രാഗിണി ദേവി(Esther Luella Sherman)1896-ൽ യു എസ് എ ൽ ജനിച്ചു[1]. എട്ടാമത്തെ വയസിൽ പഠനം തുടങ്ങി. കഥകളിയെന്ന കലാരൂപത്തെ വളരെയധികം സ്നേഹിച്ചു. ഒരു ഇന്ത്യൻ ഊർജ്ജതന്ത്ര ശാസ്ത്രജ്ഞൻ രാംലാൽ ബാജ് ഭയ്യെ[2] വിവാഹം കഴിച്ചു. കേരളത്തിൽ എത്തിചേരുക എന്നത് അവരുടെ വലിയ ആഗ്രഹമായിരുന്നു. തിരുവിതാംകൂർ മഹാരാജിന്റെ ക്ഷണപ്രകാരം ആ ആഗ്രഹം സാധിച്ചു. ഉത്സവത്തിന് നൃത്തം അവതരിപ്പിക്കാനായിരുന്നു ആ ക്ഷണം. ഇന്ത്യ ഒട്ടാകെ നൃത്ത പരിപാടി അവതരിപ്പിച്ചു. അവർ ഒരു മികച്ച ഗായികയായിരുന്നു. അവർക്ക് സ്വന്തമായി കഥകളി ട്രൂപ്പുണ്ടായിരുന്നു. ബനാറസ്, മദ്രാസ്, കൊൽക്കട്ട, അന്ധ്രാ, അണ്ണാമലൈ എന്നീ സർവ്വകലാശാലയിൽ നിന്ന് ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിനെ കുറിച്ച് ലക്ച്ചറൽ ഡെമോൺസ്ട്രേഷൻ നടയിട്ടുണ്ട്.കൂടാതെ ധാരാളം സർവ്വകലാശാലകളിൽ നിന്നും നർത്തകിയെന്ന നിലയിൽ ക്ഷണം ലഭിച്ചിട്ടുണ്ട്. കഥകളി, നൃത്തനാടകങ്ങൾ, മൺമറഞ്ഞുപോയി കൊണ്ടിരുന്ന കാലഘട്ടത്തിൽ തന്റേതായ സംഭാവനകൾ നൽകി പുതുജീവൻ നൽകാൻ രാഗിണി ദേവിക്ക് കഴിഞ്ഞു. മൈസൂർ, ബറോഡ, പാട്യാല, ഭാവ്നഗർ, ഇൻഡോർ, ട്രാവൻകൂർ എന്നിവിടങ്ങളിലെ മഹാരാജാക്കന്മാരുടെ സദസ്സിൽ നൃത്തപരിപാടികൾ അവതരിപ്പിക്കാൻ സാധിച്ചു. 1928-ൽ പുറത്തിറങ്ങിയ രാഗിണി ദേവിയുടെ നൃത്താജ്ഞലിയാണ് ഇംഗ്ലീഷ് ഭാഷയിലുള്ള ആദ്യത്തെ ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിനെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം. കേരളത്തിലെത്തിയ രാഗിണി ദേവി കഥകളി പഠിക്കാനുള്ള ആഗ്രഹം മഹാകവി വള്ളത്തോൾ നാരായണ മേനോനെ അറിയിച്ചു. എന്നാൽ പാരമ്പര്യമായി കഥകളി അഭ്യസിച്ചിരുന്നത് പുരുഷന്മാരായിരുന്നു. ആ പാരമ്പര്യത്തെ മറികടന്ന് അവർ കഥകളി പഠിക്കാൻ ആരംഭിച്ചു. ഇത് കഥകളിക്ക് ലോക പ്രചാരം നേടി കൊടുക്കാൻ സഹായിച്ചു. ഒഡീസിയെ കുറിച്ച് കേട്ടറിഞ്ഞ രാഗിണി ദേവി മകളായ ഇന്ദ്രാണി റഹ്മാനെ ഒഡീസി പഠിക്കുവാനായി പ്രേരിപ്പിക്കുകയും അതിനു വേണ്ടി ഒറീസ്സയിലേക്ക് അയക്കുകയും ചെയ്തു. 1930-ൽ ഗൗരിയമ്മയുടെ കീഴിൽ രാഗിണി ദേവി ഭരതനാട്യം അഭ്യസിച്ചു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=രാഗിണിദേവി&oldid=2900474" എന്ന താളിൽനിന്ന് ശേഖരിച്ചത്