രാജ്ഷാഹി
രാജ്ഷാഹി (ബംഗാളി: রাজশাহী; ചരിത്രപരമായി: Rampur Boalia; അപരനാമം: Silk City) ബംഗ്ലാദേശിലെ ഒരു മെട്രോപോളിറ്റൻ പട്ടണമാണ്. ഇത് വടകക്കൻ ബംഗ്ലാദേശിലെ ഒരു പ്രധാന നാഗരിക, വാണിജ്യ, വിദ്യാഭ്യാസ കേന്ദ്രമായി അറിയപ്പെടുന്നു. രാജ്ഷാങി ജില്ലയിലെയും രാജ്ഷാഹി ഡിവിഷനിലെയും അഡ്മിനിസ്ട്രേറ്റീവ് സീറ്റാണ്. ഈ പട്ടണം ബംഗ്ലാദേശ് - ഇന്ത്യ അതിർത്തിയ്ക്കു സമീപം, പദ്മ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഈ പട്ടണത്തിലെ ആകെയുള്ള ജനസംഖ്യ 763,952 ആണ്.[3] പട്ടണത്തിനു ചുറ്റും സാറ്റലൈറ്റ് പട്ടണങ്ങളായ കതഖാലി, നൌഹാര പോലുള്ള പട്ടണങ്ങളുണ്ട്. ഇവയും കൂടി ഉൾപ്പെട്ട 1 മില്ല്യണ് ജനങ്ങൾ അധിവസിക്കുന്ന ഒരു മെട്രോ നഗരമാണിത്.
Rajshahi রাজশাহী | |
---|---|
City | |
Clockwise from top: Rajshahi University, Shabash Bangladesh, Rajshahi Central Park, Partajan Motel, Mango Roundabout and Varendra Research Museum | |
Nickname(s): Silk City | |
Country | Bangladesh |
Division | Rajshahi Division |
District | Rajshahi District |
Establishment | 1700 |
Municipality | 1876 |
Granted city status | 1991 |
• ഭരണസമിതി | Rajshahi City Corporation |
• City Mayor | Nizam Ul Azim |
• Police commissioner | Md. Shamsuddin |
• City | 37.33 ച മൈ (96.68 ച.കി.മീ.) |
ഉയരം | 59 അടി (18 മീ) |
(2011)[2] | |
• City | 763,952 |
• ജനസാന്ദ്രത | 20,000/ച മൈ (7,900/ച.കി.മീ.) |
• മെട്രോപ്രദേശം | 878,500 |
സമയമേഖല | UTC+6 (BST) |
Postal code | 6000,6100 |
National Calling Code | +880 |
Calling Code | 0721 |
വെബ്സൈറ്റ് | erajshahi |
ആധുനിക രാജ്ഷാങി പട്ടണം പുരാതന പുന്ദ്രവർദ്ധന മേഖലയിലാണ്. സൂഫിവര്യൻ ഹസ്രത്ത് ഷാ മഖ്തൂമിൻറെ മ്യൂസോളിയത്തില,ശിലാസ്മാരക ലിഖിതങ്ങളിൽ നിന്ന്, പട്ടണത്തിൻറ അസ്ഥിവാരമിടുന്നത് 1634 കളിലാണെന്നാണ് മനസ്സിലാകുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ ഇതൊരു ഡച്ച് അധിവാസ കേന്ദ്രമായിരുന്നു.[4] 1876 ൽ ബ്രിട്ടീഷ് രാജിൻറെ സമയത്താണ് രാജഷാഹി മുനിസിപ്പാലിറ്റി രൂപീകരിക്കപ്പെട്ടത്. ബംഗാൾ പ്രസിഡൻസിയുടെ പ്രാദേശിക തലസ്ഥാനമായിരുന്നു ഇത്.
രാജ്ഷാഹി ഇന്ന്,ബംഗ്ലാദേശിലെ ഭരണ, വിദ്യാഭ്യാസ, സാംസ്കാരിക, വാണിജ്യ കേന്ദ്രമായി മാറിയിരിക്കുന്നു.പട്ട് ഉത്പാദനത്തിൽ ഈ പട്ടണം വളരെ പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നു. അതിനാൽ പട്ടണത്തിന് സിൽക്ക് സിറ്റി എന്നൊരു അപരനാമവുമുണ്ട്. വിരേന്ദ്ര റിസർച്ച് മ്യൂസിയം ഈ പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബംഗ്ലാദേശിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റികളിലൊന്നാണിത്. അതുപോലെ തന്നെ രാജ്യത്തെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ യൂണിവേഴ്സിറ്റയുമാണ്. രാജ്ഷാഹി അഗ്രിക്കൾച്ചറൽ ഡെവലപ്മെൻറ് ബാങ്കിൻറെ കേന്ദ്രം ഈ പട്ടണമാണ്. പട്ടണത്തിലെ ഏറ്റവുമടുത്തുള്ള മാനത്താവളം ഷാ മഖ്തൂം വിമാനത്താവളമാണ്.
