രത്ന പഥക് ഷാ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

നാടകം, ടെലിവിഷൻ, ചലച്ചിത്ര മേഖലകളിൽ പ്രശസ്തയായ ഒരു ഇന്ത്യൻ നടിയും ചലച്ചിത്ര സംവിധായകയുമാണ് രത്ന പഥക് ഷാ (ജനനം 18 മാർച്ച് 1957). 1980 കളിൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ‘ഇഥർ-ഉഥർ’ എന്ന ഹിറ്റ് ടി വി പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ടു. പ്രശസ്ത നടൻ നസറുദ്ദീൻ ഷാ രത്നയുടെ ഭർത്താവാണ്.

രത്ന പഥക് ഷാ
രത്ന പഥക് ഷാ, 2016
ജനനം (1957-03-18) 18 മാർച്ച് 1957  (67 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേത്രി
സജീവ കാലം1983-തുടരുന്നു
ജീവിതപങ്കാളി(കൾ)നസറുദ്ദീൻ ഷാ (1982– തുടരുന്നു)
കുട്ടികൾഇമാദ് ഷാ
വിവൻ ഷാ
മാതാപിതാക്ക(ൾ)
ബന്ധുക്കൾസുപ്രിയ പഥക് (സഹോദരി)
സമീറുദ് ദീൻ ഷാ (ഭർതൃസഹോദരൻ)
പങ്കജ് കപൂർ(സഹോദരീഭർത്താവ്)
സന കപൂർ (അനന്തരവൾ)
റുഹാൻ കപൂർ (അനന്തരവൻ)

ആദ്യകാലജീവിതം

തിരുത്തുക

രത്ന പഥക് ഷാ ഒരു ഗുജറാത്തി ഹിന്ദു കുടുംബത്തിൽ 1957 മാർച്ച് 18 ന് മുംബൈയിൽ ജനിച്ചു [1]. ബൽദേവ് പഥക്, നടി ദീന പഥക്എന്നിവരാണ് മാതാപിതാക്കൾ. നടി സുപ്രിയ പഥക്കിന്റെ മൂത്ത സഹോദരിയാണ് [2]. മുംബൈയിൽ ദാദറിലെ ജെ. ബി. വാച്ചാ ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം [3]. ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ 1981 ബാച്ചിലെ വിദ്യാർത്ഥിനിയായിരുന്നു [4].

അഭിനയരംഗത്ത്

തിരുത്തുക

മിർച്ച് മസാല ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദ പെർഫെക്ട് മർഡർ എന്ന ഇംഗ്ലീഷ് ചിത്രത്തിൽ അഭിനയിച്ചു. സാരാഭായ് വേഴ്സസ് സാരാഭായ് എന്ന ടെലിവിഷൻ സീരിയലിലെ മായാ സാരാഭായ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി റഷ്യൻ നാടകങ്ങളിലും അഭിനയിച്ചു. മോട്ലീ എന്ന തിയേറ്റർ ഗ്രൂപ്പിന്റെ സ്ഥാപകരിലൊരാളും അതിന്റെ സജീവ പ്രവർത്തകയും ആയിരുന്നു. 2005 ൽ മികച്ച നടിക്കുള്ള ഐ.ടി.എ. അവാർഡ് ലഭിക്കുകയുണ്ടായി. 2008-ൽ പുറത്തിറങ്ങിയ 'ജാനു തു യാ ജാനേ നാ', ആക്ഷൻ കോമഡി ചിത്രമായ ഗോൽമാൽ-3 (2010) തുടങ്ങിയ ബോളിവുഡ് ഹിറ്റ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ (2017) എന്ന ചിത്രത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ചു. 2012-ലെ പത്മശ്രീ, പത്മഭൂഷൺ സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു.

വ്യക്തിജീവിതം

തിരുത്തുക

1982 ൽ ബോളിവുഡ് നടൻ നസറുദ്ദീൻ ഷായെ വിവാഹം കഴിച്ചു. ഇവർക്ക് ഇമാദ് ഷാ, വിവാൻ ഷാ എന്ന രണ്ട് ആൺമക്കളുണ്ട്. നസറുദ്ദീൻ ഷായ്ക്ക് ആദ്യവിവാഹത്തിൽ ഹീബാ ഷാ എന്നൊരു മകളും ഉണ്ട്.

  1. "B-Town lovers who break the religion barrier". Mid-Day. Naseeruddin Shah and Ratna Pathak: While Naseer is a Muslim, Ratna is a Gujarati Hindu.
  2. "rediff.com, Movies: A tribute to Dina Pathak as she turns 80". Retrieved 25 January 2016.
  3. http://nsd.gov.in/delhi/wp-content/uploads/2014/09/NSD-GRADUATES1.pdf
  4. Dhingra, Deepali (19 July 2012). "Ratna Pathak goes behind the camera". Mid Day. Retrieved 24 January 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രത്ന_പഥക്_ഷാ&oldid=3621156" എന്ന താളിൽനിന്ന് ശേഖരിച്ചത്