണനെ നിന്ദിച്ചു സംസാരിക്കാനും തുടങ്ങി . തനിക്ക് പകരമായ പുതിയ സഖിയുടെയടുത്ത് പോകാനും വിരജ നദിയായെങ്കിൽ താങ്കളും കൂട്ടിനു വേണ്ടി വലിയ നദിയായി വിരജയുടെ അടുത്തേക്ക് പൊകാനും പറഞ്ഞു . അപ്പോൾ ശ്രീദാമാവ് കോപിഷ്ഠയായ രാധയോട് ഇപ്രകാരം പറഞ്ഞു : ' അമ്മേ , എന്റെ സ്വാമിയോട് എന്താണിങ്ങനെ കടുവാക്യം പറയുന്നത് . ആലോചിക്കാതെ വെറുതെ ഇങ്ങനെ ഭർത്സിക്കരുത്. ബ്രഹ്മാദികൾക്കുപോലുമീശനും ജഗത്കാരണകാരണവും നിർഗുണനും ആത്മാരാമനുമായ അദ്ദേഹത്തെ ഇങ്ങനെ കളിയാക്കരുത് . അദ്ദേഹത്തിന്റെ പാദസേവ കൊണ്ടല്ലേ ദേവി മറ്റു ഗോപികമാരെക്കാൾ ശ്രേഷ്ഠയായിരിക്കുന്നത് ? അതു മറക്കാമോ ? വെറും ഭ്രൂഭംഗം കൊണ്ട് ദേവിയെപ്പോലെയുള്ള കോടിക്കണക്കിനു കാമിനിമാരെ സൃഷ്ടിക്കാൻ കൃഷ്ണനു സാധിക്കും. വൈകുണ്ഠത്തിൽ ലക്ഷ്മി സ്വന്തം തലമുടികൊണ്ട് ഈ ഹരിയുടെ പാദങ്ങൾ തുടയ്ക്കുന്നു . സരസ്വതി കർണ്ണപിയൂഷമയമായ സ്തോത്രങ്ങൾകൊണ്ടു സ്തുതിക്കുന്നു. ബ്രഹ്മാവു നാലു മുഖങ്ങൾ കൊണ്ടും ഇദ്ദേഹത്തെ സ്തുതിക്കുന്നു. ശങ്കരൻ അഞ്ചു മുഖങ്ങൾ കൊണ്ടു സ്തുതിക്കുന്നു . ധർമ്മനും ഭക്തിയോടെ പാദസേവ ചെയ്യുന്നു. ദേവന്മാരും അസുരന്മാരും മനുഷ്യരുമെല്ലാം സദാ സേവിച്ചുകൊണ്ടിരുന്നിട്ടും അവർക്ക് സ്വപ്നത്തിൽപോലും ഇദ്ദേഹത്തിന്റെ പാദാംബുജങ്ങൾ കാണാൻ സാധിക്കുന്നില്ല. അതിനാൽ രോഷം കളഞ്ഞ് ആ പാദാംബുജങ്ങളെ ഭജിക്കുക. ഇദ്ദേഹത്തിന്റെ ഒരു നിമിഷം കൊണ്ട് ഒരു ബ്രഹ്മാവിന്റെ ആയുസ്സുതീരുന്നു.
ശ്രീദാമാവു പറഞ്ഞതുകേട്ടു രാധിക പുറത്തുവന്ന് അതിനിഷ്ഠൂരമായി ആ കൃഷ്ണഭക്തനോടിങ്ങനെ പറഞ്ഞു : ' രേ , രേ , ജാല്മ , മഹാമൂഢ, ലമ്പട കിങ്കര നിന്റെ ഈശ്വരനെ ഞാനറിയില്ല. കൃഷ്ണൻ നിന്റെ മാത്രം ഈശ്വരനാണ് . ഞങ്ങളുടെയല്ല . നീയെപ്പോഴും പിതാവിനെ പൂജിക്കുകയും മാതാവിനെ നിന്ദിക്കുകയും ചെയ്യുന്നു . നീ ഉടൻ ഇവിടെനിന്നു പോകണം. അസുരന്മാർ ദേവന്മാരെ നിന്ദിക്കുന്നതുപോലെ നീ എന്നെ നിന്ദിക്കുന്നു . അതിനാൽ നീ അസുരനായിത്തീരട്ടെ. ആരാണു നിന്നെ രക്ഷിക്കാനുള്ളതെന്നു നോക്കട്ടെ . ' ഇത്രയും പറഞ്ഞു ശപിച്ചശേഷം രാധ കിടന്നുറങ്ങി. സഖിമാർ ചാമരം വീശിക്കൊണ്ടിരുന്നു . പിന്നീട് രാധ വിരജയെയും ശപിച്ചു . മനുഷ്യസത്രീയായിത്തീരട്ടെ എന്നായിരുന്നു ശാപം . ശാപവചനം കേട്ടു കുദ്ധനായ ശ്രീദാമാവ് പറഞ്ഞു ശ്രീകൃഷ്ണ ഭഗവാൻ എപ്പോഴും അങ്ങേക്ക് അനുകൂലമായാണ് പ്രവർത്തിക്കാറുളളത് . അതാണ് അവിടേക്ക് അഹങ്കാരം തോന്നാൻ കാരണം. അതിനാൽ "നീയും മനുഷ്യയോനിയിൽ ജനിക്കട്ടെ" എന്നു ശപിച്ചു , ഛായകൊണ്ടോ കല കൊണ്ടോ ആണെങ്കിൽ പോലും ഭവതി രായണപത്നിയായി അറിയപ്പെടും. കൃഷ്ണൻ ഹരിയുടെ അംശംതന്നെയായ വൈശ്യനായിരിക്കും . ഗോകുലത്തിൽ ജനിക്കുന്ന ഭവതി കൃഷ്ണനോടൊപ്പം കാനനത്തിൽ വിഹരിച്ചുനടക്കും. നൂറുവർഷം ഭവതിക്കു കൃഷ്ണനോടു വിയോഗമുണ്ടാകുകയും പിന്നീടു ഗോലോകം പ്രാപിക്കുകയും ചെയ്യും.
ഇപ്രകാരമെല്ലാം രാധയോടു പറഞ്ഞശേഷം ശ്രീദാമാവ് കൃഷ്ണനെ സമീപിച്ച് ശാപവൃത്താന്തങ്ങൾ ആദ്യം മുതൽ പറഞ്ഞു കരഞ്ഞു . അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ട് കൃഷ്ണൻ ഇപ്രകാരം പറഞ്ഞു : “ ആർക്കും തോൽപ്പിക്കാൻ സാധിക്കാത്ത അസുരനായി നീ ( ശ്രീധാമൻ ) ജനിക്കും . ശങ്കരശൂലംകൊണ്ടു കൊല്ലപ്പെട്ടവനായി എന്നെ പ്രാപിക്കും.' “ എന്നെ അങ്ങയിൽ ഭക്തിയില്ലാത്തവനാക്കിത്തീർക്കരുതേ' എന്നു പ്രാർത്ഥിച്ചുകൊണ്ട് ശ്രീദാമാവ് രാധയെയും കണ്ട് ദുഃഖത്തോടുകൂടി ഭൂമിയിലേക്കു പോന്നു . അപ്രകാരം ശ്രീദാമാവിൻറെ അംശം യക്ഷലോകത്ത് സുധാനൻറെ മകനായ ശംഖചൂഡനായി , കുബേരൻറെ സേവകനുമായിത്തീർന്നു.
ശ്രീദാമാവു പോയിക്കഴിഞ്ഞപ്പോൾ രാധയും ഭഗവാന്റെ മുമ്പിൽ ചെന്നു സങ്കടമുണർത്തിച്ചു . താൻ ഗോപികയായി ഭൂമിയിൽ ജനിച്ചുകഴിഞ്ഞാൽ കൃഷ്ണന്റെ മുഖകമലം കാണാതെ എങ്ങനെ ജീവിതം കഴിച്ചുകൂട്ടുമെന്നും കൃഷ്ണദാസ്യം കൂടാതെ തനിക്ക് ഒരു ക്ഷണം പോലും ജീവിക്കാൻ സാധ്യമല്ലെന്നും രാധ വ്യാകുലപ്പെട്ടു . രാധയുടെ ദുഃഖം മനസ്സിലാക്കിയ കൃഷ്ണൻ താനും ഭൂമിയിൽ അവതരിക്കാൻ പോകുന്നുണ്ടെന്നും രണ്ടുപേർക്കും ഒരുമിച്ചു ഗോകുലത്തിൽ വസിക്കാമെന്നും പറഞ്ഞു . ഭഗവാൻ ആ പ്രേയസിയെ ആശ്വസിപ്പിച്ച് വൃഷഭാനുവിൻ്റെയും കീർത്തിയുടെയും പുത്രിയായി ജനിക്കുമെന്നുപദേശിച്ചു ഭൂമിയിലേക്കു പറഞ്ഞുവിട്ടു .
പിന്നീട് വിരജയും കൃഷ്ണനെ സമീപിച്ച് തനിക്ക് ലഭിച്ച ശാപത്തെക്കുറിച്ച് പറഞ്ഞു കരഞ്ഞു . ഭഗവാൻ വിരജയെ ആശ്വസിപ്പിച്ച് കാളിന്ദി എന്ന പേരിൽ ഒരു നദിയായി ഭൂമിയിൽ ഉത്ഭവിക്കുമെന്നും തൻ്റെയും രാധയുടെയും പ്രണയത്തിന് സാക്ഷിയാകുമെന്നും തന്റെ പത്നി ആകുമെന്നും ഉപദേശിച്ചു ഭൂമിയിലേക്കു പറഞ്ഞുവിട്ടു .
രാധയുടെ ജനനവും ആദ്യ ശ്രീകൃഷ്ണ ദർശനവും
തിരുത്തുകഹിന്ദുമത വിശ്വാസമനുസരിച്ച് , യാദവ മുഖ്യനും ബർസാനയുടെ മുഖ്യനുമായ വൃഷഭാനുവിൻ്റെയും കീർത്തിയുടെയും മകളാണ് രാധ.[2][3][4] ഭാദ്രപദ മാസത്തിലെ ശുക്ലപക്ഷ അഷ്ടമി ദിവസം ഉച്ചയ്ക്ക് അനിഴം നക്ഷത്രത്തിന്റെ ചതുർത്ഥ പാദത്തിലാണ് രാധ ജനിച്ചത്.[5] രാധ വാസ്തവത്തിൽ അയോനിജയാണ് . രാധാദേവി കാറ്റിൻ്റെ രൂപത്തിൽ വൃഷഭാനുവിൻ്റെ ഭാര്യയായ കീർത്തിയുടെ ഗർഭപാത്രത്തിലേക്ക് പ്രവേശിച്ചുവെന്നും അതിസുന്ദരിയായ ഒരു പെൺകുഞ്ഞായി ജന്മമെടുത്തെന്നുമാണ് വിശ്വാസം. രാധ ജനിച്ച സ്ഥലം ഇന്ന് റാവലിലെ ക്ഷേത്രത്തിലെ ഗർഭഗൃഹത്തിലാണെന്നാണ് വിശ്വാസം.[6] റാവൽ ഗോകുലത്തിനടുത്തുള്ള ഒരു ചെറിയ പട്ടണമാണ് . ജനിച്ചത് റാവലിലാണെങ്കിലും രാധ വളർന്നത് ബർസാനയിലാണ് . [7][8][9]
രാധയുടെ ജനനത്തെക്കുറിച്ചുള്ള മറ്റൊരു വിശ്വാസം ഇങ്ങനെയാണ് : ഒരിക്കൽ യമുനയിൽ സ്നാനത്തിനായി പോയ വൃഷഭാനു സ്വർണനിറത്തിൽ , ചുറ്റിലും പ്രകാശം പരക്കുന്ന ഒരു താമര പുഷ്പം കാണാനിടയായി . അദ്ദേഹം നീന്തി അതിനടുത്ത് എത്തവേ ആ കമലത്തിനുള്ളിൽ , ആയിരം സൂര്യന്മാർ ഒരുമിച്ചെത്തിയത് പോലെയുള്ള പ്രകാശവും , അതിനൊപ്പം അതീവ സുന്ദരിയും , തേജസ്വിയുമായ ഒരു പെൺകുഞ്ഞിനെ കാണാനിടയായി . അദ്ദേഹവും ഭാര്യയും ആ പെൺകുഞ്ഞിനെ സ്വന്തം മകളായി വളർത്തി . രാധയെയാണ് ആ താമരപ്പൂവിനുള്ളിൽ നിന്നും വൃഷഭാനുവിനും കീർത്തിക്കും ലഭിച്ചതെന്നാണ് പറയുന്നത് .
രാധയുടെ ജനനത്തെക്കുറിച്ചുള്ള വേറൊരു വിശ്വാസം ഇങ്ങനെയാണ് : ഒരിക്കൽ വൃഷഭാനുവിന് വയൽ ഉഴുതുമറിക്കുന്നതിനിടയിൽ വയലിൽ തേജസ്വിയായ ഒരു പെൺകുഞ്ഞിനെ കാണാനിടയായി . അദ്ദേഹവും ഭാര്യയും ആ പെൺകുഞ്ഞിനെ സ്വന്തം മകളായി വളർത്തി . രാധയെയാണ് ഉഴുതുമറിക്കുന്നതിനിടയിൽ നിന്നും വൃഷഭാനുവിനും കീർത്തിക്കും ലഭിച്ചതെന്നാണ് പറയുന്നത് .[10]
രാധയ്ക്ക് കൃഷ്ണനേക്കാൾ പന്ത്രണ്ട് മാസം പ്രായം കൂടുതലാണ് , അതല്ല ആറോ ഏഴോ വയസ്സ് കൂടുതലാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത് . ജനിച്ച് ഒരു വർഷത്തിന് ശേഷമാണ് രാധ കണ്ണുകൾ തുറന്നത് . ശ്രീകൃഷ്ണൻറെ ദിവ്യ പ്രണയിനി ആയതിനാൽ അദ്ദേഹത്തിൻറെ മുഖം ദർശിക്കുന്നത് വരെ രാധ കണ്ണുതുറന്നില്ല എന്നും ഇക്കാരണത്താൽ വൃഷഭാനുവും ഭാര്യ കീർത്തിയും രാധ അന്ധയാണെന്ന് കരുതി ഏറെ വ്യാകുലരായി . എന്നാൽ യശോദയ്ക്ക് ഒരു ആൺകുട്ടിയാണ് ഉണ്ടായത് എന്ന വാർത്ത ഒരു ദൂതൻ മുഖാന്തരം അറിഞ്ഞ വൃഷഭാനു ആ കുട്ടിയെ കാണാൻ ഭാര്യ കീർത്തിയോടൊപ്പം നന്ദ ഗൃഹത്തിലേക്കു പോയപ്പോൾ രാധയെയും കൂടെ കൂട്ടി . അന്നുവരെ കണ്ണ് തുറക്കാതിരുന്ന രാധ കണ്ണന്റെ ശയ്യാഗൃഹത്തിൽ കണ്ണനോടൊപ്പം കിടത്തിയപ്പോൾ ആദ്യമായി കണ്ണുതുറന്നു . അവൾ ആദ്യം കാണുന്നത് ശിശുവായ കണ്ണനെ ആണെന്നാണ് പറയപ്പെടുന്നത് .
