സാഫ് ഗെയിംസ്

സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് ആണ് സാഫ് ഗെയിംസ്
(South Asian Games എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് ആണ് സാഫ് ഗെയിംസ് എന്ന് അറിയപ്പെടുന്നത് . സൗത്ത് ഏഷ്യയിലെ രാജ്യങ്ങൾ ആണ് ഇതിലെ അംഗങ്ങൾ. ഇന്ത്യ , അഫ്ഗാനിസ്താൻ , ബംഗ്ലാദേശ് , ഭൂട്ടാൻ, മാലി ദ്വീപ്‌ , നേപ്പാൾ , പാകിസ്താൻ ,ശ്രീലങ്ക തുടങ്ങിയ എട്ടു രാജ്യങ്ങൾ ആണ് നിലവിലെ അംഗങ്ങൾ . 1983 ഇൽ ആണ് സാഫ് ഗെയിംസ് ആരംഭിക്കുന്നത് .ആദ്യത്തെ സാഫ് ഗെയിംസ് നടന്നത് നേപ്പാളിന്റെ തലസ്ഥാനം ആയ കാഠ്മണ്ഡുവിൽ ആണ് .

സൗത്ത് ഏഷ്യൻ ഗെയിംസ്
75
ദി സൗത്ത് ഏഷ്യൻ ഗെയിംസ് അസോസിയേഷൻ ലോഗോ

AbbreviationSAG
First EventSeptember 1984 Kathmandu, നേപ്പാൾ
Occur every2 years
Last Event29 January - 9 February 2012 ധാക്ക, ബംഗ്ലാദേശ്

2016 ലെ സാഫ് ഗെയിംസ് നടക്കുന്നത് ഇന്ത്യയിലെ ഗുവഹാത്തിയിലും ഷില്ലോങ്ങിലും ആണ്.ചിഹ്നം 'ടിക്കോർ'എന്ന ഒറ്റകൊമ്പൻ കാണ്ടാ മൃഗം .2016 ലെ ലോഗോയിൽ ഉള്ള എട്ടു ഇതളുകൾ ഉള്ള പുഷപതിലെ എട്ടു ഇതളുകൾ എട്ടു രാജ്യങ്ങളെ സൂചിപ്പിക്കുന്നു . ഇത് പന്ത്രണ്ടാമത്തെ സാഫ് ഗെയിംസ് ആണ്. ഇതിനു മുൻപ് ഇന്ത്യയിൽ വച്ച് മൂന്നു തവണ സാഫ് ഗെയിംസ് നടന്നിട്ടുണ്ട് .

സ്ഥലങ്ങൾ

തിരുത്തുക
വർഷം കളികൾ നടന്ന നഗരങ്ങൾ രാജ്യം
1984 I കാഠ്മണ്ഡു  
നേപ്പാൾ
1985 II ഢാക്ക  
ബംഗ്ലാദേശ്
1987 III കൽക്കട്ട  
ഇന്ത്യ
1989 IV ഇസ്ലാമബാദ്  
പാകിസ്താൻ
1991 V കൊളൊംബോ  
ശ്രീലങ്ക
1993 VI ഢാക്ക  
ബംഗ്ലാദേശ്
1995 VII ചെന്നൈ  
ഇന്ത്യ
1999 VIII കാഠ്മണ്ഡു  
നേപ്പാൾ
2004 IX ഇസ്ലാമബാദ്  
പാകിസ്താൻ
2006 X കൊളൊമ്പൊ  
ശ്രീലങ്ക
2010 XI ഢാക്ക  
ബംഗ്ലാദേശ്
2016 XII ഗുവഹാത്തി, ഷില്ലോങ്ങ് [1]  
ഇന്ത്യ
2019 XIII കാഠ്മണ്ഡു  
നേപ്പാൾ
  1. "12th SAF Games Mantle Falls on State". The New Indian Express. Archived from the original on 2018-12-25. Retrieved 22 December 2014.
"https://ml.wikipedia.org/w/index.php?title=സാഫ്_ഗെയിംസ്&oldid=4021973" എന്ന താളിൽനിന്ന് ശേഖരിച്ചത്