രാച്ചുക്കുകൾ
രാച്ചുക്കുകൾ ഇടത്തരം വലിപ്പമുള്ള കാപ്രിമുൾഗിഡേ കുടുംബത്തിൽപ്പെട്ട നിശാപക്ഷികൾ അല്ലെങ്കിൽ ക്രിപസ്ക്യൂലെർ പക്ഷികളാണ്. ചിലപ്പോൾ ഇവയെ ഗോട്ട്സക്കേഴ്സ് എന്നും വിളിക്കാറുണ്ട്. പുരാതന നാടോടിക്കഥകളിൽ ഈ പക്ഷികൾ ആടിന്റെ പാൽ വലിച്ചൂറ്റി കുടിക്കുന്നതായി പറയുന്നു. ലാറ്റിൻ ഭാഷയിൽ 'ഗോട്ട് സക്കർ' എന്നുപറഞ്ഞാൽ 'കാപ്രിമുൾഗസ്' എന്നാണ്. അതായത് പണ്ട് രാച്ചുക്കുകൾ മൃഗങ്ങളുടെ അകിടിൽ നിന്ന് അവയുടെ മൃദുവായ ചുണ്ടു കൊണ്ട് പാൽ വലിച്ചുകുടിയ്ക്കാറുണ്ടായിരുന്നു എന്നൊരു കഥയുണ്ട്. കീടഭോജികളെ ഭക്ഷിക്കുന്നതിനാൽ ഇതിനെ ബഗ് ഈറ്റേഴ്സ് എന്നും വിളിക്കുന്നു. എന്നാൽ രാച്ചുക്കുകൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന നിശാപക്ഷിയെന്നാണ്. കുറച്ച് ന്യൂ വേൾഡ് വർഗ്ഗങ്ങളെ നൈറ്റ് ഹാക്ക്സ് എന്നു വിളിക്കുന്നു. ഇംഗ്ലീഷ് വാക്ക് 'നൈറ്റ് ജാർ' യഥാർത്ഥത്തിൽ സൂചിപ്പിക്കുന്നത് യൂറോപ്യൻ നൈറ്റ് ജാർ എന്നാണ്. രാച്ചുക്കുകൾ ധാരാളം കണ്ടുവരുന്നുണ്ടെങ്കിലും അവയിൽ പ്രധാനയിനങ്ങൾ യൂറോപ്യൻ നൈറ്റ്ജാർ, ഇന്ത്യൻ നൈറ്റ്ജാർ എന്നിവയാണ്.
നൈറ്റ് ജാർ | |
---|---|
Great eared-nightjar | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamilies | |
| |
Global range of nightjars and allies |
ആവാസവ്യവസ്ഥയ്ക്കനുയോജ്യമായ രൂപ സൗകാര്യമാണ് പ്രകൃതി രാച്ചുക്കുകൾക്ക് കനിഞ്ഞുനൽകിയിരിക്കുന്നത്. ഉയരം കുറഞ്ഞ മരങ്ങളും പ്രതലപ്രദേശങ്ങളുമാണ് രാച്ചുക്കുകളുടെ ഇഷ്ട ആവാസസ്ഥലങ്ങൾ. അതുകൊണ്ട്തന്നെ മരവുരിയുടെ നിറമാർന്ന വർണ്ണത്തൂവലുകളുള്ള ഇവരെ കണ്ടാൽ പകൽപോലും തിരിച്ചറിയാൻ പ്രയാസമാണ് .മാത്രവുമല്ല ഇവ സാധാരണകഴിയുന്ന കുറ്റിക്കാടുകൾ, ചതുപ്പുനിലങ്ങൾ, പുൽമേടുകൾ, ഇലകൊഴിയും വനമേഖലകൾ തുടങ്ങിയവയെല്ലാം രാച്ചുക്കുകൾക്ക് ഒളിച്ചിരിക്കാൻ പാകത്തിലുള്ള ആവാസസ്ഥാനങ്ങളാണ്. രാച്ചുക്കുകൾക്ക് സമുദ്രനിരപ്പിൽ നിന്ന് 4,200മീറ്റർ (13,800 ft)ഉയരത്തിൽ വരെ താമസിക്കാൻ കഴിയും.[1] രാച്ചുക്കുകളുടെ ഇഷ്ടഭക്ഷണം നിശാശലഭങ്ങളാണ്.
