അലംകൃത ശ്രീവാസ്തവ
ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായികയാണ് അലംകൃത ശ്രീവാസ്തവ. പ്രകാശ് ഝായുടെ സംവിധാന സഹായിയായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. "ടേർണിംഗ് 30!!!" എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായികയായി. 2017-ൽ നിരൂപകപ്രശംസ നേടിയ "ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ" എന്ന ചിത്രം സംവിധാനം ചെയ്തു[1][2].ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് ഫിലിം ആയി ഈ ചിത്രം പ്രദര്ശിപ്പിക്കുകയും കൊങ്കണ സെന്നിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു.
അലംകൃത ശ്രീവാസ്തവ | |
---|---|
കലാലയം | ലേഡി ശ്രീറാം കോളജ് ജാമിയ മില്ലിയ ഇസ്ലാമിയ |
തൊഴിൽ | സംവിധായിക, എഴുത്തുകാരി |
സജീവ കാലം | 2005–തുടരുന്നു |
അറിയപ്പെടുന്ന കൃതി | ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ |
ആദ്യകാലജീവിതം
തിരുത്തുകഡൽഹിയാണ് അലംകൃതയുടെ സ്വദേശം. ഡെറാഡൂണിലെ പെൺകുട്ടികൾക്കായുള്ള ബോർഡിംഗ് സ്കൂളായ വെൽഹം ഗേൾസ് സ്കൂളിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. തുടർന്ന് ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ ചേർന്നു. ജാമിയ മില്ലിയ ഇസ്ലാമിയയിലെ എ.ജെ.കെ. മാസ് കമ്മ്യൂണിക്കേഷൻ റിസേർച്ച് സെന്ററിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി.
അവലംബം
തിരുത്തുക- ↑ "ALANKRITA SHRIVASTAVA". Miami Film Festival. Retrieved 23 June 2017.
- ↑ "Alankrita Shrivastava: Storytelling has been controlled by men - Times of India". The Times of India. Retrieved 2017-11-22.