രക്ഷാൻ ബാനി എതെമാദ് ( പേർഷ്യൻ: رخشان بنی‌اعتماد ഏപ്രിൽ 3, 1954, ഇറാനിൽ) ഒരു അന്തർദ്ദേശീയമായി അറിയപ്പെടുന്ന ബഹുമാനിക്കപ്പെടുന്ന ഇറാനിയൻ സിനിമാ തിരക്കഥാകൃത്തും സിനിമാസംവിധായികയും ആകുന്നു. അവരുടെ ചിത്രങ്ങൾ ഇന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.[1] അവരെ ഇറാനിയൻ സിനിമയുടെ പ്രഥമവനിത എന്നാണു വിലിച്ചുവരുന്നത്. തന്റെ രചനകളിൽ കുടുംബവും രാഷ്ട്രീയവും ഇടകലർത്തിയിരിക്കുന്നു. [2]

رخشان بنی‌اعتماد
Rakhshan Bani Etemad
ജനനം
Rakhshan Bani Etemād

(1954-04-03) ഏപ്രിൽ 3, 1954  (70 വയസ്സ്)
തൊഴിൽFilm director
producer
screenwriter
ജീവിതപങ്കാളി(കൾ)Jahangir Kosari (1979–present)
കുട്ടികൾBaran Kosari (b. 1985)
വെബ്സൈറ്റ്http://ayadamha.com

മുൻകാലജിവിതം

തിരുത്തുക

രക്ഷാൻ ബാനി എതെമാദ്, ഒരു മദ്ധ്യവർഗ്ഗ കുടുംബത്തിലാണ് ജനിച്ചത്. അവരുടെ മാതാപിതാക്കൾ അവരെ ഒരു അദ്ധ്യാപികയായികാണാനാണ് ആഗ്രഹിച്ചത്. എന്നാൽ അവർക്ക് ചെറുപ്പത്തിൽത്തന്നെ സിനിമയിലായിരുന്നു താത്പര്യം. കൗമാരകാലത്തുതന്നെ സിനിമ പഠിക്കാനാണ് അവർ തീരുമാനിച്ചത്. ടെഹ്റാനിലെ ഡ്രമാറ്റിക് ആർട്സിന്റെ സർവ്വകലാശായിൽനിന്നും അവർ സിനിമാപഠനത്തിൽ ബിരുദം കരസ്തമാക്കി. [3]

തൊഴിൽനില

തിരുത്തുക

ബിരുദം കഴിഞ്ഞ ഉടനേ, ബാനി എതെമാദ്, ഇറാന്റെ ദേശീയ ടെലിവിഷനായ ഇറിബിൽ ചേർന്നു. അവിടെ അവർ ടെലിവിഷൻ ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. അവരുടെ പരിപാടികൾ ഇറാന്റെ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളെ ഊന്നിയുള്ളതായിരുന്നു. [4][5]

മഹത്ത്വം

തിരുത്തുക

വ്യക്തിജിവിതം

തിരുത്തുക

രക്ഷാൻ ബാനി എതെമാദ് ഇറാനിയൻ സിനിമാനിർമ്മാതാവായ ജഹാംഗീർ കൊസാരിയുടെ ഭാര്യയാണ്. അവരുടെ മകളായ ബരൺ കൊസാരി ഇറാനിയൻ നടിയാണ്. ബരൺ കൊസാരി, തന്റെ അമ്മയ്ക്ക് സിനിമാപ്രവർത്തനങ്ങളിൽ എല്ലാ പിന്തുണയും നൽകുന്നു. ബരൺ വളരെച്ചെരുപ്പത്തിൽത്തന്നെ സിനിമയിൽ അഭിനയിച്ചുവരുന്നുണ്ട്. തന്റെ മാതാവിന്റെയും മറ്റു ഇറാനിയൻ സിനിമാനിർമ്മാതാക്കളുടെയും ചിത്രങ്ങളിൽ അഭിനയിച്ചുവരുന്നു. [6]

മാനുഷികമായ പ്രവർത്തനങ്ങൾ

തിരുത്തുക

രക്ഷാൻ ബാനി എതെമാദ് ഘെസ്സെഹ്-ഹ എന്ന തന്റെ അന്താരഷ്ട്രീയ പ്രശസ്തമായ സിനിമയിൽനിന്നും ലഭിച്ച വരുമാനം മുഴുവൻ വീടില്ലാത്ത സ്ത്രീകൾക്ക് ഒരു ആശ്രയകേന്ദ്രം നിർമ്മിക്കാനായാണ് ചിലവഴിച്ചത്. മുമ്പ്, പ്രയാസമുള്ള സ്ത്രീകൾക്കായി തന്റെ ചില പുരസ്കാരങ്ങൾ സംഭാവന ചെയ്തിരുന്നു.

സിനിമകളുടെ പട്ടിക (സംവിധായിക എന്ന നിലയിൽ)

തിരുത്തുക

പുരാസ്കാരങ്ങൾ

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  1. Cobbey, Rini. "Under the Skin of the City; Under the Surface Contrasts." Film in the Middle East and North Africa. Ed. Josef Gugler. Austin: Texas UP, 2011. 84-93.
  2. "Rakhshan Bani-E'temad." Firouzan Films. 2011. Firouzan Films.
  3. Alissa Simon. "Interview with Rakhshan Bani-E'temad." Facets.
  4. Laurier, Joanne. Walsh, David. "An Interview with Rakhshan Bani-E'temad, co-director of Gilaneh. World Socialist Web Site.
  5. Moruzzi, Norma Claire. "Women in Iran: Notes on Film and from the Field." Feminist Studies. 27.1(2001): 89-100.
  6. Whatley, Sheri. "Iranian Women Film Directors: A Clever Activism." Off Our Backs. 33.3/4(2003): 30-32.

ഇതും കാണൂ

തിരുത്തുക
  1. "Bani-Etemad film season in London - Irna". Archived from the original on 2009-05-05. Retrieved 2017-03-21.
  2. Cobbey, Rini. "Under the Skin of the City; Under the Surface Contrasts." Film in the Middle East and North Africa. Ed. Josef Gugler. Austin: Texas UP, 2011. 84-93.
  3. "Rakhshan Bani-Etemad." Firouzan Films. 2011. Firouzan Films. 3 May 2012 <http://www.firouzanfilms.com/HallOfFame/Inductees/RakhshanBaniEtemad.html Archived 2020-04-09 at the Wayback Machine.>.
  4. <http://www.firouzanfilms.com/HallOfFame/Inductees/RakhshanBaniEtemad.html Archived 2020-04-09 at the Wayback Machine.>
  5. Alissa Simon. "Interview with Rakhshan Bani-E'temad." Facets. 3 May 2012. http://www.facets.org/critics/simon/bani-etemad.htm Archived 2012-07-29 at Archive.is.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; facets.org എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "Asia Pacific Screen Awards Winners Announced". AsiaPacificScreenAwards.com. Retrieved 2007-11-14. {{cite web}}: Italic or bold markup not allowed in: |publisher= (help)
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; SOAS Honorary Fellows എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "'Pigeon' Soars, 'Birdman' Snubbed at Venice Awards". Variety. Retrieved 7 September 2014.
"https://ml.wikipedia.org/w/index.php?title=രക്ഷാൻ_ബാനി_എതെമാദ്&oldid=3970772" എന്ന താളിൽനിന്ന് ശേഖരിച്ചത്