രാജാസോറസ്‌

(രാജാസോറസ് നർമ്മദെൻസിസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം ദിനോസറുകളാണ്‌ രാജാസോറസ്‌. ഇവയുടെ ഫോസ്സിൽ കണ്ടെടുത്തിട്ടുള്ളത് ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തിൽ നർമദാ നദിയുടെ താഴ്വാരത്തിൽ നിന്നുമാണ് (ഖേദ ജില്ലയിലെ രാഹിഓലി എന്ന സ്ഥലം). തെറാപ്പോഡ വിഭാഗമാണിവ. വിചിത്രമായ ഒരു കൊമ്പ് നെറ്റിയിൽ ഉണ്ടായിരുന്നു പിന്നെ ഒരു ചെറിയ കിരീടം പോലെയുള്ള എല്ലിന്റെ ഒരാവരണം തലയിലും, അതിനാലാണ് രാജാ എന്ന പേര് കിട്ടിയത്.

രാജാസോറസ്‌
Artist's depiction of Rajasaurus narmadensis, with two Isisaurus in the background
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Family:
Subfamily:
Genus:
Rajasaurus

Wilson et al., 2003
Species
  • R. narmadensis Wilson et al., 2003 (type)

ജീവിത കാലം

തിരുത്തുക

മഹാ ക്രറ്റേഷ്യസ് യുഗത്തിന്റെ പൂർവ്വ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രാജാസോറസ് രണ്ടു കാലുകളിൽ സഞ്ചരിക്കുന്ന ജീവികളായിരുന്നു. എതാണ്ട് 70 ദശലക്ഷം മുതൽ 65 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ്‌ ഈ ദിനോസറുകൾ ജീവിച്ചിരുന്നതെന്നാണ്‌ ശാസ്ത്ര ലോകത്തിന്റെ അനുമാനം.

ശരീര ഘടന

തിരുത്തുക

ഏകദേശം 7.6–9 മീറ്റർ (24.9–29.5 അടി) നീളവും 2.4 മീറ്റർ (7.9 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവയ്ക്ക് ഏകദേശം 3 - 4 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു

രാജാസോറസ്യുടെ ഒരു ഫൈബർ ഗ്ലാസ്‌ മോഡൽ ലക്‌നോയിൽ സ്ഥിതിചെയ്യുന്ന ജിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഓഫീസിൽ കാണാം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാജാസോറസ്‌&oldid=3642821" എന്ന താളിൽനിന്ന് ശേഖരിച്ചത്