ബോധ് ഗയ
ബിഹാറിലെ ഗയ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പുണ്യകേന്ദ്രമാണ് ബോധ് ഗയ അഥവ ബുദ്ധ ഗയ (ഇംഗ്ലീഷ്: Bodh Gaya). ബോധ് ഗയയിൽ വെച്ചാണ് ഗൗതമബുദ്ധൻ ബോധോദയം പ്രാപിച്ചത്. ഇന്ന് ഈ സ്ഥലത്ത് മഹാബോധി ക്ഷേത്ര സമുച്ചയം നിലകൊള്ളുന്നു.[2] ഇവിടത്തെ വിഷ്ണുപദ് ക്ഷേത്രവും പ്രസിദ്ധമാണ്.
ബോധ് ഗയ Bōdh Gayā | |
---|---|
പട്ടണം | |
![]() ബോധ് ഗയയിലെ ബുദ്ധ പ്രതിമ | |
Coordinates: 24°41′42″N 84°59′29″E / 24.695102°N 84.991275°E | |
Country | ![]() |
State | ബീഹാർ |
District | ഗയ |
(2015) [A 1] | |
• City | 20.2 ച.കി.മീ.(7.8 ച മൈ) |
• പ്രാദേശിക ആസൂത്രണം | 83.78 ച.കി.മീ.(32.35 ച മൈ) |
(2015) | |
• ആകെ | 45,349 |
• Official | ഹിന്ദി |
സമയമേഖല | UTC+5:30 (IST) |
PIN | 824231 |
വാഹന റെജിസ്ട്രേഷൻ | BR-02 |
|
ബുദ്ധമതസ്ഥരുടെ നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ബോധ് ഗയ. ലുംബിനി, സാരാനാഥ്, കുശിനഗരം എന്നിവയാണ് മറ്റ് മൂന്ന് പ്രധാന പുണ്യകേന്ദ്രങ്ങൾ. 2002-ൽ, ബോധ് ഗയയിലെ മഹാബോധി ക്ഷേത്രംത്തിന് യുനെസ്കോയുടെ ലോകപൈതൃക പദവി ലഭിച്ചു.[3]
മഹാബോധി ക്ഷേത്രം തിരുത്തുക
ബോധ് ഗയയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം ബുദ്ധഗയ മഹാബോധി ക്ഷേത്രമാണ്. സംസ്ഥാന തലസ്ഥാനമായ പട്നയിൽനിന്നും ഏകദേശം 110 കിലോമീറ്റർ തെക്ക് മാറി 24°41′43″N 84°59′38″E / 24.69528°N 84.99389°E ലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.[4] ബുദ്ധമതസ്തർ പരിപാവനമായി കരുതുന്ന വജ്രസിംഹാസനവും(Vajrasana) വിശുദ്ധ ബോധി വൃക്ഷവും ഈ ക്ഷേത്രസമുച്ചയത്തിലാണുള്ളത്.
ശ്രീബുദ്ധൻ ബോധോദയം പ്രാപിച്ചതിന് ഏതാണ് 200 വർഷങ്ങൾക്ക് ശേഷം, ക്രി.മു250-ൽ, മഹാനായ അശോക ചക്രവർത്തി ബോധ് ഗയ സന്ദർശിക്കുകയിം, ഇവിടെ ഒരു ക്ഷേത്രവും മഠവും സ്ഥാപിക്കുകയുണ്ടായി. പക്ഷെ ഇത് പിൽകാലത്ത് ഇല്ലാതായി.[3]
ഈ പുരാതന ക്ഷേത്രത്തിന്റെ ചിത്രീകരണങ്ങൾ സാഞ്ചിയിലെ മഹാ സ്തൂപത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.[5] ഇന്ന് കാണുന്ന ക്ഷേത്രം 6ആം നൂറ്റാണ്ടിൽ ഗുപ്ത സാമ്രാജ്യ കാലത്ത് പണികഴിപ്പിച്ചതാണ്.
ഗതാഗതം തിരുത്തുക
- പട്നയെയും ബോധ് ഗയയെയും ബന്ധിപ്പിച്ചുകൊണ്ട് രാജ്ഗിർ വഴി ബി.എസ്.റ്റി.ഡി.സി(BSTDC) യുടെ ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്.[6]
- ഗയ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ബോധ് ഗയയിൽനിന്നും ഏകദേശം 7. കി.മി അകലെയാണ് ഈ വിമാനത്താവളം.
അവലംബം തിരുത്തുക
- ↑ "पत्रांक-213 : राजगीर क्षेत्रीय आयोजना क्षेत्र एवं बोधगया आयोजना क्षेत्र के सीमांकन एवं घोषणा" (PDF). Urban Development Housing Dept., Government of Bihar, Patna. 15 April 2015. മൂലതാളിൽ (PDF) നിന്നും 2015-06-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 June 2015.
- ↑ Gopal, Madan (1991). K.S. Gautam (സംശോധാവ്.). India through the ages. Publication Division, Ministry of Information and Broadcasting, Government of India. പുറം. 176.
- ↑ 3.0 3.1 "Decisions adopted by the 26th Session of the World Heritage Committee" (PDF). World Heritage Committee. പുറം. 62. ശേഖരിച്ചത് 2006-07-10.
- ↑ "Information Dossier for nomination of Mahabodhi Temple Complex, Bodhgaya as a World Heritage Site". Government of India. പുറം. 4. മൂലതാളിൽ (PDF) നിന്നും 10 February 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-07-10.
- ↑ "Sowing the Seeds of the Lotus: A Journey to the Great Pilgrimage Sites of Buddhism, Part I" by John C. Huntington. Orientations, November 1985 pg 61
- ↑ "BSTDC halts AC Bus Services to Bodhgaya devoid of Passengers". ശേഖരിച്ചത് 31 August 2013.