രതീഷ് രഘുനന്ദൻ
മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രതീഷ് രഘുനന്ദൻ. 2022 -ൽ പുറത്തിറങ്ങിയ ഉടൽ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനായി മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിയ രതീഷ്, പിന്നീട് 2024-ൽ പുറത്തിറങ്ങിയ തങ്കമണി എന്നീ ചലച്ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്[1][2].
രതീഷ് രഘുനന്ദൻ | |
---|---|
ജനനം | രതീഷ് രഘുനന്ദൻ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 2022 - ഇതുവരെ |
അറിയപ്പെടുന്നത് | ഉടൽ, തങ്കമണി |
അറിയപ്പെടുന്ന കൃതി | തങ്കമണി |
ജീവിത രേഖ
തിരുത്തുകപഠനത്തിന് ശേഷം അമൃത ടി.വി.യിൽ സിറ്റിസൺ ജേർണലിസ്റ്റ് എന്ന പരിപാടിയിലൂടെയാണ് കലാരംഗത്തേക്ക് എത്തുന്നത്. പിന്നീട് മീഡിയാവൺ, റിപ്പോർട്ടർ ടി വി എന്നിവിടങ്ങളിലും ദുബായ് കേന്ദ്രീകരിച്ച് റേഡിയോ ഏഷ്യയിൽ റേഡിയോ ജോക്കിയായും പ്രവർത്തിച്ച ശേഷമാണ് ചലച്ചിത്ര രംഗത്തേക്ക് എത്തിയത്.[3]
ചലച്ചിത്ര രംഗത്തേക്ക്
തിരുത്തുകനിരവധി ചലച്ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള രതീഷ്, ഉടൽ, തങ്കമണി എന്നീ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.[4].
ഉടൽ
തിരുത്തുകമലയാളത്തിലെ ത്രില്ലർ സിനിമകളിൽ വളരെ വ്യത്യസ്‌തമായ ശൈലിയിൽ അവതരിപ്പിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഉടൽ[5]. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്‌ണ, ഇന്ദ്രൻസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.[6]
1986-ൽ രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയ തങ്കമണി സംഭവത്തെ ആസ്പദമാക്കി രതീഷ് തിരക്കഥയും സംഭാഷണവും എഴുതി, സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ചിത്രമാണ് 'തങ്കമണി: ദി ബ്ലീഡിംഗ് വില്ലേജ്'[7]. ദിലീപ്, നീത പിള്ള, മനോജ് കെ ജയൻ, സിദ്ധീഖ്, എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു[8].
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ https://www.mathrubhumi.com/movies-music/reviews/thankamani-malayalam-movie-review-1.9386020
- ↑ https://www.manoramaonline.com/movies/movie-reviews/2024/03/07/thankamani-malayalam-movie-review-dileep-ratheesh-reghunandan.html
- ↑ https://www.deepika.com/cinema/StarChat.aspx?Chat-with-director-Ratheesh-Reghunandan&ID=50103
- ↑ https://malayalam.filmibeat.com/celebs/ratheesh-reghunandan/biography.html
- ↑ https://www.doolnews.com/ratheesh-about-udal-movie-did-not-discussed-on-the-basis-of-shiny-64-134.html
- ↑ https://malayalam.oneindia.com/entertainment/udal-movie-director-ratheesh-reghunandan-opens-up-about-negative-review-of-an-actress-451325.html
- ↑ https://www.manoramaonline.com/movies/interview/2024/03/06/chat-with-director-ratheesh-eghunandan.html
- ↑ https://www.mathrubhumi.com/movies-music/reviews/thankamani-malayalam-movie-review-1.9386020