20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ യുദ്ധങ്ങളും അവയുടെ അനന്തരഫലങ്ങളും രാച്ചുക്കുകളുടെ ജീവിതത്തെ സാരമായി ബാധിച്ചു. റോഡ്,പുരോഗമനപരമായ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയവയുടെ ഫലമായി ആവാസവ്യവസ്ഥയ്ക്കുണ്ടായ തകർച്ച,പരിസ്ഥിതിമലിനീകരണം എന്നിവ ഇവയുടെ വംശനാശത്തിനുള്ള പ്രധാനകാരണങ്ങളായി തീർന്നു.കൂടാതെ പ്രതലപ്രദേശങ്ങളിൽ കൂടുകൂട്ടുന്ന മറ്റുപക്ഷികളെപ്പോലെ കീരി,കുറുക്കൻ,കരടി തുടങ്ങിയവർ ഇവരുടെ ശത്രുക്കളാണ്.[2]
ദേശാടനപക്ഷികൾ
തിരുത്തുകദേശാടനപക്ഷികളായ രാച്ചുക്കുകൾ അൻറാർട്ടിക്ക ഒഴികെ ലോകത്താകമാനം കാണപ്പെടുന്നു. വസന്തകാലത്തിന്റെ അവസാനത്തോടെയും വേനൽക്കാലത്തിന്റെ ആരംഭത്തോടെയും രാച്ചുക്കുകൾ ആഫ്രിക്കയിൽ നിന്ന് ബ്രിട്ടനിലേയ്ക്ക് ദേശാടനത്തിന് പോകുന്നു. ഇവയെ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ബ്രിട്ടനിലാണ്. അവിടെവെച്ച് ഈ പക്ഷികൾ ഇണചേർന്ന് കുഞ്ഞുങ്ങളെ ഉത്പ്പാദിപ്പിക്കുന്നു. പിന്നീട് പക്ഷിക്കുഞ്ഞുങ്ങൾ സ്വതന്ത്രരായി ജീവിച്ചു തുടങ്ങുമ്പോഴേയ്ക്കും മഞ്ഞുകാലം ആരംഭിച്ചുകഴിഞ്ഞിരിക്കും. അതായത് ആഫ്രിക്കയിലേയ്ക്ക് തിരികെ പോകാനുള്ള സമയമായി എന്നർത്ഥം.
ശാരീരിക സവിശഷതകൾ
തിരുത്തുകകൗതുകമുണർത്തുന്ന രൂപഭംഗിയാണ് രാച്ചുക്കുകൾക്ക് ഉള്ളത്. ഇടത്തരം വലിപ്പമുള്ള ഊർജ്ജസ്വലരായ പറവകളാണ് ഇവർ. മുതിർന്ന പക്ഷികൾക്ക് വിശാലമായ തലയും ചെറിയ ചുണ്ടും നേർത്ത വെളിച്ചത്തിൽപ്പോലും വ്യക്തമായി കാഴ്ചകളുള്ള വലിയ കണ്ണകളും ഉണ്ട്. വെളുത്ത ചിറകിലെ അടയാളങ്ങൾ ആൺവർഗ്ഗത്തെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്നു. കൂടാതെ ഇവർക്ക് വലിയ ചിറകും, ചെറിയ കാലുകളും, നീളമേറിയ വാലുകളുമുണ്ട്.
രാച്ചുക്കുകളുടെ ശബ്ദംകൊണ്ടാണ് ആൺപെൺ ഇനങ്ങളെ തിരിച്ചറിയാൻ കഴിയുന്നത്. മിനിട്ടുകളോളം നീണ്ടുനില്ക്കുന്ന ഉച്ചസ്ഥായിയിലുള്ള ശബ്ദമാണത്രേ ആൺകിളികൾ പുറപ്പെടുവിക്കുക.പാട്ടുപാടുന്നതുപോലുള്ള ശബ്ദം പുറപ്പെടുവിയ്ക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്.