ചരിത്രം
തിരുത്തുകപുരാതന ബംഗാളിലെ പുന്ദ്ര മേഖലയുടെ ഭാഗമായിരുന്നു രാജ്ഷാഹി ജില്ല. അക്കാലത്തെ രാജാവ് ശ്രീലങ്കയിലേയ്ക്കും തെക്കുകിഴക്കൻ ഏഷ്യയിലേയ്ക്കും പടയോട്ടം നയിച്ച "വിജയ് സെൻ" എന്ന തലസ്ഥാനം രാജ്ഷാഹിക്കു 9 മൈൽ (14 കിലോ മീറ്റർ) പടിഞ്ഞാറായിട്ടാണ്. മദ്ധ്യകാലഘട്ടത്തിൽ ഈ പ്രദേശം "രാംപൂർ ബൊയാലിയ" എന്നറിയപ്പെട്ടിരുന്നു. ഇന്നത്തെ പേരായ "രാജ്ഷാഹി" യുടെ ഉത്ഭവത്തെക്കുറിച്ച് പണ്ഡിതന്മാരുടെയിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഭൂരിപക്ഷാഭിപ്രായം ഹിന്ദു രാജാക്കന്മാരുടെയും സമീന്ദാർമാരുടെയും പേരുകളും പേർഷ്യൻ പദമായ ഷാഹിയും ചേർന്ന് ഉരുത്തിരിഞ്ഞതാണെന്നുള്ളതാണ്. ഈ രണ്ടു വാക്കകൾക്കു രാജകിയമായ എന്നർത്ഥമാണു വരുന്നത്.[5] ഭരണ ജില്ല 1772 ലും മുനിസിപ്പൽ കോർപ്പറേഷൻ 1876 ലുമാണ് രൂപം കൊളളുന്നത്. രാജ്ഷാഹി അനേക കാലം മഹാരാജാക്കൻമാരുടെയും സമീന്ദാരുകളുടെയും കൈവശത്തിലായിരുന്നു.[6]
1991 ൽ ഈ പട്ടണം ഒരു സിറ്റി കോർപ്പറേഷനായി പ്രഖ്യാപിച്ചു. ബ്രിട്ടീഷ് രാജിൻറെ കാലത്ത് "ബ്യൂലിയെ" എന്നറിയപ്പെട്ടിരുന്ന ഇത് കിഴക്കൻ ബംഗാളിലും ആസാമിലുമായി കിടന്നരുന്ന രാജ്ഷാഹി ജില്ലയുടെ ഭരണകേന്ദ്രമായിരുന്നു. ഈ പട്ടണത്തെ പട്ടു വ്യവസായം ചെയ്യുന്നതിനുള്ള കേന്ദ്രമായി അക്കാലത്തെ കൃഷിവകുപ്പ് തെരഞ്ഞെടുത്തിരുന്നു. പട്ടണത്തിൽ ഒരു സർക്കാർ കോളജും പട്ടുനൂൽപ്പുഴു വളർത്തലിൽ പരിശീലനം നൽകുന്ന ഒരു സ്കൂളും പ്രവർത്തിച്ചിരുന്നു. 1897 ജൂൺ 12 നുണ്ടായ ഭൂമികുലുക്കത്തിൽ കൂടുതൽ പൊതുകെട്ടിടങ്ങളും തകർന്നടിഞ്ഞിരുന്നു.[7] ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ ഗംഗാനദിയിൽ നിന്ന് ദിവസേന സ്റ്റീമറുകൾ ഇവിടേയ്ക്കു സർവ്വീസ് നട്ത്തിയിരുന്നു. അക്കാലത്ത് അന്നത്തെ പ്രോവിൻസ് തലസ്ഥാനമായിരുന്ന കൽക്കത്തയുമായും ബംഗാൾ പ്രോവിൻസിലെ മറ്റു പട്ടണങ്ങളുമായും റെയിൽ റോഡ് വഴി ബന്ധിപ്പിരുന്നു. 1971 ൽ സ്വാതന്ത്ര്യ സമരകാലത്ത് പാകിസ്താൻ സേനയുടെ കൊടും ക്രൂരതകൾക്കും സ്വാതന്ത്യ സമര സേനാനികളുടെ ധീര സമരങ്ങൾക്കും രാജ്ഷാഹി പട്ടണം ഒരുപോലെ സാക്ഷ്യം വഹിച്ചു.