വൃന്ദാവനവും പ്രണയവും
തിരുത്തുകവ്രജത്തിലെ ഏറ്റവും അനുഗൃഹീത സ്ഥലമായും , രാധറാണിയുടെ ഹൃദയമായും കരുതപ്പെട്ടിരുന്ന വൃന്ദാവനത്തിലാണ് കൃഷ്ണൻറെയും രാധയുടെയും പ്രണയം പൂവിട്ടത് . ഇവിടെ അവർ പല ലീലകളിലുമേർപ്പെട്ടു . പണ്ട് കാളിയനെ വധിക്കാൻ വേണ്ടി കൃഷ്ണൻ കാളിന്ദിയിലേക്കു ഇറങ്ങിയപ്പോൾ എല്ലാ ഗോപികമാരും കൃഷ്ണനെ ഓർത്തു ദുഖിച്ചെങ്കിലും രാധ മാത്രമാണ് കൃഷ്ണന് വേണ്ടി സ്വന്തം ജീവൻ പോലും വെടിയാൻ തയ്യാറായത് . യമുനയുടെ തീരത്താണ് മഹാ രാസലീല നടന്നത് .
എന്നാൽ സമയം വന്നു ചേർന്നപ്പോൾ ശ്രീദാമാവിന്റെ ശാപം യാഥാർത്ഥ്യമായി . കൃഷ്ണൻ കംസനെ വധിക്കാനായി മഥുര ഉപേക്ഷിക്കാനൊരുങ്ങുന്നു . അവിടം വിടുന്നതിന് മുമ്പ് കൃഷ്ണൻ പോയാലും കരയില്ലെന്ന് രാധ വാക്കു നൽകി .
രാസലീല
തിരുത്തുകഒരു രാത്രി വൃന്ദാവനത്തിലെ ഗോപികമാർ , കൃഷ്ണന്റെ പുല്ലാങ്കുഴൽ ശബ്ദം കേട്ട് , അവരുടെ വീടുകളിൽ നിന്നും പുറത്തിറങ്ങുകയും രാത്രി മുഴുവൻ കൃഷ്ണനോടൊപ്പം നൃത്തം ചെയ്യുകയും ചെയ്തു എന്ന പുരാണ കഥയാണ് രാസലീല എന്ന നൃത്താവിഷ്‌ക്കാരത്തിന് നിദാനമായത് . കൃഷ്ണ ഭക്തി പാരമ്പര്യങ്ങളിൽപെട്ട വിനോദങ്ങളിൽ ഏറ്റവും ആകർഷകവുമായ ഒന്നാണ് രാസലീല .
നമുക്ക് വിശ്വസിക്കുവാൻ പ്രയാസം തോന്നുമെങ്കിലും ഇവിടെയുള്ളവരുടെ വിശ്വാസമനുസരിച്ച് രാത്രികാലങ്ങളിൽ കൃഷ്ണൻ ഇവിടെ രാസലീലയാടുവാൻ വൃന്ദാവനിലെ നിധിവൻ എന്ന സ്ഥലത്താണ് എത്തുന്നത് . തന്റെ ഏറ്റവും പ്രിയപ്പെട്ട രാധയോടും മറ്റു ഗോപികമാരോടുമൊപ്പം പുലരുവോളം നൃത്തം ചെയ്തും ആഹ്ളാദിച്ചുമൊക്കെ പുലർച്ചെയാകുമ്പോഴേയ്ക്കും കൃഷ്ണൻ മടങ്ങുമത്രെ .
കൃഷ്ണൻ രാസലീലയ്ക്ക് എത്തുന്നുണ്ട് എന്നതിനു പല തെളിവുകളും ഉണ്ട് . അതിലൊന്ന് ഇവിടുത്തെ രംഗമഹലാണ് . എന്നും ഒരു ചന്ദനക്കട്ടിൽ കൃഷ്ണനായി ഇവിടെ ഒരുക്കി വയ്ത്ക്കാറുണ്ടത്രെ . വെള്ളിയുടെ ഗ്ലാസിൽ വെള്ളവും സമീപത്ത് വെറ്റിലയും അടുക്കി വയ്ക്കും പിന്നീട് രാവിലെ പൂജാരി ഇവിടെ എത്തി നോക്കുമ്പോൾ ഗ്ലാസിലെ വെള്ളവും വെറ്റിലയും കാണില്ല എന്നു മാത്രമല്ല , കട്ടിലിൽ ആരോ കിടന്നപോലെയായിരിക്കുകയും ചെയ്യും . ഇത് കൂടാതെ ഇവിടുത്തെ മരങ്ങളുടെ രൂപവും ഇങ്ങനെയൊരു കഥയാണ് പറയുന്നത് . സാധാരണ ഗതിയിൽ മരങ്ങളുടെ ചില്ലകൾ മുകളേക്കാണല്ലേോ വളരുന്നത് . എന്നാൽ ഇവിടെ കെട്ടുപിണഞ്ഞു കിടക്കുന്ന രീതിയിൽ മരങ്ങൾ താഴേക്കാണത്രെ വളരുന്നത് . കാരണം രാത്രിയിൽ ഗോപികമാരായി മാറി നൃത്തത്തിനിടയിൽ ഇങ്ങനെ രൂപമാകുന്നതാണത്രെ . മാത്രമല്ല, ഇവിടുത്തെ തുളസിച്ചെടികൾ ജോഡികളായാണ് കാണപ്പെടുന്നതും .
ഭഗവത പുരാണം പോലുള്ള ഹിന്ദു വേദഗ്രന്ഥങ്ങളിലും ഗീത ഗോവിന്ദം പോലുള്ള സാഹിത്യങ്ങളിലും വിവരിച്ചിരിക്കുന്ന കൃഷ്ണന്റെ പരമ്പരാഗത കഥയുടെ നൃത്താവിഷ്ക്കാരമാണ് രാസലീല. [11] ഉത്തർപ്രദേശിലെ മഥുര, വൃന്ദാവൻ എന്നിവിടങ്ങളിൽ കൃഷ്ണ ജന്മഷ്ടമി, ഹോളി എന്നീ ഉത്സവങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന ഒരു ജനപ്രിയ രൂപം കൂടിയാണ് രാസലീല. [12]
ദ്വാരകയിലേക്കു തിരിക്കും മുൻപ് ഗോപികമാർ കൃഷ്ണനെ രാസ നൃത്തത്തിനു ക്ഷണിക്കുകയും . കൃഷ്ണഭഗവാൻ അതിനു പോവുകയും ചെയ്തു . അവിടെ എത്തിയ കൃഷ്ണന്റെ മനസു മുഴുവൻ രാധ ആയിരുന്നു . അദ്ദേഹം നൃത്തത്തിനിടയിൽ രാധയെ കാണാൻ വേണ്ടി പോയി . കൃഷ്ണന് വേണ്ടി ആടിയിരുന്ന ഗോപികമാർ നൃത്തം അവസാനിപ്പിച്ചു കൃഷണനെ തേടാൻ ആരംഭിച്ചു . ഇത് മനസിലാക്കിയ കൃഷ്ണൻ ഓരോ ഗോപികകും കൂടെ തൻറെ രൂപത്തിൽ ആടി തുടങ്ങി . എന്നാൽ ഈ സമയമെല്ലാം അദ്ദേഹം രാധയുമായ് സല്ലപിച്ചു കൊണ്ടിരുന്നു രാധയ്ക്ക്ക്ക് അറിയാമായിരുന്നു ഇത്രയും ഗോപികമാർ കൃഷ്ണനും ചുറ്റും ഉണ്ട്നെകിലും എന്നും താൻ തൻറെ കണ്ണന് പ്രിയപ്പെട്ടവൾ ആണ് എന്ന് . അതുകൊണ്ടു തന്നെ അവൾ സന്തുഷ്ട ആയിരുന്നു . അതുപോല്ലേ ദ്വാരകയിലേക്കു പോവുന്ന കൃഷ്ണൻ ഇനി ഒരിക്കലും തിരികെ വരില്ല, ഒരിക്കലും ഇനി ആ സാമീപ്യം അനുഭവിക്കുകയില്ല എന്നും അറിയാമായിരുന്നു . എല്ലാം അറിഞ്ഞു കൊണ്ട് തന്നെ രാധ കൃഷ്ണനെ സ്നേഹിച്ചിരുന്നതും . രാധാകും കൃഷ്ണനും ഇടയിൽ ഉണ്ടായിരുന്നത് ആത്മബന്ധം ആയിരുന്നു .ഇനിയുള്ള നാളുകൾ തമ്മിൽ കാണാതെ ഒന്നും തന്നെ പരസ്പരം അറിയാതെ ജീവിച്ചാലും എനിക്കു വേണ്ടി നീയും നിനക്ക് വേണ്ടി ഞാനും ഉണ്ട് എന്ന് പറയാതെ മനസിലാകുന്ന ഒരു ബന്ധം .[13]
ഹോളി
തിരുത്തുകകൃഷ്ണന്റെ ബാലലീലകളോടും ഹോളിയുടെ പുരാവൃത്തം ബന്ധപ്പെട്ടിരിക്കുന്നു . കൃഷ്ണന് ജന്മനാ കറുപ്പ് നിറമാണെന്നും അല്ല പൂതന നൽകിയ വിഷം പുരട്ടിയ മുലപ്പാൽ കുടിച്ച ശേഷമാണ് ഉണ്ണിക്കണ്ണൻ കറുത്തു പോയതെന്നുമൊക്കെയാണ് സങ്കൽപ്പം . തന്റെ നിറം കറുത്തു പോയതിനാൽ വെളുത്തനിറമുള്ള രാധയും തോഴിമാരും തന്നോട് കൂട്ടൂകൂടുമോ എന്നോർത്ത് ഉണ്ണിക്കണ്ണൻ ഭയപ്പെട്ടു . ഇക്കാര്യം അമ്മ യശോദയോട് കണ്ണൻ പറഞ്ഞു . അതുകേട്ട് ചിരിച്ച യശോദ കൃഷ്ണനു ഒരു ഉപായം പറഞ്ഞുകൊടുത്തു . രാധയുടെ ദേഹത്ത് കൃഷ്ണനു ഇഷ്ടമുള്ള നിറങ്ങൾ കലക്കിയൊഴിക്കുക എന്നതായിരുന്നു അത് . നിറമെടുത്ത് പരസ്പരംതേച്ചുകളിച്ചാണ് രാധ , കൃഷ്ണന്റെ പ്രിയസഖിയായി മാറിയത്. അതിന്റെ ഓർമപുതുക്കലത്രേ ഹോളി .
വേറൊരു തരം ഹോളിയാണ് ലത്മാർ ഹോളി . ഉത്തർ പ്രദേശിൽ മഥുരയിലെ ബർസാനയിലും വൃന്ദാവനത്തിലും നടക്കുന്ന ആഘോഷങ്ങളാണ് ലത്മാർ ഹോളി എന്നറിയപ്പെടുന്നത് . ഐതിഹ്യങ്ങളനുസരിച്ച് കൃഷ്ണൻ തൻറെ പ്രണയിതാവായ രാധയുടെ ഗ്രാമത്തിലേക്ക് വരുന്ന ദിവസമാണത്രെ ഇത് . വരുന്ന വഴി കൃഷ്ണനും കൂട്ടുകാരും ചേർന്ന് രാധയെയും സുഹൃത്തുക്കളെയും കളിയാക്കുവാനും മറ്റും തുടങ്ങി . അപ്പോൾ രാധയുടെ കൂട്ടുകാരായ യുവതികൾ അവിടെ കിടന്നിരുന്ന ചുള്ളിക്കമ്പുകളും മറ്റുമെടുത്ത് കൃഷ്നനെയും മറ്റും പേടിപ്പിച്ചുവത്രെ . അതിന്റെ ഓർമ്മയ്ക്കായാണ് ഇവിടെ ലത്മാർ ഹോളി എന്ന പേരിൽ ഹോളി ആഘോഷിക്കുന്നത് . [14]
രാധയുടെ വിവാഹം
തിരുത്തുകഅഭിമന്യു (അയാൻ) കഴിഞ്ഞ ജന്മത്തിൽ തപസ്സു ചെയ്‌ത് നാരായണനിൽ നിന്ന് വരം നേടി "ലക്ഷ്മി ദേവിയെ തന്റെ അടുത്ത ജന്മത്തിൽ ഭാര്യ ആയി ലഭിക്കണം എന്ന്" കൃഷ്ണനെക്കാൾ ആറോ ഏഴോ വയസ്സ് കൂടുതലുണ്ടായിരുന്നത്രേ രാധയ്ക്ക് . അയൻ എന്ന വിളിപ്പേരുള്ള അഭിമന്യു എന്ന ഗോപാലയുവാവിന്റെ പത്നിയായിരുന്നു രാധയെന്ന ഗോപിക . അയന്റെ ബന്ധുകൂടിയായ കണ്ണനെ അവൾ ഗോകുലത്തിൽ കണ്ടുമുട്ടുകയായിരുന്നു . പീതാംബരവും പീലിത്തിരുമുടിയും വനമാലയും ചാർത്തിയ കാർവർണ്ണനായ ആ ഗോകുലബാലനോട് , വിവാഹിതയും അനപത്യയുമായൊരു കുടുംബിനിക്കു തോന്നിയ സഹജമായ വാത്സല്യമായിരുന്നു കണ്ണനെയും രാധയെയും തമ്മിൽ ചേർത്തുനിർത്തിയതെന്നു വാദിക്കുന്നവരും ഇല്ലാതില്ല . ആ വാദത്തെ മുഖവിലക്കെടുക്കാനാവുന്നില്ല എന്നതാണു യാഥാർത്ഥ്യം .
ഭഗവതത്തിലോ പുരാണങ്ങളിലോ രാധയും അയനും കഥാപാത്രങ്ങളേയല്ലത്രേ ! ഭാരതത്തിന്റെ പലഭാഗങ്ങളിൽ ഭഗവതസംബന്ധിയായി രചിക്കപ്പെട്ട കൃതികളിലാണ് ഈ കഥാപാത്രങ്ങളുള്ളത് . മദ്ധ്യകാലഘട്ടത്തിൽ വിരചിതമായ 'പദാവലി'കളിലാണ് രാധ കൂടുതൽ വ്യക്തതയോടെ പ്രത്യക്ഷപ്പെടുന്നത് . വിദ്യാപതി , ഗോവിന്ദദാസ് , ചാന്ദിദാസ് , ജയദേവൻ - ഇവരുടെയൊക്കെ കൃതികളിൽ അഗാധമായ രാധാകൃഷ്ണപ്രണയത്തിന്റെ ഉദാത്തഗീതികൾ വായിച്ചെടുക്കാനാവും . പതിനാലാം നൂറ്റാണ്ടിൽ വിദ്യാപതി രചിച്ച 'പദാവലി' കാവ്യത്തിലാണ് അയനും രാധയുമായുള്ള അത്യപൂർവ്വമായൊരു ബന്ധത്തിന്റെ കഥ പറയുന്നത് .
അഭിമന്യുവിന്റെ ഓമനപ്പേരായിരുന്നു അയൻ . ( ഇത് അർജ്ജുനപുത്രൻ അഭിമന്യു അല്ല ) . ഗോകുലത്തിനടുത്ത ഗ്രാമമായിരുന്ന ജാരാത്തിലായായിരുന്നു അയൻ ജനിച്ചത് . ഗോകുലത്തിലെ യശോദയുടെ അമ്മാവനായിരുന്ന ഗോലയുടെയും ജടിലായുടെയും പുത്രൻ . പിതാവിനെപ്പോലെതന്നെ അയനും ഒരുഗോപാലനായാണ് വളർന്നത് . പക്ഷേ അയൻ കറകളൊഞ്ഞൊരു കാളീഭക്തനായിരുന്നു . ജനിച്ചതു പുരുഷനായിട്ടായിരുന്നെങ്കിലും പൗരുഷമില്ലാത്തവനായിരുന്നു അയൻ . ലൗകികസുഖങ്ങളിലൊന്നും താല്പര്യമില്ലാതിരുന്ന അയൻ സദാസമയവും കാളീപൂജകളിലും പ്രാർത്ഥനകളിലും മുഴുകിയിരുന്നു .
ബന്ധുവായ യശോദയുടെ ഭർത്താവ് നന്ദഗോപരായിരുന്നു ആ ദേശത്തിന്റെ രാജാവ് . നന്ദമഹാരാജനാണ് അയന്റെയും രാധയുടെയും വിവാഹം നടത്തിക്കൊടുത്തത് . നിർഭാഗ്യവശാൽ ആ ദമ്പത്യത്തിന് അത്രമേൽ ഊഷ്മളമായൊരു സ്നേഹബാന്ധവം ഉണ്ടായിരുന്നില്ല എന്നുവേണം കരുതാൻ . അവർക്കു കുഞ്ഞുങ്ങളുമുണ്ടായിരുന്നില്ല . രാധയുടെ കൃഷ്ണനോടുള്ള ചങ്ങാത്തത്തിന് അയൻ ഒരിക്കലും ഒരു തടസ്സമായി നിന്നിരുന്നുമില്ല . കൂടുതൽ സമയവും രാധ കൃഷ്ണനൊപ്പം രാസലീലകളാടിക്കഴിഞ്ഞതും അയനെ തെല്ലും അലോസരപ്പെടുത്തിയതുമില്ല . എത്രമേൽ ഗാഢമായിരുന്നു രാധാ-കൃഷ്ണപ്രണയമെങ്കിലും ഒരുനാൾ രാധയെ അതിതീവ്രമായ വിരഹദുഃഖത്തിന്റെ സാഗരമദ്ധ്യത്തിലുപേക്ഷിച്ച് കൃഷ്ണനു വൃന്ദാവനം വിട്ടു ദ്വാരകയിലേക്കു പോകേണ്ടിവന്നു - പിരിയുംമുമ്പ് തന്റെ പ്രണയത്തിന്റെ നിത്യപ്രതീകമായി കണ്ണൻ താൻ സന്തതസഹചാരിയായ കൊണ്ടുനടന്നിരുന്ന പുല്ലാങ്കുഴൽ അവൾക്കു സമ്മാനിച്ചു . ഒരുപക്ഷേ വേർപാടിന്റെ ആ കഠിനവ്യഥയിൽനിന്നു കരകയറാനാവാതെ കാളിന്ദിയുടെ കാണാക്കയങ്ങളിലേക്കാണ്ടുപോകുമായിരുന്ന രാധയെ ജീവിതത്തിലേക്കു കൈപിടിച്ചു നടത്തിയത് അയന്റെ സന്ദർഭോചിതമായ സ്നേഹവായ്‌പും കരുതലും മാത്രമായിരുന്നു . അനപത്യദുഃഖമറിഞ്ഞുതന്നെ ദീർഘകാലം അവർ ഒന്നിച്ചുജീവിച്ചുവെങ്കിലും , കൃഷ്ണൻ പതിനാറായിരത്തെട്ടു പത്നിമാരെ സ്വീകരിച്ചങ്കിലും , രാധയിൽനിന്നു കൃഷ്ണനോ കൃഷ്ണനിൽനിന്നു രാധയ്‌ക്കോ വേർപെടാനാകുമായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം . അതിനു തെളിവെന്നവണ്ണം ഒരു സംഭവവും വിവരിക്കുന്നുണ്ട് .
കണ്ണനെക്കാണാനുള്ള ഉൽക്കടവാഞ്ഛയുമായി ഒരിക്കൽ രാധ ദ്വാരകയിലെത്തിയത്രേ . അഗാധമായ രാധാകൃഷ്ണപ്രണയത്തിന്റെ കഥകൾകേട്ടു രാധയോട് അസൂയതോന്നിയ കൃഷ്ണപത്നിമാർ അതുപ്രകടമാക്കിയത് പൊള്ളുന്ന ഭക്ഷണം അവൾക്കു കൊടുത്തുകൊണ്ടായിരുന്നു . വിശന്നുവലഞ്ഞിരുന്ന അവൾ അതൊക്കെ അതിവേഗം ഭുജിച്ചു . കൃഷ്ണപത്നിമാർ അത്ഭുതപരതന്ത്രരായി . എന്തുകൊണ്ടായിരിക്കും ഇവൾക്ക് പൊള്ളലേൽക്കാത്തതെന്നവർ അതിശയിച്ചു . കൃഷ്ണനെ സമീപിച്ച അവർക്കു കാണാൻ കഴിഞ്ഞത് കാലിൽ പൊള്ളലിന്റെ നീറ്റലുമായി പുളയുന്ന കൃഷ്ണനെയാണ് . രാധയാനുഭവിക്കേണ്ടിയിരുന്ന വേദന മുഴുവനറിഞ്ഞത് കൃഷ്ണനായിരുന്നു . പക്ഷേ അവർ അപ്പോഴും പരസ്പരം കണ്ടതേയില്ല . രാധ കണ്ണനെക്കാണാതെതന്നെ ഗോകുലത്തിലേക്കു മടങ്ങിപ്പോയി .
പുരാണങ്ങളിലെ ഏതൊരാവസ്ഥാവിശേഷത്തിനുപിന്നിലും ഏതെങ്കിലുമൊക്കെ ശാപങ്ങളുടെയോ , തപസ്സ് ചെയ്തു നേടിയ വരങ്ങളുടെയോ ഒക്കെ പിൻബലമുള്ളൊരു കഥയുണ്ടാവുമല്ലോ . ഇവിടെയുമുണ്ട് അത്തരമൊരു കഥ . അഭിമന്യു എന്ന അയൻ തന്റെ പൂർവ്വജന്മത്തിൽ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി അതികഠിനമായൊരു തപസ്സ് ചെയ്തു . ഒടുവിൽ തപസ്സ് അഗ്നികുണ്ഠത്തിനുമുകളിലായപ്പോൾ വിഷ്ണു പ്രത്യക്ഷനായി . പക്ഷേ അയൻ ചോദിച്ച വരം മഹാലക്ഷ്മിയെ തനിക്കു പത്നിയായി ലഭിക്കണമെന്നതായിരുന്നു . അതസാധ്യമാണെന്നും എക്കാലവും ലക്ഷ്മി തന്റെ ജീവിതസഖിയാണെന്നും വിഷ്ണു അയനെ അറിയിച്ചു . പക്ഷേ അയാൾ തന്റെ ആവശ്യത്തിൽനിന്നു പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ , ദ്വാപരയുഗത്തിൽ തൻ കൃഷ്ണാവതാരമെടുക്കുമ്പോൾ മഹാലക്ഷ്മി രാധയായി അവതരിക്കുമെന്നും അയന്റെ പത്നിയാകുമെന്നും വരം നൽകി . ഒന്നുകൂടി മഹാവിഷ്ണു സൂചിപ്പിച്ചു , ആ ജന്മത്തിൽ അഭിമന്യു ഒരു നപുംസകമായിരിക്കുമത്രേ ! അത് അനർഹമായത് ആഗ്രഹിച്ചതിനുള്ള ശിക്ഷയായാണോ എന്നു വ്യക്തമല്ല .
രാധയും കൃഷ്ണനും വിവാഹം കഴിച്ചതായും ചില കൃതികളിൽ പരാമർശമുണ്ട് . അത് ബ്രഹ്മാവിന്റെ ഒരു കുസൃതിയുടെ ബാക്കിപത്രമാണ് . ഗോകുലത്തിൽ കാലിമേച്ചുകഴിയുന്ന കൃഷ്ണൻ മഹാവിഷ്ണുവിന്റെ അവതാരം തന്നെയാണോ എന്ന് ബ്രഹ്മാവിന് സംശയം തോന്നി . അതൊന്നു തെളിയിക്കാനായി അദ്ദേഹമൊരു സൂത്രം പ്രയോഗിച്ചു. കാനനമധ്യേ കാലിമേച്ചുനടന്നിരുന്ന ഗോപബാലകരെ മുഴുവൻ അപഹരിച്ചുകൊണ്ടുപോയി . അക്കൂട്ടത്തിൽ അയൽഗ്രാമത്തിൽനിന്നു കാലിമേക്കാൻവന്ന അയനും ഉണ്ടായിരുന്നു . പക്ഷേ ബ്രഹ്മാവ് അവരെ തിരികെയെത്തിക്കുംവരെ കൃഷ്‌ണൻ അവരുടെയൊക്കെ രൂപത്തിൽ ഓരോരുത്തരുടെയും വീടുകളിലെത്തി ബന്ധുക്കളോടൊപ്പം സസന്തോഷം കഴിഞ്ഞു . അക്കൂട്ടത്തിൽ അയന്റെ വീട്ടിൽ അയനായി ജീവിച്ചു . അക്കാലത്താണ് അയന്റെയും രാധയുടെയും വിവാഹം നടന്നത്. എല്ലാമെല്ലാം ഭഗവാന്റെ ലീലാവിലാസങ്ങൾ !
ഹൃദയം തകർന്ന രാധ
തിരുത്തുകകൃഷ്ണൻറെ വിയോഗത്തിൽ പൂർണ്ണമായും ദുഖിതയായി ഹൃദയം തകർന്ന രാധ കൃഷ്ണനെയോർത്ത് കരയില്ലെന്നും കണ്ണീർ പൊഴിക്കില്ലെന്നും വാക്കു നൽകി . തൻറെ പ്രണയം ഉപാധികളില്ലാത്തതാണെന്നും അവസാനം വരെ അവളോട് കടപ്പെട്ടിരിക്കുമെന്നും വ്രജം അവളുടെ പേരിൽ അറിയപ്പെടുമെന്നും ആളുകൾ കൃഷ്ണന് മുമ്പ് അവളുടെ പേര് ഉച്ചരിക്കുമെന്നും കൃഷ്ണൻ പോകുന്നതിനു മുമ്പ് പറയുന്നു . ഇന്ന് വൃന്ദാവനിലും വ്രജത്തിലുമുള്ളവർ പരസ്പരം ആശംസിക്കുമ്പോൾ രാധേ രാധേ എന്നും , രാധേ കൃഷ്ണാ എന്നും പറയുന്നത് നമുക്ക് കാണാനാവും .
കൃഷ്ണനെയും രാധയും അവസാനമായി മുഖാ മുഖം വന്നപ്പോൾ രാധ ഒന്നും തന്നെ പറഞ്ഞില്ല,കൈകൾ വാരിപുണരാൻ നീട്ടിയില്ല , ചുണ്ടുകളിൽ ഒരു ചെറുപുഞ്ചിരി പോലും പൊഴിഞ്ഞില്ല , കണ്ണുകൾ തിളങ്ങിയതുമില്ല .ഒരായിരം ഓർമ്മകൾ തിരയടിച്ചു , അത് കണ്ണുനീർ ജ്വാലകൾ ആയി പുറത്തേക്കു ഒഴുക്കി .രാധ കൃഷ്ണന് വാക്കു കൊടുത്തിരുനു ഒരിക്കലും കൃഷ്‌ണന്റെ പിൽക്കാല ജീവിതത്തിൽ ഒരു തടസമായി താൻ ഉണ്ടാവുകയില്ല എന്ന് .അവൾ അവളുടെ വാക്ക് പാലിക്കുക തന്നെ ചെയ്തു. ഇതെല്ലം അറിയുന്ന കൃഷ്ണൻ ഒന്നും തന്നെ ഊരിയാടിയില്ല . രാധയ്ക്ക് കൂടുതൽ ദുഷ്കരമാകുന്ന ഒന്നും തന്നെ കൃഷ്ണൻ ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല .കൃഷ്ണനും രാധയും ശാരീരികമായി വേർപിരിഞ്ഞെങ്കിലും, അവർ അഗാധമായ സ്നേഹത്തിൽ ആയിരുന്നു , ലോകാവസാനം വരെ അത് തുടരും. കൃഷ്ണന്റെ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ അവൾക്കു വേണ്ടി മാത്രമാണ് എന്നും ,ആ കൺനീരിനു ലോകത്തുള്ള എല്ലാ സമ്പാദ്യത്തെക്കാളും വിലയുണ്ട് എന്നും രാധയ്ക്ക് അറിയാമായിരുന്നു . രാധയുടെ ത്യാഗം മൂലം വൃന്ദാവനം എന്നെന്നേക്കുമായി നിലനില്ക്കും എന്ന് കൃഷ്ണനും അറിയാമായിരുന്നു. അനേകം വർഷങ്ങൾക്കു മുമ്പ് ശരിയായ തീരുമാനമെടുത്തിട്ടുണ്ടെന്ന് ഇരുവർക്കും ഉറപ്പായിരുന്നു .
കൃഷ്ണൻ പോയ ശേഷം രാധയ്ക്ക് എന്തു പറ്റി ?
തിരുത്തുകചടുലവും തീക്ഷ്ണവുമായ , ചിന്താ ശക്തി മുറിപ്പെടുത്താത്ത നിഷ്ക്കളങ്കമനസ്സുള്ളവരാണ് വൃന്ദാവനത്തിലെ ഗോപികമാർ . അവർക്ക് വിദ്യയിലൂടെ അറിവ് ലഭിച്ചിരുന്നില്ല . ഒരു പക്ഷെ , എല്ലാ വിദ്യക്കുമപ്പുറമുള്ള ദൈവികത തന്റെ ഗോപികമാരിലും താൻ വളരുന്ന വൃന്ദാവനത്തിലും നിറഞ്ഞിരുന്നതായി ഭഗവാനനുഭവപ്പെട്ടിരിക്കാം . അവിടെ പ്രഭാതം അതിന്റെ നിഷ്ക്കളങ്കതയോടെ ഉണരുന്നു . ഗോപികമാർ തങ്ങളുടെ കുല ത്തൊഴിലായ ഗോപരിചരണത്തിലും അതിലൂടെ ലഭിക്കുന്ന സന്തോഷത്തിലും സൌഭാഗ്യത്തിലും മുഴുകി ജീവിച്ചു .
മധുരയുടെ സാമാന്ത രാജ്യമായ വൃന്ദാവനത്തിലെ പ്രഭുവായ നന്ദഗോപരുടേയും യശോദയുടേയും വളർത്തു മകനായ കണ്ണൻ , ഗോപികമാരുടെ പോന്നോമനയായിരുന്നു . ബാല്യം മുതൽ പല പ്രകാരത്തിലുള്ള അത്ഭുതങ്ങളിലൂടെ തന്റെ അവതാരലക്‌ഷ്യം തെളിയിച്ചിരുന്ന കണ്ണൻ അവർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു . ഏറെ കുറുമ്പ് കാട്ടുകയും ചിലപ്പോഴെല്ലാം ഉൾക്കൊള്ളാൻപറ്റാത്ത വിധം വേദന നൽകുമെങ്കിലും ഒരു നിമിഷം പോലും അവർക്ക് അവനെ കാണാതിരിക്കാൻ കഴിഞ്ഞിരുന്നില്ല . ഇതറിയാവുന്ന അമ്പാടിയിലെ അരുമയായ കണ്ണൻ തന്റെ മനോഹരമായ ചേഷ്ടാവിലാസങ്ങളിലൂടെ അവരുടെ മോഹത്തെ വാനോളം വളർത്തി . താങ്കളുടെതായ എല്ലാം അവർ അനുദിനം കണ്ണന് വേണ്ടി സമർപ്പിച്ചു കൊണ്ടിരുന്നു .
കൗമാരത്തിലേക്കു കടന്ന കണ്ണൻ തന്റെ മനോഹരമായ ശ്യാമസൌന്ദര്യത്താലും വേണുനാദത്തിന്റെ മധുരധ്വനിയാലും മുഗ്ധ കടാക്ഷ വീക്ഷണങ്ങൾ കൊണ്ടും അവർ പോലുമറിയാതെ അവരിൽ പ്രണയമെന്ന വികാരം ജനിപ്പിച്ചു . എല്ലാവർക്കും കണ്ണൻ അവരുടേത് മാത്രമായി . അവരുടെ പ്രഭാതവും മദ്ധ്യാഹ്നവും അപരാഹ്നവും അവനു വേണ്ടി മാത്രമായിരുന്നു .
ഗോപികമാർ കണ്ണന് വേണ്ടി ഉഴറി നടന്നപ്പോഴെല്ലാം ബാല്യത്തിൻറെ പടിവാതിലിലെത്തിയ സുന്ദരിയായ രാധ തികച്ചും ഒറ്റപ്പെട്ടു നിന്നു . രാധയിൽ കൃഷ്ണൻ തന്റെ കളിക്കൂട്ടുകാരിയെ കണ്ടെത്തി . അവൾക്കു വേണ്ടിമാത്രം മധുര ഫലങ്ങൾ സംഭരിച്ചു . പ്രണയിക്കുമ്പോഴല്ല പ്രണയിക്കപ്പെടുമ്പോഴാണ് പ്രണയത്തിന്റെ പൂർണതയെന്നു രാധ അനുഭവിച്ചിരുന്നു . യമുനയുടെ ഓളങ്ങൾ അവരുടെ സംഗമത്തിനു പലപ്പോഴും സാക്ഷിയായി . രാധാകൃഷ്ണ പ്രണയം ഗോപികമാർക്കിടയിൽ അസൂയ ജനിപ്പിക്കുന്ന വിധം വളർന്നു .
കണ്ണൻ , അക്രൂരനാൽ അനുഗതനായി മധുരയിലേക്ക് യാത്രയാകുമ്പോൾ ഗോപികമാർ അവനെ പ്രേമപാരവശ്യം പൊഴിക്കുന്ന കണ്ണുനീരോടെ ഏറെ ദൂരം അനുഗമിച്ചു . രാധ മാത്രം വിട്ടു നിന്നു . അവൾക്കറിയാമായിരുന്നു - കണ്ണൻ തന്നെ ഒരിക്കലും വിട്ടുപോകില്ലെന്ന് . ഈ വിശ്വാസവും തൻറെതു മാത്രമായ ഓടക്കുഴലുമാണ് കൃഷ്ണൻ വിട വാങ്ങുമ്പോൾ രാധക്ക് സമ്മാനിച്ചത് .
കംസ നിഗ്രഹത്തോടെ മധുരാധിപനായ കൃഷ്ണൻ സാന്ദീപിനി മഹർഷിയിൽ നിന്ന് വിദ്യ അഭ്യസിച്ചു മടങ്ങി വന്നശേഷം മധുരയുടെ സാരഥ്യം ഏറ്റെടുത്തു . ഏറെ താമസിയാതെ മധുരാപുരി തന്റെ ജ്യേഷ്ഠനായ ബലരാമന് നൽകി തന്നാൽ സൃഷ്ടിയ്ക്കപ്പെട്ട ദ്വാരകപുരിയിലേക്ക് മടങ്ങി . ഒരിക്കലെങ്കിലും ആശ്രയവും അഭയവും നൽകേണ്ടി വന്ന തന്റെ ഭക്തകളായ ഏറെ യുവതികളെ കൃഷ്ണൻ പാണിഗ്രഹണം ചെയ്തു . ഇതിൽ ഏറെ ശ്രേഷ്ഠമായത് രുക്മിണി സ്വയംവരവും സത്യഭാമ പരിണയവുമാണ് . ഭൂമി ദേവിയുടെയും ലക്ഷ്മി ദേവിയുടെയും അംശാവതാരങ്ങളായ സത്യഭാമയും രുക്മിണിയും എപ്പോഴും കൃഷ്ണനോടൊപ്പം അന്തഃപുരത്തിൽ വസിച്ചു . ദ്വാരകാപുരി സമ്പൽ സമൃദ്ധമായിരുന്നു. എല്ലാ പ്രജകളും അവരുടേതായ കർമ്മങ്ങളിലും അതിലൂടെ നേടുന്ന സുഖഭോഗങ്ങളിലും മുഴുകി ഐശ്വര്യപൂർണ്ണമായി ജീവിച്ചു .
ഏറെനാളുകൾക്കു ശേഷം കൃഷ്ണ ബന്ധുവും സതീർത്ഥ്യനും സചീവനുമായ ഉദ്ധവർ അന്തഃപുരത്തിന്റെ അകത്തളത്തിലിരുന്നു കൃഷ്ണനോട് സംഭാഷണ മദ്ധ്യേ ചോദിച്ചു അല്ലയോ കൃഷ്ണാ വൃന്ദാവനത്തിൽ നിന്ന് പോന്നതിന് ശേഷം ഏറെ സ്നേഹിച്ചിരുന്ന രാധയെ കാണാൻ ഒരിക്കൽ പോലും തിരിച്ചു പോയില്ല , എന്താ കൃഷ്ണാ ഇനി ഒരിക്കൽ കൂടി രാധയുമായി ചേരാൻ അങ്ങാഗ്രഹിക്കുന്നില്ലേ ?
കൃഷ്ണന്റെ ചുണ്ടിൽ വിഷാദത്തിൽ കുതിർന്ന പുഞ്ചിരി വിടർന്നു . സംശയം ദൂരീകരിയ്ക്കാത്തതിൽ അല്പം നീരസത്തോടെ ഉദ്ധവർ വീണ്ടും കൃഷ്ണനോടാരാഞ്ഞു . എന്റെ ചോദ്യത്തിന് അങ്ങു മറുപടി തന്നില്ല . രാധയുടെ അദ്ധ്യായം അങ്ങു വൃന്ദാവനത്തിൽ വെച്ചു തന്നെ പൂർണ്ണമാക്കിയോ ? കൃഷ്ണൻ ഏറെ വിഷമത്തോടെ , തന്റെ മാറിടത്തിലെ വസ്ത്രം അല്പം വകഞ്ഞു മാറ്റി . ഉദ്ധവരെ ! നീ ഇങ്ങോട്ട് നോക്കു . നിനയ്ക്ക് വേണ്ട മറുപടി എന്റെ ഹൃദയത്തിലുണ്ട്. ഉദ്ധവർ നോക്കി , രക്ത കണങ്ങൾ ഇറ്റിറ്റുവീഴുന്ന ഭഗവാന്റെ മാറിടത്തിനുളളിൽ അതാ , രാധ ! യാത്രയാകുമ്പോൾ കൃഷ്ണൻ സമ്മാനിച്ച ഓടക്കുഴലുമായി യമുനയുടെതീരത്ത് നിർവൃതിയിലിരിയ്ക്കുന്നു . യമുനയിലെ ഓളങ്ങൾ തന്റെ പാദങ്ങളിലൂടെ കയറി ഇറങ്ങുത് രാധ അറിയുന്നില്ല. നിറകണ്ണുകളോടെ ഉദ്ധവർ കൃഷ്ണനോടപേക്ഷിച്ചു . " ഭഗവാനെ , എന്റെ അജ്ഞതയ്ക്ക് മാപ്പു നൽകിയാലും. ഈ കാഴ്ച കാണാൻ എനിയ്ക്ക് ശക്തിയില്ല ". കൃഷ്ണൻ കഞ്ചുകം വലിച്ചിട്ടു . ദൃഷ്ടി താഴ്ത്തി വിനമ്രനായി നിന്ന തന്റെ സതീർത്ഥ്യനോടു കൃഷ്ണൻ പറഞ്ഞു . ഉദ്ധവരെ നീ എന്റെ മാറിൽ കണ്ട രക്ത കണങ്ങൾ രാധ എന്നെക്കുറിച്ച് ഓർത്തപ്പോഴെല്ലാം ഞാനനുഭവിച്ച വിങ്ങലിൽ നിന്നുണ്ടായതാണ് . അവൾക്കുചുറ്റും എന്നും എന്റെ രക്ഷാകവചം ഉണ്ടാകും . രാധ കൃഷ്ണനായിമാത്രം ജനിച്ചവളാണ് .
ഭക്തി പരവശനായ ഉദ്ധവർ കൃഷ്ണനോടു യാചിച്ചു ഭഗവാനെ ഞാനങ്ങയുടെ പാദങ്ങളിൽ ഒന്നു പ്രണമിയ്ക്കട്ടെ . കൃഷ്ണൻ കാല്പാദങ്ങൾ മുന്നിലേയ്ക്കു നീട്ടി . ഉദ്ധവർ വീണ്ടും സ്തബ്ധനായി . ഭഗവാന്റെ പാദങ്ങളിൽ നിന്നു ജലകണങ്ങൾ ഇറ്റിറ്റു വീഴുന്നു . കണ്ണുകളുയർത്തിയ ഉദ്ധവരോടായി കൃഷ്ണൻ പറഞ്ഞു നീ സംശയിയ്‌ക്കേണ്ട . രാധയുടെ കണ്ണീർ കണങ്ങൾ ഏറ്റു വാങ്ങുന്ന യമുനയിലെ ഓളങ്ങൾ അനു നിമിഷം എന്നെയെന്നും തൊട്ടു തലോടുന്നു . ഉദ്ധവരുടെ കണ്ണിൽ നിന്നടർന്നു വീണ കണ്ണീർ കണങ്ങൾ ഭഗവാന്റെ കയ്യ് തണ്ടയിൽ പതിച്ചു .
ഉദ്ധവരുടെ സംശയം വീണ്ടും ബലപ്പെട്ടു . ഭഗവാനെ അപരാധമെങ്കിൽ പൊറുക്കണം . ഇത്രയേറെ സ്‌നേഹിച്ചിട്ടും അങ്ങെന്തുകൊണ്ട് രാധയെ വൃന്ദാവനത്തിൽ നിന്നും കൂട്ടിക്കൊണ്ടു പോരുന്നില്ല ? ഭഗവാൻ ഒരു ചെറുചിരിയോടെ വീണ്ടും ആവർത്തിച്ചു . എന്റെതായിതീർന്ന ഒന്നിനെ ഞാനെന്തിന് തേടിപ്പോകണം ? രാധ സുരക്ഷിതയാണ് ഉദ്ധവരേ . ഉദ്ധവർ ആ മറുപടിയിൽ തൃപ്തനാകാതെ സംശയത്തോടെ കൃഷ്ണനുനേരേ മുഖമുയർത്തി . കൃഷ്ണന്റെ മുഖം ഒരു നിമിഷം ചുമന്നു , പുരികക്കൊടികൾ വളഞ്ഞു . തെല്ലു ധാർഷ്ട്യത്തോടെ കൃഷ്ണ്ൻ ഉദ്ധവരോടാവർത്തിച്ചു. ഉദ്ധവരെ ഞാൻ ദ്വാരകാപുരിയിലെ പ്രജാക്ഷേമതല്പരനായ രാജാവാണ് . നീ കാണുന്നില്ലേ ഉദ്ധവരെ , ഏതു നേരവും പാതിവ്രത്യത്തിന്റെ ത്രാസിൽ എന്നെ അളന്നു നോക്കുന്ന രുഗ്മിണിയേയും സത്യഭാമയേയും . ഞാൻ ജന്മം നൽകിയ എന്റെ സന്താനങ്ങൾ . അവരുടെ ബന്ധു ജനങ്ങൾ ഞാനേറെ ഇഷ്ടപ്പെടുന്ന പാണ്ഡു പുത്രന്മാരുടെ ക്ഷേമം , സർവ്വവും എന്നിലർപ്പിച്ച് എന്നെ മാത്രം ശരണാഗതനായി കാണുന്ന പാണ്ഡവ പത്‌നി ദ്രൗപതി ! ഇവരെയെല്ലാം ഉപേക്ഷിച്ച് എനിയ്‌ക്കൊരു തിരിച്ച് പോക്ക് അസാദ്ധ്യമാണ് . നിനക്കറിയുമോ ഉദ്ധവരേ , വൃന്ദാവനത്തിൽ നിന്നു പോന്ന ശേഷം , കൃഷ്ണന് ഹൃദയം തുറന്നു ചിരിയ്ക്കാനോ , സന്തോഷിക്കാനോ കഴിഞ്ഞിട്ടില്ല . എല്ലാം രാധ എന്നിൽ നിന്നു പിടിച്ചു വാങ്ങി . ശരീരം മാത്രം എനിയ്ക്കു വിട്ടുതന്നു .
സത്യമാണ് ഭഗവാൻ . അങ്ങയുടെ പുഞ്ചിരിയിൽ പോലും വിഷാദത്തിന്റെ ഛായയാണ് ഞാൻ പലപ്പോഴും ദർശിക്കുന്നത് . കടന്നുവന്ന രുഗ്മിണിയുടെ പദവിന്യാസം അവരുടെ സംഭാഷണത്തിന് വിരാമമിട്ടു . വർഷങ്ങൾ കടന്നുപോയി . രാധയ്‌ക്കൊപ്പെം കളികൂട്ടുകാരായി നടന്ന തോഴിമാർ , വിവാഹിതരായി , അമ്മമാരും, മൂത്തശ്ശിമാരുമായി . രാധമാത്രം യാതൊരു മാറ്റവുമില്ലാതെ നിലകൊണ്ടു . തന്റെ മകളുടെ അവസ്ഥ കണ്ട് രാധയുടെ പിതാവിന്റെ മനസ്സ് പലപ്പോഴുംവിതുമ്പി .
വർഷങ്ങൾക്കു ശേഷം , സ്വഗൃഹത്തിലെത്തിയ രാധ തന്റെ രക്ഷകനായ കൃഷ്ണഭക്തനോട് ഒന്നു മാത്രം അപേക്ഷിച്ചു . നീ എന്നെ ദ്വാരകവരെ കൊണ്ടു പോകണം . എന്നെ ആരുമല്ലാതാക്കിയ കൃഷ്ണനോട് എനിയ്ക്ക് ചിലത് ചോദിച്ചറിയണം . ഏറെ ക്ലേശപ്പെട്ടു , ദ്വാരകയുടെ കവാടത്തിലെത്തിയ രാധയെ , കൃഷ്ണൻ ദുരേ നിന്നേ കണ്ടറിഞ്ഞു . ഓടിച്ചെന്നു രാധയെ സ്വീകരിച്ചാൽ , അവളുടെ ക്രോധാഗ്നിയിൽ താൻ ഭസ്മമായിപ്പോകുമെന്നു കൃഷ്ണൻ ഭയപ്പെട്ടു . ദ്വാരകയുടെ കവാടങ്ങൾ ഒരു തടസ്സവുമില്ലാതെ രാധയ്ക്കുവേണ്ടി തുറന്നു . ഭഗവാന്റെ ബുദ്ധിമുട്ടു മനസ്സിലാക്കിയ രുഗ്മിണി രാധയെ അനുനയിപ്പിച്ചു അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി . അപ്പോഴും രാധയുടെ കണ്ണുകൾ കൃഷ്ണനുവേണ്ടി ഉഴറി. എന്തുകൊണ്ടദ്ദേഹം ഈ രാധയുടെ മുന്നിലേയ്ക്ക് വരുന്നില്ല ? കൃഷ്ണനെ ദർശിക്കാൻ വേണ്ടി മധുരയിൽ വന്ന രാധയ്ക്ക് രുഗ്മിണി ദേവി ചൂടുള്ള പാലാണ് നൽകിയത് . അത്രയും നേരം കൂടി തൻറെ ഭർത്താവിന്റെ ബാല്യകാല കഥകൾ കേൾക്കാൻ വേണ്ടി ആയിരുന്നു അത് . വളരെ ധൃതിയിൽ ആയിരുന്ന രാധ പെട്ടെന് തന്നെ പാല് കുടിച്ചു തീർക്കുകയും ചെയ്തു . കുറച്ചു കഴിഞ്ഞു കൃഷ്ണഭഗവാൻ വന്നപ്പോൾ അദ്ദേഹത്തിനെ ദേഹമാസകലം പൊള്ളിയത് പോലെ കണ്ടു . രുഗ്മിണി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു രാധയുടെ മനസ്സിൽ ഞാൻ ആണ് ഉള്ളത് . അതുകൊണ്ടു തന്നെ അവൾ കുടിച്ച ചൂട്പാല് വന്നു വീണത് എന്റെ ദേഹത്ത് ആയിരുന്നു .
ദ്വാരകയിൽ അന്നു തങ്ങിയ രാധ , മയക്കച്ചുവടിൽ ആ ശബ്ദം കേട്ടു. രാധേ... അവൾ ചാടി എഴുന്നേറ്റു പരിഭവം മറന്നു പോയ അവൾ ഒരു നിമിഷം വൃന്ദാവനത്തിലെ രാധയായി . പക്ഷെ കൃഷ്ണന് പഴയ കണ്ണനാകുവാൻ കഴിഞ്ഞില്ല. എങ്കിലും അദ്ദേഹം തന്റെ പ്രണയിനിയെ താന്നോടുചേർത്തുനിർത്തി , കവിളിൽ പ്രേമപൂർവ്വം തലോടി , ശിരസ്സിൽ കയ്യുയർത്തി അനുഗ്രഹിച്ചു . രാധ, കൃഷ്ണ പാദങ്ങളിൽ വീണു . പിറ്റേന്നു ദ്വാരകയുടെ പടിയിറങ്ങി രാധ പോകുന്നതായി പലരും കണ്ടു . തിരിച്ച് രാധ അമ്പാടിയിലെത്തിയില്ല . രാധ എങ്ങും പോയില്ല . അവൾ ദ്വാരകയിൽ തന്നെ കൃഷ്ണ ശരീരത്തിൽ അലിഞ്ഞു ചേർന്നു സായൂജ്യം അടഞ്ഞു .
പ്രണയത്തിന്റെ ഇത്രയും സ്വാത്വികമായ ഭാവത്തെ , ചിത്രീകരണ ചാരുതയ്ക്ക് വേണ്ടി നമ്മൾ പലപ്പോഴും വികലമാക്കി .
കൃഷ്ണൻ വൃന്ദാവനം ഉപേക്ഷിക്കുന്ന ദിവസം എത്തിച്ചേർന്നു . ഇതിന് ശേഷം രാധയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ഒരു കൃതിയിലും പറയുന്നില്ല . രാധ ഒരു ജീവച്ഛവമായി എന്നാണ് പറയപ്പെടുന്നത് . ഒരിക്കൽ താമര പോലെ ശോഭിച്ചിരുന്ന അവളുടെ മുഖം വാടിയ പൂവ് പോലെയായ. ഉരുകിയ സ്വർണ്ണം പോലെയുണ്ടായിരുന്ന അവളുടെ നിറം യമുനാ നദി പോലെ കറുപ്പായി . കൃഷ്ണനൊപ്പം താൻ ജീവിച്ച വൃന്ദാവനത്തിലും മറ്റു സ്ഥലങ്ങളിലും അവൾ ആ ഓർമ്മകളുമായി അലഞ്ഞു തിരിഞ്ഞു .[15]
രാധാകൃഷ്ണന്മാരുടെ ഗോലോകാരോഹണവും രാധാകൃഷ്ണ സംഗമവും
തിരുത്തുകരാധയുടെ ജീവിതാവസാനത്തെക്കുറിച്ച് പല വിശ്വാസങ്ങളുണ്ട് . കൃഷ്ണൻ ഭൂമി ഉപേക്ഷിക്കുന്ന സമയത്തിന് മുമ്പ് ഗോലോകത്തിൽനിന്ന് ചതുർയോജന വിസ്താരമുള്ള മനോഹരമായ ഒരു രഥം ബർസാനയിൽ എത്തിച്ചേർന്നു . രാധയും കീർത്തിയും വൃഷഭാനുവും നന്ദഗോപരും യശോദയും മറ്റു ഗോപികമാരും ഗോപന്മാരും നശ്വരമായ ശരീരമുപേക്ഷിച്ച് ദിവ്യമായ ശരീരം സ്വീകരിച്ചു ഗോലോകത്തിലേക്കു യാത്രയായി . വിരജാതീരവും ശതശൃംഗവും കടന്ന് അവർ അക്ഷയവടം നിൽക്കുന്നിടത്തെത്തി. അവിടെ ഗോപികമാരോടൊപ്പം വൃന്ദ നിൽക്കുന്നുണ്ടായിരുന്നു . രാധ രഥത്തിൽ നിന്നിറങ്ങി വൃന്ദയെ നമസ്കരിച്ചു . വൃന്ദ രാധയെയും കൂട്ടി തന്റെ വാസസ്ഥാനത്തെത്തി . രാധയുടെ പാദപൂജ ചെയ്യാൻ വേണ്ടി വൃന്ദ രാധയെ രത്നസിംഹാസനത്തിലിരുത്തി . ഗോപികമാർ ദേവിയെ ചാമരം വീശി സേവിച്ചു . രാധയെ കാണാനായി അവിടെയുണ്ടായിരുന്ന ഗോപികമാർ എത്തിച്ചേർന്നു . അനന്തരം നന്ദഗോപാദികളോടും ഗോപികമാരോടുമൊപ്പം രാധ തന്റെ വാസസ്ഥാനത്തേക്കു പോയി .
മറ്റൊരു വിശ്വാസം അനുസരിച്ച് കൃഷ്ണൻ ഓടക്കുഴലിൽ തൻറെ ഏറ്റവും മനോഹരമായ ഈണങ്ങൾ രാധയ്ക്ക് വേണ്ടി വായിക്കുകയും പെട്ടെന്ന് തന്നെ രാധ മുന്നിൽ പ്രത്യക്ഷപ്പെടുകയും എന്നെന്നേക്കുമായി കൃഷ്ണനുമായി ചേരുകയും ചെയ്തു . രാധ ശരിക്കും കൃഷ്ണനിൽ നിന്നാണ് വന്നതെന്നാണ് അനേകം കഥകളിൽ പറയുന്നത് .
സ്വർഗാരോഹണം കഴിഞ്ഞ് കൃഷ്ണൻ രത്നയാനത്തിൽ കയറി ഗോലോകത്തേക്കു പുറപ്പെട്ടു . അനന്തരം സ്വസമീപത്തേക്കു വരുന്ന കൃഷ്ണനെ കണ്ട് രാധ രഥത്തിൽ നിന്നിറങ്ങി നമസ്കരിച്ചു . ഗോപന്മാരും ഗോപികമാരും സന്തുഷ്ടരായി ദുന്ദുഭികൾ മുഴക്കി . വിരജാനദി തരണം ചെയ്ത് രാധയുടെ കരതലം ഗ്രഹിച്ചുകൊണ്ട് കൃഷ്ണൻ രാസമണ്ഡലത്തിലേക്ക് പോയി . തുളസീകാനനം , മാലതീവനം , കുന്ദവനം , മാധവീകാനനം , ചമ്പകാരണ്യം , ചന്ദനകാനനം ഇവ കടന്ന് രാധികാഭവനത്തിലെത്തി. കൃഷ്ണൻ രാധയോടൊപ്പം രത്നസിംഹാസനത്തിൽ ഇരുന്നു . കർപ്പൂരം കൊണ്ട് വാസിതമായ താംബൂലം ഭുജിച്ചു . ജലപാനം ചെയ്തു . രാധികയോടൊത്തു പുഷ്പതല്പത്തിൽ വിശ്രമിച്ചു . പിന്നീട് ശ്രീകൃഷ്ണൻ രാധയോടൊപ്പം രാസലീലയിൽ ഏർപ്പെട്ടു .
രാധയും ശുകയും
തിരുത്തുകരാധാകൃഷ്ണന്മാരുടെ ഇടയിലുള്ള സന്ദേശങ്ങൾ പ്രധാനമായും കൈമാറിയിരുന്നത് ശുക എന്നു പേരുള്ള തത്തയായിരുന്നു . തന്റെ ഈ കർത്തവ്യം ശുക വളരെ ഭംഗിയായി തന്നെ നിർവ്വഹിച്ചു . രാധ ദേവിക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു ശുക . രാധ ദേവിയുടെ അവസാന ശ്വാസം വരെ ശുക കൂടെയുണ്ടായിരുന്നു . ദേവി ഭൂലോകവാസം വെടിയുന്ന സമയത്ത് ശുക ചിറകിട്ടടിച്ച് പരിഭ്രാന്തിയോടെ പറക്കുകയായിരുന്നു .രാധ ദേവി ശുകയോട് ഇപ്രകാരം പറഞ്ഞു : “നിനക്കിപ്പോൾ എന്റെ കൂടെ വരുവാൻ കഴിയില്ല. നിനക്ക് കണ്ണന്റെ ലീലകൾ ഇവിടെ ഈ ഭൂവാസികളിലേക്ക് എത്തിക്കാനുണ്ട് " അങ്ങനെ ശുക എന്ന തത്ത പിന്നീട് വ്യാസമുനിയുടെ മകനായി ശുകൻ എന്ന പേരിൽ ജന്മമെടുത്തു. നാഗത്താൽ ഏഴു ദിവസത്തിനകം മരണപ്പെടുമെന്ന ശാപത്താൽ കഴിയുന്ന പരീക്ഷിത്ത് രാജാവിനു മോക്ഷ പ്രാപ്തിക്കായി ശുക മഹർഷി ഏഴു നാൾ കൊണ്ട് ഭാഗവതം പഠിപ്പിക്കുകയാണ്. ശ്രീകൃഷ്ണ ചരിതം പറയുന്ന സമയത്ത് രാധാ റാണിയുടെ നാമം പറഞ്ഞാൽ ശുകമുനി നിർവികല്പ സമാധിയിലേക്കു പോകും . അത്രമാത്രമായിരുന്നു രാധാകൃഷ്ണ പ്രണയത്തിൽ ശുകമുനിയുടെ ആത്മാവ് സാക്ഷ്യം വഹിച്ചത് . രാധയുടെ നാമം പുറത്ത് ഉച്ചരിക്കാതെ മുനി ദീർഘ നിശ്വാസമെടുത്ത് കുറച്ചു നിമിഷം കണ്ണടച്ചിരിക്കും . അതു കൊണ്ടാണത്രേ ശ്രീമദ് ഭാഗവതത്തിൽ രാധ ദേവിയെ പരാമർശിക്കാത്തത്.എന്നിട്ടും മുനി അറിയാതെ ഒരു വട്ടം ആരാധിത എന്നു പറഞ്ഞിട്ടുണ്ട്. ആരാധിതയായ ആ ഗോപിക മാത്രം കൃഷ്ണനെ എല്ലാ സ്വരൂപത്തിലും ദർശിച്ച് ഭജിച്ചു.കൃഷ്ണനു പ്രിയപ്പെട്ടവളായി മാറി . [16]
രാധാ ദേവിയെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ
തിരുത്തുകരാധാകൃഷ്ണ ക്ഷേത്രം , പൊഖാര , നേപ്പാൾ
തിരുത്തുകനേപ്പാളിലെ പൊഖാരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് .[17] 1008 - ന്റെ അവസാനത്തിൽ മഹാരാജവായ ശരൺ ദേവാചാര്യ നിർമ്മിച്ച ഈ ക്ഷേത്രം, പൊഖാരയെ സാമൂഹികവും ആത്മീയവുമായ വളർച്ചയുടെയും സമ്പത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും കേന്ദ്രമാക്കി മാറ്റുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് .[18] രാധയുടെയും കൃഷ്ണൻ്റെയും ഭക്തർക്കിടയിൽ ഈ ക്ഷേത്രം വളരെ പ്രസിദ്ധമാണ് , കൂടാതെ വർഷം മുഴുവനും വിവിധ സാംസ്കാരിക പരിപാടികൾ ഈ ക്ഷേത്രത്തിൽ നടത്തപ്പെടുന്നു .[19]
ഗോപിനാഥ് ക്ഷേത്രം , ഭക്തപൂർ ദർബാർ സ്ക്വയർ , നേപ്പാൾ
തിരുത്തുകഈ ക്ഷേത്രം പരമ്പരാഗത നേപ്പാൾ ശൈലിയായ രണ്ട് മേൽക്കൂരയുള്ള പഗോഡ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത് . ക്ഷേത്രത്തിന്റെ വാതിലുകളിലും ജനലുകളിലും മനോഹരമായ മരം കൊണ്ടുള്ള കൊത്തുപണികൾ കാണാം . ക്ഷേത്രത്തിന് മുന്നിൽ രണ്ട് സിംഹങ്ങളുടെ പ്രതിമകളും ഗരുഡൻ്റെ പ്രതിമ ഉൾക്കൊള്ളുന്ന ഒരു തൂണും ഉണ്ട് . പ്രധാനമായും മൂന്ന് മൂർത്തികളാണ് ഈ ക്ഷേത്രത്തിലുള്ളത് - സത്യഭാമ, കൃഷ്ണ, രാധ . വിഗ്രഹങ്ങൾ കല്ലിൽ കൊത്തിയതാണ് . മംഗ്സീർ ( നവംബർ / ഡിസംബർ ) മാസത്തിൽ ദേവതകളെ ഒരു പല്ലക്കിലേന്തി നഗരം മുഴുവൻ പ്രതക്ഷിണം ചെയ്യുന്നു .[20]
കൃഷ്ണ ക്ഷേത്രം , പഠാൻ , നേപ്പാൾ
തിരുത്തുകപഠാൻ ദർബാർ സ്ക്വയറിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണിത് . മൂന്ന് നിലകളുള്ള ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് ശിഖാര ശൈലിയിലാണ് . ഒന്നും രണ്ടും നിലകളിലെ ബീമിലെ കല്ല് കൊണ്ടുള്ള കൊത്തുപണികൾ ഏറെ ശ്രദ്ധേയമാണ് . ഒന്നാം നിലയിലെ കൊത്തുപണികൾ മഹാഭാരതത്തിലെ സന്ദർഭങ്ങളും , രണ്ടാം നിലയിലെ കൊത്തുപണികൾ രാമായണത്തിൽ നിന്നുള്ള സന്ദർഭങ്ങളുമാണ് .
1667 - ൽ മഹാരാജാവായ സിദ്ധി നർസിംഗ് മല്ലയാണ് ഈ ക്ഷേത്രം നിർമ്മിച്ചത് . ഒരു രാത്രിയിൽ രാജാവ് ശ്രീകൃഷ്ണനെയും രാധയെയും രാജകൊട്ടാരത്തിനു മുന്നിൽ നിൽക്കുന്നത് കണ്ടതായി പറയപ്പെടുന്നു . അതേ സ്ഥലത്ത് ഒരു ക്ഷേത്രം പണിയാൻ അദ്ദേഹം ഉത്തരവിട്ടു . ക്ഷേത്രത്തിൻ്റെ ഒന്നാം നിലയിൽ ശ്രീകൃഷ്ണന്റെ പ്രധാന ശ്രീകോവിലുണ്ട് , ഇരുവശത്തും രാധയുടെയും രുക്മിണിയുടെയും കോവിലുകളുമുണ്ട് . രണ്ടാം നിലയിൽ പരമശിവൻ്റെ കോവിലും മൂന്നാമത്തെ നിലയിൽ അവലോകിതേശ്വരൻ്റെ കോവിലുമാണുള്ളത് . ജന്മാഷ്ടമി ദിവസം ആയിരക്കണക്കിന് തീർത്ഥാടകരാണ് ഈ ക്ഷേത്രം സന്ദർശിക്കുന്നത് . [21]
രാധ മദൻമോഹൻ ക്ഷേത്രം , വൃന്ദാവനം
തിരുത്തുക1580 -ൽ ശ്രീ ചൈതന്യ മഹാപ്രഭുവിന്റെ നേരിട്ടുള്ള ശിഷ്യനായ സനാതൻ ഗോസ്വാമിയുടെ മേൽനോട്ടത്തിൽ മുൾട്ടാനിലെ കപൂർ രാം ദാസാണ് കാളിഘട്ടിനടുത്തുള്ള ഈ ക്ഷേത്രം നിർമ്മിച്ചത് . 1670 -ൽ ഔറംഗസീബ് ഈ ക്ഷേത്രവും ഗോപുരവും തകർത്തു . പിന്നീട് ഈ ക്ഷേത്രം പുനർനിർമ്മിച്ചത് പശ്ചിമ ബംഗാളിലെ തെക്കൻ 24 പർഗാനയിലെ ബഹാറിലെ ജമീന്ദർ നന്ദ കുമാർ ബോസ് ആണ് . 1670 - ലെ ഔറംഗസേബിന്റെ ആക്രമണത്തിൽ നാശം സംഭവിക്കാതിരിക്കാൻ യഥാർത്ഥ 3 വിഗ്രഹങ്ങളിൽ രണ്ടെണ്ണം സവായി ജയ്സിംഗ് രണ്ടാമൻ രാജാവും ഒരെണ്ണം ഗോപാൽ സിങ്ങ് രാജാവുമാണ് ഇവിടെ നിന്ന് ജയ്പൂരിലേയ്ക്കും കരൗളിയിലേക്കും മാറ്റിയത് . യഥാർത്ഥ വിഗ്രഹങ്ങൾ ഇപ്പോൾ രാജസ്ഥാനിലെ കരൗളിയിലെ മദൻ മോഹൻ ക്ഷേത്രത്തിലും ജയ്പൂരിലെ രാധ ഗോപിനാഥ് ജി ക്ഷേത്രത്തിലും രാധ ഗോവിന്ദ് ദേവ് ജി ക്ഷേത്രത്തിലുമാണ് സ്ഥാപിച്ചിട്ടുള്ളത് . നിലവിൽ ഈ ക്ഷേത്രത്തിൽ യഥാർത്ഥ വിഗ്രഹങ്ങളുടെ പ്രതിരൂപങ്ങളാണുള്ളത് . വൃന്ദാവനിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രമായി ഈ ക്ഷേത്രത്തെ കരുതുന്നു .
മദൻമോഹൻ ക്ഷേത്രം , കരൗളി രാജസ്ഥാൻ
തിരുത്തുകരാധാവല്ലഭ ക്ഷേത്രം
തിരുത്തുകശ്രീ ഹിത്ഹരിവനാൽ മഹാപ്രഭുവാൽ നിർമിതമായ ക്ഷേത്രമാണ് രാധാവല്ലഭ ക്ഷേത്രം.
ജയ്പൂർ ക്ഷേത്രം
തിരുത്തുക1917ൽ ജയ്പൂർ മഹാരാജാവായ ശ്രീ സ്വാമി മാധോസിംഗ് II നിർമിച്ചതാണ് ജയ്പൂർ ക്ഷേത്രം.ക്ഷേത്രം രാധമാധവനുവേണ്ടി സമർപിക്കപെട്ടു.
ശ്രീ രാധാരമണൻ ക്ഷേത്രം
തിരുത്തുക1542 ൽ ഗോപാല ഗോസ്വാമി ബട്ടയുടെ ആഗ്രഹപ്രകാരം നിർമിച്ച ക്ഷേത്രമാണ് ശ്രീ രാധാരമണൻ ക്ഷേത്രം.
സഹ്ജി ക്ഷേത്രം
തിരുത്തുക1876ൽ ലഖ്നൗവിലുള്ള ഷാകണ്ഡൻലാൽ നിർമിച്ച ക്ഷേത്രമാണ് സഹ്ജി ക്ഷേത്രം. ഈ ക്ഷേത്രത്തിലുള്ള ആരാധനമൂർത്തിയെ ചോട്ടാ രാധാരമൺ എന്ന പ്രശസ്തമായ നാമത്തിൽ അറിയപ്പെടുന്നു. പലതരം ചുമർ ചിത്രങ്ങളാലും വിലയേറിയ മനോഹരങ്ങളായ മാർബിൾ കല്ലുകളാലും നിർമിച്ച ക്ഷേത്രമാണ് സഹ്ജി ക്ഷേത്രം.
രംഗാജി ക്ഷേത്രം
തിരുത്തുക1851ൽ പണികഴിപ്പിച്ച ഈ ക്ഷേത്രം വൈകുണ്ഡത്തിൽ ശ്രീ മഹാവിഷ്ണു അനന്തന്റെ മുകളിൽ ശയിക്കുന്ന രീതിയിലുള്ള വിഗ്രഹമാണുള്ളത്. ശ്രീ വില്ലിപുത്തുൽ ക്ഷേത്രമാതൃകയാണ് രംഗാജി ക്ഷേത്രത്തിനുള്ളത്. ഗോപുരവും ധ്വജസ്തംബവും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ജലസംഭരണിയും ഉദ്യാനവും ഈ ക്ഷേത്രത്തിനകത്തുണ്ട്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടത്തുന്ന ബ്രമോത്സവം വളരെ പ്രശസ്തമാണ്. ഇതിനെ രഥമേള എന്നപേരിലും അറിയപ്പെടുന്നു. പത്തുദിവസം നീണ്ടു നിൽക്കുന്ന രഥം വലിക്കുന്ന ആഘോഷമാണിത്.
രാധാദാമോദർ മന്ദിരം
തിരുത്തുകസേവകുഞ്ജിനടുത്തായി 1542ൽ ശ്രീല ജീവ ഗോസ്വാമി നിർമിച്ച മന്ദിരമാണിത്.ഇവിടത്തെ വിഗ്രഹം ശ്രി ശ്രി രാധാ ദാമോദർ ആണ്. ഭക്തി വേദാന്ത സ്വാമി പ്രഭുപാദയും ഈ മന്ദിരത്തിലുണ്ട്.
രാധാറാണി ക്ഷേത്രം
തിരുത്തുകശ്രീ രാധാറാണി മാനസസരോവര ക്ഷേത്രം
തിരുത്തുകവൃന്ദാവനത്തിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് ശ്രീ രാധാറാണി മാനസസരോവര ക്ഷേത്രം . ഈ ക്ഷേത്രം വൃന്ദാവൻ പട്ടണത്തിന്റെ പ്രാന്തപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത് . രാധയെ മാത്രമേ ഇവിടെ ആരാധിക്കുന്നുള്ളൂ എന്നത് ഈ ക്ഷേത്രത്തിൻ്റെ പ്രത്യേകതയാണ് . ഈ ക്ഷേത്രത്തിൻ്റെ ഐതിഹ്യം രാസലീലയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഒരിക്കൽ രാസലീലയുടെ സമയത്ത് , രാധയ്ക്ക് ശ്രീകൃഷ്ണനോട് ഏറ്റവും പ്രിയമുണ്ടെന്നതിൽ അഭിമാനിച്ചിരുന്നു. രാസ് ലീലയുടെ സമയത്ത്, ഓരോ ഗോപിയുമായും ഒരു കൃഷ്ണൻ നൃത്തം ചെയ്യുകയായിരുന്നു. പക്ഷേ, താൻ ഏറ്റവും പ്രിയപ്പെട്ടവളാണെന്നും തനിക്ക് വേണ്ടി എന്തും ചെയ്യാൻ ശ്രീകൃഷ്ണനെ പ്രേരിപ്പിക്കുമെന്നും രാധ എപ്പോഴും അഭിമാനിച്ചിരുന്നു. കൃഷ്ണൻ പെട്ടെന്ന് രാധയെ ഒരു ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. അഭിമാനിയായ ഒരു രാധയ്ക്ക് ശ്രീകൃഷ്ണന്റെ സ്നേഹം പരീക്ഷിക്കാൻ ആഗ്രഹമുണ്ടായിരുന്നു, അതിനാൽ അവൾ അവനെ തന്റെ ചുമലിൽ വഹിക്കാൻ ആവശ്യപ്പെട്ടു. ശ്രീകൃഷ്ണൻ അവളുടെ തോളിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ രാധ ഇരിക്കാനൊരുങ്ങിയപ്പോൾ ശ്രീകൃഷ്ണൻ അപ്രത്യക്ഷനായി. വേർപിരിയലിന്റെ വേദന സഹിക്കാൻ കഴിയാതെ രാധ കരയാൻ തുടങ്ങി, അവളുടെ കണ്ണുനീർ മാനസസരോവർ തടാകമായി.
