ഇന്ത്യൻ വംശജനായ ആദ്യത്തെ ആധുനിക ഇൻഡോളജിസ്റ്റും ബംഗാളിൽ നിന്നുള്ള ആദ്യത്തെ ശാസ്ത്ര ചരിത്രകാരനുമായിരുന്നു രാജേന്ദ്രലാൽ മിത്ര (18 ഫെബ്രുവരി 1822 - 26 ജൂലൈ 1891). ബംഗാളി നവോത്ഥാനത്തിന്റെ ഒരു മുൻ‌നിര വ്യക്തിത്വമായിരുന്നു രാജേന്ദ്രലാൽ മിത്ര.[1][2] ഏഷ്യാറ്റിക് സൊസൈറ്റിയുടെ ആദ്യ ഇന്ത്യൻ പ്രസിഡന്റായ വ്യക്തിയും രാജേന്ദ്രലാൽ മിത്രയാണ്. കൂടാതെ ഒരു പുരാവസ്തു ഗവേഷകൻ കൂടിയായിരുന്നു അദ്ദേഹം.

രാജേന്ദ്രലാൽ മിത്ര
Raja Rajendralal Mitra
ജനനം(1822-02-15)15 ഫെബ്രുവരി 1822
Calcutta, Bengal, British India
മരണം26 ജൂലൈ 1891(1891-07-26) (പ്രായം 67)
Calcutta, Bengal, British India
ദേശീയതIndian
തൊഴിൽOrientalist

ആദ്യകാല ജീവിതം

തിരുത്തുക

1822 ഫെബ്രുവരി 16 ന് കൊൽക്കത്തയിലെ സൂരയിൽ (ഇപ്പോൾ ബെലിയഘട്ട) ജന്മജേയ മിത്രയുടെ മകനായി രാജേന്ദ്രലാൽ മിത്ര ജനിച്ചു.[3][4] ജൻ‌മജയ്യയുടെ ആറ് ആൺമക്കളിൽ മൂന്നാമനായിരുന്ന അദ്ദേഹം.[5]

വിദ്യാഭ്യാസം

തിരുത്തുക

രാജേന്ദ്രലാൽ മിത്ര പ്രാഥമിക വിദ്യാഭ്യാസം നേടിയത് ബംഗാളിലെ ഒരു ഗ്രാമപാഠശാലയിലാണ്.[6] തുടർന്ന് പാതുരിയഘട്ടയിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടർപഠനം നടത്തി.[6] ഏകദേശം 10 വയസ്സുള്ളപ്പോൾ അദ്ദേഹം കൊൽക്കത്തയിലെ ഹിന്ദു സ്കൂളിൽ ചേർന്നു. 1837 ഡിസംബറിൽ അദ്ദേഹം കൊൽക്കത്ത മെഡിക്കൽ കോളേജിൽ ചേർന്നു.[7] അവിടെ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു - ഒരു വിവാദത്തിൽ അകപ്പെട്ടതിനെത്തുടർന്ന് 1841 ൽ അദ്ദേഹം കോളേജ് വിട്ടുപോകാൻ നിർബന്ധിതനായി. പിന്നീട് നിയമ പരിശീലനം ആരംഭിച്ചു. പിന്നീട് ഗ്രീക്ക്, ലാറ്റിൻ, ഫ്രഞ്ച്, ജർമ്മൻ എന്നിവയുൾപ്പെടെയുള്ള ഭാഷകൾ പഠിക്കുന്നതിലേക്ക് അദ്ദേഹം മാറി. ഇത് ഭാഷാശാസ്ത്രത്തിൽ മികച്ച അറിവ് നേടുന്നതിന് അദ്ദേഹത്തെ സഹായിച്ചു.

ഏഷ്യാറ്റിക് സൊസൈറ്റി

തിരുത്തുക

1846 ഏപ്രിലിൽ മിത്ര ഏഷ്യാറ്റിക് സൊസൈറ്റിയുടെ ലൈബ്രേറിയൻ-കം-അസിസ്റ്റന്റ്-സെക്രട്ടറിയായി നിയമിക്കപ്പെട്ടു.1856 ഫെബ്രുവരിയിൽ അദ്ദേഹം 10 വർഷത്തോളം ഈ പദവിയിൽ തുടർന്നു. 1885 ൽ മിത്ര ഏഷ്യാറ്റിക് സൊസൈറ്റിയുടെ ആദ്യ ഇന്ത്യൻ പ്രസിഡന്റായി. ഏഷ്യാറ്റിക് സൊസൈറ്റിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഇന്ത്യൻ ചരിത്രചരിത്രത്തിൽ ആഴത്തിൽ അറിവുനേടാൻ അദ്ദേഹത്തെ സഹായിച്ചു.[8]

സ്വാധീനം

തിരുത്തുക

ഏഷ്യാറ്റിക് സൊസൈറ്റിയിലെ തന്റെ ഭരണകാലത്ത് രാജേന്ദ്രലാൽ നിരവധി പ്രമുഖരുമായി ബന്ധപ്പെട്ടു. പ്രശസ്ത പണ്ഡിതന്മാരായ വില്യം ജോൺസും (ഏഷ്യാറ്റിക് സൊസൈറ്റിയുടെ സ്ഥാപകൻ) എച്ച്.ടി. കോൾബ്രൂക്കും ഇതിൽപ്പെടുന്നു.

