രാവണീശ്വരം
കാസർഗോഡ് ജില്ലയിൽ അജാനൂർ ഗ്രാമപഞ്ചായത്തിലെ ചിത്താരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണു രാവണീശ്വരം. കിഴക്ക് ഭാഗത്ത് പുല്ലൂർ പെരിയ പഞ്ചായത്തും വടക്ക് ഭാഗത്ത് പള്ളിക്കര പഞ്ചായത്തും തെക്ക് ഭാഗത്ത് വേലാശ്വരവും സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് ഭാഗത്തു കൂടി ചിത്താരി പുഴ ഒഴുകുന്നു. രാവണീശ്വരം എന്നത് നാടിന്റെ പൊതുപേരാണ്. മാക്കി, കൊട്ടിലങ്ങാട്,വാണിയംപാറ,പാടിക്കാനം,മുക്കൂട് തുടങ്ങിയ നിരവധി പ്രദേശങ്ങൾ ചേർന്നതാണ് രാവണീശ്വരം.[1]
ഐതിഹ്യം
തിരുത്തുകരാവണീശ്വരത്തിനു ഒരു ഐതിഹ്യം ഉണ്ട്. നാട്ടിലെ ഏറ്റവും പഴക്കം ചെന്ന ആരാധനാലയമാണ് രാവണീശ്വരം പെരും ത്രികോവിലപ്പൻ ക്ഷേത്രം. ക്ഷേത്ര വളപ്പിൽ ഒരു ഗുഹയുണ്ട്. ശിവ ഭക്തനായ രാവണൻ ശിവനെ ആരാധിക്കാനും പ്രാർത്ഥിക്കാനും ഉപയോഗിച്ച സ്ഥലമാണ് ഈ ഗുഹയെന്നു പറയപ്പെടുന്നു.
രാവണീശ്വരം നെല്ലെടുപ്പ് സമരം
തിരുത്തുകരണ്ടാം ലോകമഹായുദ്ധഫലമായി മലബാറിൽ തുടങ്ങിയ കടുത്ത ഭക്ഷ്യക്ഷാമകാലത്തു് ജന്മിമാർ നെല്ല് പൂഴ്ത്തിവെച്ചു് കരിഞ്ചന്തയിൽ വിൽക്കുന്നതിനെതിരെ, കർഷകസംഘത്തന്റേയും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും നേതൃത്വത്തിൽ ജനങ്ങൾ നടത്തിയ കാർഷിക സമരങ്ങളിലൊന്നാണു് രാവണീശ്വരം നെല്ലെടുപ്പ് സമരം. രാവണേശ്വരത്താണ് ഇതിന്റെ ആദ്യത്തെ ആലോചനാ യോഗം നടന്നത്. 1948-ലാണു രാവണീശ്വരം നെല്ലെടുപ്പ് സമരം നടന്നത്. കെ. മാധവൻ, പി. അമ്പു നായർ, എം.ഹരിദാസ്, കല്ലുവരമ്പത്ത് കണ്ണൻ എന്നിവർ സമരത്തിനു നേതൃത്വം വഹിച്ചു.
അവലംബം
തിരുത്തുക1."ഒതുക്ക്-രാവണീശ്വരത്തിന്റെ ചരിത്രം"-രവീന്ദ്രൻ രാവണീശ്വരം
2."ഓർമ്മ"- ഡോ.എ.അശോകൻ