ക്ഷേത്രത്തിനടുത്താണ് മൻസരോവർ. രാധ റാണിയുടെ ദാഹം തീർക്കുന്നതിനായി കൃഷ്ണന്റെ പുല്ലാങ്കുഴൽ ശബ്ദമാണ് ഈ രക്ഷാധികാരി ഉത്ഭവിച്ചത്.
കൃഷ്ണനിൽ നിന്ന് ദേഷ്യം വന്ന ശേഷമാണ് രാധ റാണി ഈ കാട്ടിൽ വന്നതെന്നും കൃഷ്ണൻ അവളെ തേടി അവശേഷിക്കുന്നുവെന്നും ആളുകൾ വിശ്വസിക്കുന്നു. നിരവധി ദിവസം തിരച്ചിൽ നടത്തിയ ശേഷം രാധ റാണിയെ ഈ കാട്ടിൽ കണ്ടെത്തി. എല്ലാ മാസവും പൂർണിമയിൽ ആളുകൾ എപ്പോഴും ഇവിടെയെത്തും. ദർശനം പൂർത്തിയാക്കിയ ശേഷം രാധ റാണിയുടെ അനുഗ്രഹത്തിൽ നിന്ന് അവരുടെ ഹൃദയത്തിന്റെ കാതൽ നിറയ്ക്കുക.
പ്രേമ സരോവരം
തിരുത്തുകഒരിക്കൽ കൃഷ്ണനും രാധയും ഒരുമിച്ച് ഇരിക്കുകയായിരുന്നു . ആ സമയം ഒരു തേനീച്ച വന്ന് രാധയെ ശല്യം ചെയ്യാൻ തുടങ്ങി . അതിനെ ഓടിക്കാൻ കൃഷ്ണൻ ഒരു ഗോപബാലനോട് ആവശ്യപ്പെട്ടു . തേനീച്ചയെ ഓടിച്ചിട്ട് വിവരം സുഹൃത്ത് അവരോട് പറഞ്ഞു . അപ്പോൾ കൃഷ്ണൻ തൻ്റെ സമീപത്തുനിന്ന് പോയതായി രാധയ്ക്ക് അനുഭവപ്പെട്ടു , തുടർന്ന് രാധ കരയാൻ തുടങ്ങി .
രാധ കരഞ്ഞുകൊണ്ട് പറഞ്ഞു "ഓ , പ്രാണ-നാഥ , കൃഷ്ണാ , നീ എവിടെപ്പോയി എന്നെ ഇവിടെ ഉപേക്ഷിച്ചിട്ട്" ? കൃഷ്ണൻ തന്നോടൊപ്പം ഇരിക്കുന്നുവെന്ന് രാധ തിരിച്ചറിഞ്ഞില്ല . കൃഷ്ണൻ രാധയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു , പക്ഷേ രാധയുടെ വിരഹത്തിൻ്റെ വിലാപം കണ്ട്, അവൾ തന്റെ മടിയിൽ ഇരിക്കുകയാണെന്ന കാര്യം കൃഷ്ണനും മറന്നുപോയി . രാധ തൻ്റെ സമീപത്തുനിന്ന് പോയതായി കൃഷ്ണനും തോന്നി , തുടർന്ന് കൃഷ്ണനും കരയാൻ തുടങ്ങി , അവരുടെ സ്നേഹമാകുന്ന കണ്ണുനീരിന്റെ മിശ്രിതത്തിൽ നിന്ന് പ്രേമ സരോവരം എന്ന കുളം ഉണ്ടായി. സഖിമാർ ഇരുവരുടെയും അവസ്ഥ കണ്ടപ്പോൾ അവരും ബോധരഹിതരായി .
തുടർന്ന് രാധയുടെ പെൺകിളി ആവർത്തിച്ച് രാധയുടെ പേര് ഉച്ചത്തിൽ ചൊല്ലാനും ആൺ കിളി ശ്രീകൃഷ്ണന്റെ പേര് ഉച്ചത്തിൽ ചൊല്ലാനും തുടങ്ങി . പരസ്പരം പേര് കേട്ടപ്പോൾ രാധയും കൃഷ്ണനും ബോധം വീണ്ടെടുക്കുകയും പരസ്പരം പ്രണയത്തോടെ പ്രേമ സരോവരത്തിലേയ്ക്ക് നോക്കുകയും ചെയ്തു . അപ്പോൾ , അതിൽ രാധ തന്റെ പ്രതിബിംബത്തിന്റെ സ്ഥാനത്ത് ശ്രീകൃഷ്ണന്റെ രൂപം കാണുകയും ശ്രീകൃഷ്ണൻ തന്റെ പ്രതിബിംബത്തിന്റെ സ്ഥാനത്ത് രാധയുടെ രൂപവും കാണുകയും ചെയ്തു . അങ്ങനെ പ്രേമ സരോവരം ഉദാത്ത പ്രണയത്തിന്റെ ഉത്തമോദാഹരണമായി മാറി .
ശ്യാമകുണ്ഡവും രാധാകുണ്ഡവും
തിരുത്തുകകൃഷ്ണൻറെയും രാധയുടെയും പ്രണയം പഠിപ്പിക്കുന്ന ജീവിത പാഠങ്ങൾ
തിരുത്തുകപരസ്പര ബഹുമാനം
തിരുത്തുകഭഗവാൻ കൃഷ്ണന് രാധയോട് ശുദ്ധമായ പ്രണയമായിരുന്നു . ലക്ഷ്മീ ദേവിയുടെ അവതാരമായ രാധ വൃന്ദാവനത്തിൽ കൃഷ്ണന്റെ ഓടക്കുഴൽ നാദം കേൾക്കുമ്പോൾ തന്നെ എല്ലാം മറന്ന് നൃത്തം ചെയ്യും . അതായത് പ്രണയമാണെങ്കിലും വിവാഹമാണെങ്കിലും പരസ്പരം ബഹുമാനിക്കാനുള്ള കഴിവ് ഇരുവർക്കുമുണ്ടാവണമെന്നാണ് ഭഗവാൻ ഇതിലൂടെ നമ്മളോട് പറയുന്നത് .
ക്ഷമയാണ് എല്ലാം
തിരുത്തുകകൃഷ്ണനേക്കാൾ പ്രായക്കൂടുതലുണ്ടായിരുന്ന രാധ, കൃഷ്ണൻ ജനിക്കുന്നതു വരെ അവരുടെ കണ്ണുകൾ തുറന്നില്ലെന്നാണ് ഐതിഹ്യം. അത്രയും ക്ഷമയോട് കൂടിയാണ് അവർ കൃഷ്ണനെ വരവേറ്റത്. അതുപോലെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ക്ഷമയോട് കൂടി കാര്യങ്ങൾ ചെയ്താൽ വിജയത്തിലെത്തും എന്നാണ് രാധാ-കൃഷ്ണ പ്രണയം നമ്മോട് പറയുന്നത്.
ശക്തിയാണ് സ്നേഹം
തിരുത്തുകകൃഷ്ണനെ തൃപ്പാദങ്ങളിൽ വീഴാൻ കാത്തു നിന്ന ഒരുപാട് ഗോപികമാരുണ്ടായിരുന്നു വൃന്ദാവനത്തിൽ. എന്നാൽ എല്ലാവരേക്കാൾ കൃഷ്ണൻ പ്രാധാന്യം കൊടുത്തതും രാധയ്ക്കായിരുന്നു. രാധയുടെ സ്‌നേഹത്തിന്റെ ശക്തിയാണ് ഇവിടെ പ്രകടമാകുന്നത്.
സ്നേഹത്തിൽ ദൗർബല്യങ്ങൾക്ക് സ്ഥാനമില്ല
തിരുത്തുകകാളിയനെ വധിക്കാൻ കൃഷ്ണൻ തീരുമാനിച്ചപ്പോൾ എല്ലാവരും കൃഷ്ണനെ പിന്തിരിപ്പിക്കുകയാണ് ഉണ്ടായത്. എന്നാൽ രാധയാവട്ടെ കൃഷ്ണന് കരുത്ത് പകർന്ന് കൂടെ ഉണ്ടായിരുന്നു എന്നതാണ് സത്യം. അതായത് ഏതെങ്കിലും പ്രതികൂല ഘട്ടങ്ങളിൽ. സ്‌നേഹിക്കുന്നവരുടെ ദൗർബല്യത്തെ ചൂഷണം ചെയ്യാതെ അവർക്ക് ശക്തി പകർന്ന് കൂടെ നിൽക്കുകയാണ് വേണ്ടതെന്ന് രാധ-കൃഷ്ണ പ്രണയം നമ്മെ ബോധ്യപ്പെടുത്തുന്നു.
സ്‌നേഹത്തിനു വേണ്ടി ത്യാഗം ചെയ്യുക
തിരുത്തുകവൃന്ദാവനം വിട്ടു കണ്ണൻ പോകുമ്പോൾ രാധ ഉൾപ്പടെ തനിക്ക് പ്രിയപ്പെട്ട എല്ലാത്തിനേയും ഉപേക്ഷിച്ചു പോവുകയാണെന്ന് ബോധ്യമുണ്ടായിട്ടും തന്റെ കടമകൾ നിർവ്വഹിക്കാൻ ഭഗവാൻ പോയി എന്നതാണ്. എന്നിട്ടും അവരുടെ സ്‌നേഹത്തിന് യാതൊരു കോട്ടവും സംഭവിച്ചില്ല. അതുപോലെ അകന്നു പോവുന്തോറും ഇല്ലാതാവുന്നതല്ല സ്‌നേഹമെന്ന് മനസ്സിലാക്കണമെന്നാണ് രാധാകൃഷ്ണ സ്‌നേഹം നമ്മെ പഠിപ്പിക്കുന്നത് . ഒരു ദിവസം വൃന്ദാവനത്തിൽ ശ്രീ കൃഷ്ണൻ ഗോപികമാരോട് പറഞ്ഞു, "നാളെ എനിക്ക് ആരു ആദ്യം ഉച്ച ഭക്ഷണം തരും ആ ദിവസം മുഴുവൻ ഞാൻ ആ ആളുടെ കൂടെ ചെലവഴിക്കും." ഇത് കേട്ടപ്പോൾ ഗോപികമാർക്ക് എല്ലാം ആകാംക്ഷയായി ,കൃഷ്ണൻ തന്റെ ഒപ്പം അടുത്ത ദിവസം മുഴുവൻ ചിലവഴിക്കണം എന്ന് എല്ലാവർക്കും മോഹം ആയി . ആദ്യം കൃഷ്ണന് താൻ തന്നെ ഉച്ച ഭക്ഷണം എത്തിക്കും എന്ന് ഓരോരുത്തരും നിശ്ചയിച്ചു .കൃഷ്ണനെ അത്രക്ക് ഇഷ്ടം ആയിരുന്നു ഓരോരുത്തർക്കും.ഗോപികമാരുടെ കൂട്ടത്തിൽ രാധയും ഉണ്ടായിരുന്നു. പിറ്റേ ദിവസം രാധ കൃഷ്ണന് ഉള്ള ഉച്ച ഭക്ഷണം ആയി വരുമ്പോൾ വഴിയിൽ ഒരു ചെറിയ കുട്ടി ഇരുന്നു കരയുന്നു, ആ കുട്ടിയുടെ അമ്മ ആ കുട്ടിക്ക് ഇലയിൽ നിന്ന് ഭക്ഷണം കൊടുത്തു കൊണ്ട് ഇരിക്കുന്നുണ്ട് . രാധ അടുത്ത് പോയപ്പോൾ മനസിലായി ആ ഭക്ഷണത്തിൽ നിന്ന് ദുർഗന്ധം വരുന്നുണ്ട്. തലേ ദിവസം ആരോ കഴിച്ചു കളഞ്ഞ ഇലയിലെ ഭക്ഷണവും അവശിഷ്ടവും ആണ് അത് എന്ന് കുട്ടി അമ്മയോട് തനിക്ക് ഈ ദുർഗന്ധം വമിക്കുന്ന ഭക്ഷണം വേണ്ട എന്നു പറഞ്ഞു കരയുകയാണ്, നിസ്സഹായയായ അമ്മ വേറെ വഴി ഇല്ലാതെ, കുട്ടിയുടെ വിശപ്പ് അടക്കാൻ തനിക്ക് കിട്ടിയ ഈ ഇല ഭക്ഷണം കൊടുക്കുന്നു. ആ അമ്മയും കരയുന്നു തന്റെ നിസ്സഹായാവസ്ഥ കുട്ടിയോട് പറയുന്നു.കുട്ടിയുടെ കരച്ചിൽ കലശിൽ ആയപ്പോൾ ആ അമ്മ വേറെ ഭക്ഷണം കിട്ടുമോ എന്ന് അന്വേഷിച്ചു പോകുന്നു. രാധ വേഗം ആ കുട്ടിയുടെ അടുത്തെത്തി, കൃഷ്ണന് വേണ്ടി കൊണ്ട് വന്ന ഭക്ഷണം, ആ കുട്ടിക്ക് നൽകുന്നു.ഭക്ഷണ ശേഷം ഉള്ള ആ കുട്ടിയുടെ സന്തോഷ പ്രകടനം കണ്ട് രാധയുടെ കണ്ണും മനസ്സും നിറയുന്നു. കൃഷ്ണന് ഭക്ഷണം കൊണ്ട് പോവാൻ താൻ വല്ലാതെ വൈകി എന്നും, ഇനി തന്റെ പക്കൽ വേറെ ഭക്ഷണം ഇല്ലെലോ എന്നും രാധ ചിന്തിച്ച് നിൽക്കുമ്പോൾ ഭക്ഷണം അന്വേഷിച്ചു പോയ ആ കുട്ടിയുടെ അമ്മ, ഒരു തൂക്കുപാത്രത്തിൽ കുറച്ചു കഞ്ഞിയും ആയി വരുന്നു. തന്റെ മകന്റെ വിശപ്പ് അടങ്ങി എന്ന് മനസ്സിലായ ആ അമ്മ, തന്റെ കൈ വശം ഉള്ള കഞ്ഞി സന്തോഷത്തോടെ രാധക്ക് നിർബന്ധിച്ചു നൽകുന്നു. എല്ലാവരും എത്തി കാണും താൻ ഒരുപാട് വൈകിപോയി എന്ന് വിചാരിച്ച് രാധ വൃന്ദാവനത്തിൽ എത്തിയപ്പോൾ കണ്ട കാഴ്ച , ഗോപികമാർ എല്ലാവരും അവർ കൊണ്ട് വന്ന ഭക്ഷണം കൈയ്യിൽ പിടിച്ചു കൃഷ്ണന് ചുറ്റും നിൽക്കുന്നു, കൃഷ്ണൻ നല്ല കട്ടിയുള്ള തുണി പുതച്ച് ആരേയും അടുത്ത് വരരുത് എന്ന് പറയുന്നു. എല്ലാവരും കൃഷ്ണനെ ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോൾ, കൃഷ്ണൻ പറയുന്നു "എനിക്ക് തീരെ വയ്യ, പനിയാണ്, ഇതിൽ ആരെങ്കിലും കുറച്ചു കഞ്ഞി കൊണ്ട് വന്നിട്ടുണ്ടോ." . ഇത് കേട്ടപ്പോൾ രാധ കൃഷ്ണന്റെ അടുത്തേക്ക് ഓടിച്ചെന്ന് പറഞ്ഞു, "ഞാൻ കഞ്ഞിയാണ് കൊണ്ട് വന്നത്, കഴിക്കൂ". കൃഷ്ണൻ സന്തോഷം ആയി, രാധ കൊണ്ട് വന്ന കഞ്ഞി കുടിച്ചു ഒരു കള്ള പുഞ്ചിരിതൂകി. രാധ കൃഷ്ണനോട് ചോദിച്ചു "കുട്ടിയുടെ രൂപത്തിൽ ഞാൻ കൊണ്ട് വന്ന ഭക്ഷണം ആദ്യം കഴിച്ചതും നീ തന്നെ അല്ലെ ....."കൃഷ്ണൻ മന്ദഹസിച്ചു." ഇവിടെ രാധയുടെ ത്യാഗത്തിലൂടെ , ത്യാഗത്തിലൂടെ സ്നേഹം ലഭിക്കും എന്ന് നമ്മെ പഠിപ്പിക്കുന്നു .