പ്രജനനം
തിരുത്തുകഏതാണ്ട് ഒരു വയസ്സാകുന്നതോടെ പ്രായപൂർത്തി കൈവരിക്കുന്ന പക്ഷിയാണ് രാച്ചുക്കുകൾ. പ്രജനനകാലം ആരംഭിക്കുന്നതോടെ ഇവ ദേശാടനം ആരംഭിക്കുന്നു. ആൺപക്ഷികൾ പ്രണയാഭ്യർത്ഥനയായി നീട്ടിക്കൂവുകയും പെൺപക്ഷികൾക്കു ചുറ്റും ചിറകടിച്ചുപറക്കുകയും ചെയ്യുന്നു. ഇണചേർന്ന ശേഷം ആൺകിളികളാണ് മുട്ടയിടാനുള്ള കൂട് തെരഞ്ഞെടുക്കുന്നത്. കുറ്റിക്കാടുകളിലോ,ചതപ്പുനിലങ്ങളിലോ മണ്ണുമാന്തിയായിരിക്കും ഇവ കൂടൊരുക്കുന്നത്. ഒരുതവണ രണ്ടോ മൂന്നോ മുട്ടകളാണിടുന്നത്. കുഞ്ഞുങ്ങൾ ഒരു മാസം കൊണ്ട് സ്വതന്ത്രരായി പറക്കാനുള്ള വളർച്ച പ്രാപിക്കുന്നു.അതുവരെ മാതാപിതാക്കൾ അവർക്ക് ഭക്ഷണം കൊടുത്ത് സംരക്ഷണം നൽകുന്നു.[3][4]
ടാക്സോണമി
തിരുത്തുകരാച്ചുക്കുകളെ മൂന്ന് ഉപകുടുംബങ്ങളായി വിഭാഗിയ്ക്കാം. ഉപകുടുംബമായ കാപ്രിമുൾഗിനെ അല്ലെങ്കിൽ ടിപ്പിക്കൽ രാച്ചുക്കുകൾ ഏകദേശം 80 വർഗ്ഗങ്ങൾ വരെയുണ്ട്. ഉപകുടുംബമായ കോർഡെയിലിനെ അല്ലെങ്കിൽ ന്യൂ വേൾഡ് നൈറ്റ്ഹാക്കുകൾ ഏകദേശം 19 വർഗ്ഗങ്ങൾ കാണപ്പെടുന്നു. രണ്ടു ഉപകുടുംബങ്ങൾ തമ്മിൽ പരസ്പരം കൂടുതൽ സാമ്യതകൾ കാണപ്പെടുന്നു.എന്നാൽ ടിപ്പിക്കൽ രാച്ചുക്കുകൾക്ക് വലിയ ചുണ്ടുകളും മൃദുവായ തൂവലുകളും ആണ് ഉള്ളത്. ഇവരുടെ മുൻഗാമികളിൽ നടത്തിയ ഡി.എൻ.എ-ഡി.എൻ.എ ഹൈബ്രഡൈസേഷൻ വർക്കിൽ(DNA-DNA hybridisation work) ഈയേർസ് രാച്ചുക്കുകളും ടിപ്പിക്കൽ രാച്ചുക്കുകളും തമ്മിൽ ജനിതകവ്യത്യാസങ്ങളുണ്ടെന്ന് സിബ്ലിയും ആഹ്ൽക്വിസ്റ്റും ചേർന്ന് കണ്ടുപിടിച്ചു. അതനുസരിച്ച് അവർ ഈയേർസ് രാച്ചുക്കുകളെ പ്രത്യേക കുടുംബമായ യൂറോസ്റ്റൊപ്പോഡിഡേ കുടുംബത്തിലേയ്ക്ക് ഉൾപ്പെടുത്തി.
Subfamily Chordeilinae (nighthawks)
- Genus Nyctiprogne (2 species)
- Genus Lurocalis (2 species)
- Genus Chordeiles (6 species)
Subfamily Caprimulginae — (typical nightjars)
- Genus Nyctipolus – (2 species)
- Genus Nyctidromus – (2 species)
- Genus Phalaenoptilus – common poorwill
- Genus Siphonorhis – (2 living species)
- Genus Nyctiphrynus – (4 species)
- Genus Caprimulgus – (42 species, including the European nightjar)
- Genus Setopagis – (4 species)
- Genus Gactornis – collared nightjar
- Genus Antrostomus – (12 species)
- Genus Hydropsalis – (4 species)
- Genus Uropsalis (2 species)
- Genus Macropsalis – long-trained nightjar
- Genus Eleothreptus – (2 species)
- Genus Systellura – (2 species)
Subfamily Eurostopodinae — (eared nightjars)
- Genus Eurostopodus - (7 species)
- Genus Lyncornis - (2 species)
ചിത്രശാല
തിരുത്തുക-
രാച്ചുക്കുകൾ
അവലംബം
തിരുത്തുക- ↑ Cleere, N. (2017). del Hoyo, Josep; Elliott, Andrew; Sargatal, Jordi; Christie, David A.; de Juana, Eduardo (eds.). "Nightjars (Caprimulgidae)". Handbook of the Birds of the World Alive. Barcelona, Spain: Lynx Edicions. Retrieved 1 July 2017.
{{cite web}}
: Unknown parameter|subscription=
ignored (|url-access=
suggested) (help) - ↑ Jackson, H.D.; Slotow, R. (10 July 2015). "A review of Afrotropical nightjar mortality, mainly road kills". Ostrich. 73 (3–4): 147–161. doi:10.1080/00306525.2002.11446745.
- ↑ Jackson, H.D. (2007). "A review of the evidence for the translocation of eggs and young by nightjars (Caprimulgidae)". Ostrich: Journal of African Ornithology. 78 (3): 561–572. doi:10.2989/OSTRICH.2007.78.3.2.313.
- ↑ Jackson, H.D. (1985). "Commentary and Observations on the Alleged Transportation of Eggs and Young by Caprimulgids" (PDF). Wilson Bulletin. 97 (3): 381–385.
പുറം കണ്ണികൾ
തിരുത്തുക- Nightjar videos Archived 2016-06-21 at the Wayback Machine. on the Internet Bird Collection
- Nightjar sounds on xeno-canto.org