ചരിത്ര രചന

തിരുത്തുക

ചരിത്രപരമായ ലിഖിതങ്ങൾ, നാണയങ്ങൾ, ഗ്രന്ഥങ്ങൾ എന്നിവ കണ്ടെത്തുന്നതിലും മനസ്സിലാക്കുന്നതിലും, അവയുടെ നിർമ്മാണ കാലം കണക്കാക്കുന്നതിലും രാജേന്ദ്രലാൽ മിത്ര പ്രധാന പങ്കുവഹിച്ചു. ശകവർഷവും ഗ്രിഗോറിയൻ കലണ്ടറും തമ്മിലുള്ള ബന്ധം അദ്ദേഹം സ്ഥാപിച്ചത്തിലൂടെ കനിഷ്കൻ സിംഹാസനസ്ഥനായ വർഷം തിരിച്ചറിയാൻ കഴിഞ്ഞു. ഇത് അദ്ദേഹത്തിന്റെ ഒരു പ്രധാന സംഭാവനയായി എണ്ണപ്പെടുന്നു. ചരിത്രപരമായ വ്യാഖ്യാനത്തിലൂടെ മധ്യകാല ബംഗാളിന്റെ, പ്രത്യേകിച്ച് പാല, സേന രാജവംശങ്ങളുടെ ചരിത്രം കൃത്യമായി പുനർനിർമ്മിക്കാൻ അദ്ദേഹം സംഭാവന നൽകി. ഗ്വാളിയോറിയൻ സ്മാരകങ്ങളും ലിഖിതങ്ങളും അദ്ദേഹം പഠിച്ചു, അജ്ഞാതരായ പല രാജാക്കന്മാരെയും പ്രഭുക്കന്മാരെയും കണ്ടെത്തി, അവരുടെ ഏകദേശ ഭരണകാലം നിശ്ചയിച്ചു. ടോറമനയുടെ ഭരണത്തിന് കൃത്യമായ കാലം കണക്കാക്കിയ ഒരേയൊരു ചരിത്രകാരൻ കൂടിയായിരുന്നു അദ്ദേഹം. അക്കാലത്തെ മിക്ക ഇന്തോ-ചരിത്രകാരന്മാരിൽ നിന്നും വ്യത്യസ്തമായി, വസ്തുതാപരമായ നിരീക്ഷണങ്ങളോടും അനുമാനങ്ങളോടുമുള്ള മിത്രയുടെ അടുപ്പം, അമൂർത്തമായ യുക്തിയോടുള്ള അനിഷ്ടം എന്നിവയ്ക്ക് ചരിത്രകാരന്മാർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു.[9]

പുരാവസ്തുശാസ്ത്രം

തിരുത്തുക

ചരിത്രാതീത കാലഘട്ടത്തിൽ ആര്യ വാസ്തുവിദ്യയുടെ വികസനം രേഖപ്പെടുത്തുന്നതിൽ മിത്ര ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. റോയൽ സൊസൈറ്റി ഓഫ് ആർട്ടിന്റെയും കൊളോണിയൽ ഗവൺമെന്റിന്റെയും നേതൃത്വത്തിൽ, 1868-1869 കാലഘട്ടത്തിൽ ഒഡീഷയിലെ ഭുവനേശ്വർ മേഖലയിലേക്ക് ഇന്ത്യൻ ശില്പങ്ങളുടെ പഠനത്തിനും തിരച്ചിലിനുമായി മിത്ര ധാരാളം പര്യവേഷണങ്ങൾ നടത്തി. അലക്സാണ്ടർ കന്നിംഗ്ഹാമിനൊപ്പം മിത്രയും ബുദ്ധ ഗയയിലെ മഹാബോധി ക്ഷേത്രത്തിന്റെ ഖനനത്തിൽ പ്രധാന പങ്ക് വഹിച്ചു. [10]

1891 ജൂലൈ 26 ന് ജ്വരം മൂർച്ഛിച്ചാണ് അദ്ദേഹം മരണപ്പെടുന്നത്.[11] രാജേന്ദ്രലാൽ മിത്ര തന്റെ ജീവിതത്തിന്റെ അവസാന നാളുകളിൽ പോലും ഏഷ്യാറ്റിക് കമ്മിറ്റിയുമായി വ്യാപകമായി ഇടപഴകുകയും ഒന്നിലധികം ഉപസമിതികളിൽ അംഗവുമായിരുന്നു.

പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ

തിരുത്തുക
  • The Antiquities of Orissa (2 vols, 1875 and 1880), illustrated with photographic plates.
  • Buddha Gaya : the Hermitage of Sakya Muni (1878), a description of a holy place of Buddhism a similarly illustrated work on Bodh Gaya (1878), the hermitage of Sakya Muni.
  • Indo-Aryans (2 vols, 1881), a collection of essays dealing with the manners and customs of the Vedic civilization.
  • The Sanskrit Buddhist Literature of Nepal (1882), a summary of the avadana literature.
  1. Imam, Abu (2012). "Mitra, Raja Rajendralal". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
  2. Bhattacharya, Krishna (2015). "Early Years of Bengali Historiography" (PDF). Indology, historiography and the nation : Bengal, 1847-1947. Kolkata, India: Frontpage. ISBN 978-93-81043-18-9. OCLC 953148596.
  3. Sur 1974, p. 370.
  4. Ray 1969, p. 29.
  5. Ray 1969, p. 31.
  6. 6.0 6.1 Ray 1969, p. 32.
  7. Ray 1969, p. 33.
  8. https://www.indianetzone.com/54/rajendralal_mitra.htm
  9. http://en.banglapedia.org/index.php?title=Mitra,_Raja_Rajendralal
  10. http://worldcat.org/identities/lccn-n50083255/
  11. https://peoplepill.com/people/rajendralal-mitra
"https://ml.wikipedia.org/w/index.php?title=രാജേന്ദ്രലാൽ_മിത്ര&oldid=3257691" എന്ന താളിൽനിന്ന് ശേഖരിച്ചത്