അർപ്പണ ബോധം
തിരുത്തുകശ്രീകൃഷ്ണനോടുള്ള ഭക്തിയുടെ വ്യക്തമായ രൂപമായിരുന്നു രാധയെന്ന് പലയിടങ്ങളിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട് . ഒരാൾ എത്രത്തോളം അർപ്പണബോധമുള്ളവനായിരിക്കണം എന്ന ചോദ്യത്തിനുള്ള മറുപടിയായി നാരദഭക്തിസൂത്രയിൽ എടുത്തുകാട്ടപ്പെടുന്നതും രാധാകൃഷ്ണ പ്രണയമാണ് . രാധയ്ക്കും ഗോപികമാർക്കും തന്നോടുള്ള സ്‌നേഹം അളക്കാൻ ഒരുവേള സുഹൃത്തായ ഉദ്ധവനെ ഗോപികമാരുടെ അടുത്തേയ്ക്ക് അയച്ച സംഭവവും നാരദ്ഭക്തി സൂത്രയിൽ വിവരിക്കുന്നുണ്ട് . ശ്രീകൃഷ്ണന് കഠിനമായ നെഞ്ചുവേദനയുണ്ടെന്ന് നടിക്കുകയും ഭഗവാൻ ഒരു മരുന്നിനോടും പ്രതികരിക്കുന്നില്ലെന്നും കഥ മെനയുന്നു . തന്റെ ഭക്തരുടെ കാൽച്ചുവട്ടിലെ മൺതരികൾ ലഭിച്ചാൽ കൃഷ്ണനെ രക്ഷിക്കാനാകുമെന്ന് ഉദ്ധവനെ കൊണ്ട് പറയിപ്പിക്കുന്നു . എന്നാൽ , കാൽച്ചുവട്ടിലെ മൺതരികൾ നൽകുന്ന ഭക്തന്റെ ജീവൻ നഷ്ടമാകുമെന്ന് മുനി അറിയിക്കുന്നതോടെ അവിടെയുണ്ടായിരുന്ന ഭക്തർ ഓടിമാറി. സ്വന്തം കാൽച്ചുവട്ടിലെ മൺതരികൾ നൽകാൻ ആരും തയ്യാറായില്ല . ഉദ്ധവൻ തന്റെ ശ്രമത്തിൽ പരാജയപ്പെട്ടുവെന്ന് കണ്ട ഭഗവാൻ ശ്രീകൃഷ്ണൻ അദ്ദേഹത്തെ ഗോകുലത്തിലേക്ക് പറഞ്ഞയയ്ക്കുന്നു . ഗോകുലത്തിൽ പ്രവേശിക്കുമ്പോൾ വെള്ളം എടുക്കാൻ യമുനയുടെ തീരത്തെത്തിയ രാധയോട് ഉദ്ധവൻ ഇത് വിവരിച്ചപ്പോൾ അവൾ ഉടനെ കാൽക്കീഴിൽ നിന്ന് മണ്ണ് എടുത്ത് മുനിക്ക് നൽകി , ഞാൻ മരിക്കുന്നതിൽ എനിക്ക് പ്രശ്‌നമില്ല ; പക്ഷേ , ഭഗവാന്റെ ജീവന് ഭീഷണിയുണ്ടാകാൻ അനുവദിക്കില്ലെന്ന് രാധ അലറിക്കരഞ്ഞു. ഇത്തരത്തിൽ കൃഷ്ണനോടുള്ള ഭക്തിയുടെ പ്രതീകമായിരുന്നു ഓരോ ഗോപികയും . ആ പരമമായഭക്തിയുടെ മൂർത്തിമദ്ഭാവമായിരുന്നു രാധ . മറ്റൊരിക്കൽ നാരദൻ ശ്രീകൃഷ്ണനെ കാണാൻ ദ്വാരകയിലെത്തി. മഹർഷിയെ ശ്രീകൃഷ്ണൻ യഥാവിധി സൽക്കരിച്ചിരുത്തി. സംഭാഷണത്തിനിടെ നാരദൻ നിശബ്ദനായി. ശ്രീകൃഷ്ണൻ വിവരങ്ങൾ ആരാഞ്ഞപ്പോൾ നാരദൻ ചോദിച്ചു, "പ്രഭോ! അങ്ങേയ്ക്ക് ധാരാളം ഭാര്യമാരുണ്ടല്ലോ? അതിൽ ആർക്കാണ് അങ്ങയോടു കൂടുതൽ ഇഷ്ടമെന്നറിഞ്ഞാൽ കൊള്ളാം". നാരദന്റെ സംശയം മാറ്റാൻ ശ്രീകൃഷ്ണൻ ഒരു ഉപായം കണ്ടുപിടിച്ചു. "അല്ലയോ മഹർഷേ! എന്റെ ഭാര്യമാരോട് എനിക്ക് കടുത്ത തലവേദനയാണെന്നു അങ്ങ് ഒന്ന് ചെന്ന് പറയാമോ?". ശ്രീകൃഷ്ണൻ നാരദരോട് പറഞ്ഞു. "ഈ തലവേദന മാറണമെങ്കിൽ ഭാര്യ ചവിട്ടിയ മണ്ണ് കണ്ണീരിൽ ചാലിച്ച് എന്റെ നെറ്റിയിൽ പുരട്ടണമെന്നും പറയൂ". ശ്രീകൃഷ്ണൻ കൂട്ടിച്ചേർത്തു. ശ്രീകൃഷ്ണന്റെ കൗശലം നാരദന് ഇഷ്ടപ്പെട്ടു. മഹർഷി വേഗം രുഗ്മിണിയുടെ അന്തപുരത്തിലെത്തി കാര്യങ്ങളെല്ലാം ധരിപ്പിച്ചു. "അയ്യോ അങ്ങ് എന്ത് പാപമാണ് പറയുന്നത്? ഞാൻ ചവിട്ടിയ മണ്ണ് കണ്ണീരിൽ ചാലിച്ച് ഭഗവാന്റെ നെറ്റിയിൽ പുരട്ടാനൊ?" രുഗ്മിണി കണ്ണീരോടെ ചോദിച്ചു. നാരദൻ പിന്നെ അവിടെ നിന്നില്ല. നേരെ സത്യഭാമയുടെ അടുത്തെത്തി. സത്യഭാമയും അതെ മറൂപടിതന്നെയാണ് നൽകിയത്. പിന്നീട് നാരദൻ ശ്രീകൃഷ്ണന്റെ ഭാര്യമാരെ ഓരോരുത്തരേയും കണ്ടു കാര്യം പറഞ്ഞു. പക്ഷെ പാപഭാരം ഭയന്ന് അവരെല്ലാം പിന്മാറി. നാരദൻ പിന്നീട് വൃന്ദാവനത്തിലെ രാധയുടെ അടുത്തെത്തി. ശ്രീകൃഷ്ണവേഷം ധരിച്ച് ഭഗവാന്റെ കീർത്തനങ്ങൾ ആലപിച്ച് നൃത്തം ചവുട്ടുകയായിരുന്നു രാധ. നാരദനെ ഭക്തിപൂർവം നമസ്കരിച്ച രാധയോടു നാരദൻ ഭഗവാന്റെ തലവേദനയെപ്പറ്റിയും കണ്ണീരിൽ ചവിട്ടിച്ചാലിച്ച മണ്ണിന്റെ ആവശ്യതയും പറഞ്ഞറിയിച്ചു. രാധയുടെ കണ്ണുകൾ അപ്പോൾ തന്നെ നിറഞ്ഞൊഴുകി. നാരദൻ നോക്കി നിൽക്കെ, സ്വന്തം കണ്ണീരുവീണ മണ്ണ് രാധ ചവിട്ടിക്കുഴച്ചു ചാലിച്ചെടുത്ത്, ആമണ്ണ് മഹർഷിക്ക് കൊടുത്തിട്ട് വേഗം കണ്ണന് നൽകണേ എന്നപേക്ഷിച്ചു. ചവിട്ടിക്കുഴച്ച മണ്ണ് ഭഗവാനു നല്കുന്നതിന്റെ പാപഭാരം കൂടി ദേവി അനുഭവിക്കേണ്ടിവരും എന്ന് നാരദൻ ഓർമ്മിപ്പിച്ചു. കണ്ണനുവേണ്ടി ഏത് വേദനയും എത്ര വലിയ പാപവും സഹിക്കാൻ തയ്യാറാണെന്ന് രാധയും മറുപടി നൽകി. വൈകാതെ നാരദൻ ദ്വാരകയിലെത്തി ശ്രീകൃഷണനോട് വൃത്താന്തമെല്ലാം അറിയിച്ചു. "നാരദ മഹർഷെ! അങ്ങയുടെ സംശയം ഇപ്പോൾ മാറിയല്ലോ". ശ്രീകൃഷ്ണൻ മന്ദഹാസം തൂകി. നാരദൻ ചിരിച്ചുകൊണ്ട് തലയാട്ടി. പിന്നീടു ദ്വാരകയിൽ നിന്നും നാരദൻ യാത്രയായി
മറ്റ് മാധ്യമങ്ങളിൽ
തിരുത്തുകഇതു കൂടി കാണുക
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ https://en.wikipedia.org/wiki/Radhastami
- ↑ Prakashanand Saraswati (2001). The True History and the Religion of India: A Concise Encyclopedia of Authentic Hinduism. Motilal Banarsidass Publ. pp. 666–. ISBN 978-81-208-1789-0.
- ↑ Pavan K. Varma (July 2009). The Book of Krishna. Penguin Books India. pp. 46–. ISBN 978-0-14-306763-4.
- ↑ Paramahamsa Sri Swami Vishwananda (12 January 2017). Shreemad Bhagavad Gita: The Song of Love. Bhakti Marga Publications. pp. 1472–. ISBN 978-3-940381-70-5.
- ↑ https://www.quora.com/What-is-Radha-s-birth-date-or-horoscope
- ↑ https://www.hindustantimes.com/cities/acknowledge-rawal-as-real-birthplace-of-radha/story-qYJM3l8mnbRY0rmL1B5WWK.html
- ↑ Trilochan Dash. Krishna Leeela in Brajamandal a Retrospect. Soudamini Dash. pp. 192–. GGKEY:N5C1YTUK5T3.
- ↑ The Vedanta Kesari. Sri Ramakrishna Math. 1970.
- ↑ R. K. Das (1990). Temples of Vrindaban. Sandeep Prakashan. ISBN 978-81-85067-47-6.
- ↑ https://www.vcm.org.in/blog/radharani-is-not-an-ordinary-woman/
- ↑ http://vrindavan.de/rasadance.htm
- ↑ https://rasalilahealing.com/rasa-lila/
- ↑ https://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%B8%E0%B4%B2%E0%B5%80%E0%B4%B2
- ↑ https://ml.wikipedia.org/wiki/%E0%B4%B9%E0%B5%8B%E0%B4%B3%E0%B4%BF
- ↑ https://www.janmabhumi.in/news/samskriti/krishna-and-radha
- ↑ https://m.facebook.com/groups/542138329479232/permalink/1576112959415092/
- ↑ https://www.flickr.com/photos/asienman/22280053236
- ↑ https://www.travelogyindia.com/nepal/pokhara/famous-temples-in-pokhara.html
- ↑ http://www.nepal-trekking-online.de/pokhara-sight-seeing.html.html
- ↑ https://en.wikipedia.org/wiki/Bhaktapur_Durbar_Square
- ↑ https://en.wikipedia.org/wiki/Patan_Durbar_Square
ബാഹ്യലിങ്കുകൾ
തിരുത്തുക- രാധ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)