കാലാവസ്ഥ
തിരുത്തുകRajshahi പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 30.0 (86) |
35.4 (95.7) |
40.3 (104.5) |
45.1 (113.2) |
44.8 (112.6) |
43.6 (110.5) |
39.7 (103.5) |
35.5 (95.9) |
39.2 (102.6) |
35.3 (95.5) |
34.3 (93.7) |
30.3 (86.5) |
45.1 (113.2) |
ശരാശരി കൂടിയ °C (°F) | 25.4 (77.7) |
28.0 (82.4) |
33.5 (92.3) |
35.9 (96.6) |
34.8 (94.6) |
33.3 (91.9) |
32.0 (89.6) |
32.0 (89.6) |
32.3 (90.1) |
31.9 (89.4) |
29.5 (85.1) |
26.1 (79) |
31.23 (88.19) |
പ്രതിദിന മാധ്യം °C (°F) | 18.5 (65.3) |
20.6 (69.1) |
25.7 (78.3) |
28.8 (83.8) |
29.1 (84.4) |
29.4 (84.9) |
28.9 (84) |
29.1 (84.4) |
29.1 (84.4) |
27.6 (81.7) |
23.5 (74.3) |
19.4 (66.9) |
25.81 (78.46) |
ശരാശരി താഴ്ന്ന °C (°F) | 10.2 (50.4) |
13.3 (55.9) |
18.0 (64.4) |
21.7 (71.1) |
23.5 (74.3) |
25.5 (77.9) |
25.9 (78.6) |
26.2 (79.2) |
25.9 (78.6) |
23.4 (74.1) |
17.6 (63.7) |
12.8 (55) |
20.33 (68.6) |
താഴ്ന്ന റെക്കോർഡ് °C (°F) | 1.8 (35.2) |
3.9 (39) |
8.6 (47.5) |
10.8 (51.4) |
14.4 (57.9) |
20.3 (68.5) |
19.4 (66.9) |
18.3 (64.9) |
12.6 (54.7) |
11.4 (52.5) |
7.0 (44.6) |
4.2 (39.6) |
1.8 (35.2) |
മഴ/മഞ്ഞ് mm (inches) | 13 (0.51) |
15 (0.59) |
27 (1.06) |
39 (1.54) |
129 (5.08) |
272 (10.71) |
301 (11.85) |
261 (10.28) |
234 (9.21) |
112 (4.41) |
14 (0.55) |
2 (0.08) |
1,419 (55.87) |
% ആർദ്രത | 40 | 35 | 37 | 40 | 51 | 79 | 88 | 85 | 80 | 66 | 62 | 59 | 60.2 |
ഉറവിടം: WeatherBase.Com |
അവലംബം
തിരുത്തുക- ↑ "Area, Population and Literacy Rate by Paurashava −2001" (PDF). Bangladesh Bureau of Statistics. Archived from the original (PDF) on 2005-03-27. Retrieved 19 August 2009.
- ↑ ""Statistical Pocket book 2008, Bangladesh Bureau of Statistics"" (PDF). Archived from the original (PDF) on 2009-04-19. Retrieved 2016-11-28.
- ↑ "Rajshahi (Bangladesh): City Districts and Subdistricts - Population Statistics in Maps and Charts".
- ↑ "Rajshahi - Bangladesh".
- ↑ Saifuddin Chowdhury (20 January 2012). "800 years of Rajshahi city". The Independent. Dhaka, Bangladesh. Archived from the original (Print) on 2013-06-06. Retrieved 8 July 2011.
However, some scholars assume that Rajshahi is named so because of its Hindu kings and zamindars (Raj) and Muslim rulers (Shahi). Blockman, the British historian, thinks that during the Muslim rulers of Goura in the 15th century, the zamindar following the tradition of naming places according to their name or dynasty, for example, Mahmudshahi and Barbakshahi were named after Sultan Mahmudshah and Barbakshah respectively, Ganesh, Hindu king of Bhaturia (Raj) and his son Jalal Uddin who was converted into Muslim and took the title 'Shah' led to the fact of naming the region as Rajshahi. It means the word 'Raj' from 'Raja' (king) and its Persian synonym 'Shahi' connote the name 'Rajshahi'. But Henry Beverage discarded the anticipation of Blockman saying that the geographical distance between Rajshahi and the parganah of Bhaturia (the district of Dinajpur at present) is too much. Secondly, only one of the nineteen sarkers and six hundred forty-two parganahs in the revenue collection list of Raja Todarmal was familiar as Rajshahi. There is no mention of Rajshahi in the description of Ain-e-Akbari written by Abul Fazal, the most reliable reference book during the rule of Emperor Akbar. Even a parganah, let alone a sarker or mahal was named as Rajshahi. William Hunter thinks that the zamindary area of Ramjiban, king of Natore was known as Rajshahi and that name was adopted to name the district during the British rule. None of the explanations from the historic point of view can be accepted as authentic elements.
{{cite news}}
: Cite has empty unknown parameters:|trans_title=
and|deadurl=
(help) - ↑ Singh, Nagendra Kr (1 January 2003). "Encyclopaedia Of Bangladesh (Set Of 30 Vols.)". Anmol Publications Pvt. Limited – via Google Books.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .