രാജാജി ദേശീയോദ്യാനം
ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഹരിദ്വാർ, ദെറാഡൂൺ, പൗഡി, ഗഡ്‌വാൾ എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് രാജാജി ദേശീയോദ്യാനം. 1983-ലാണ് ഉദ്യാനം രൂപീകൃതമായത്. ഇന്ത്യയുടെ അവസാന ഗവർണർ ജനറലായ സി. രാജഗോപാലാചാരിയുടെ ബഹുമാനാർത്ഥമാണ് ഉദ്യാനത്തിന് ഈ പേര് നൽകിയിരിക്കുന്നത്.
Rajaji National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Uttarakhand, India |
Nearest city | Haridwar and Dehra Dun |
Coordinates | 30°03′29″N 78°10′22″E / 30.05806°N 78.17278°E |
Area | 202,630 ഏക്കർ (820.0 കി.m2) |
Established | 1983 |
Governing body | Principal Chief Conservator of Forests, Uttarakhand |
ഭൂപ്രകൃതി
തിരുത്തുകഹിമാലയ പർവതത്തിന്റെ ഭാഗമായ സിവാലിക് പർവതനിരകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉദ്യാനത്തിന്റെ വിസ്തൃതി 820 ചതുരശ്ര കിലോമീറ്ററാണ്. ഇവിടെ സാൽവൃക്ഷങ്ങൾ വിക്കികണ്ണിധാരാളമായി വളരുന്നു.
ജന്തുജാലങ്ങൾ
തിരുത്തുകആന, റീസസ് കുരങ്ങ്, ലംഗൂർ, കഴുതപ്പുലി, പുള്ളിമാൻ, നീൽഗായ്, എന്നീ മൃഗങ്ങൾ ഇവിടെ അധിവസിക്കുന്നു. 300-ലധികം ഇനങ്ങളില്പ്പെട്ട പക്ഷികളും ഇവിടെ ഉണ്ട്.