രംഗപ്രഭാത്
തിരുവനന്തപുരത്തെ ആലിന്തറയിലെ കുട്ടികളുടെ നാടക വേദിയാണ് രംഗപ്രഭാത്. 1970 സെപ്റ്റംബർ 19നാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. പ്രൊഫ.ജി.ശങ്കരപ്പിള്ളയാണ് ഉദ്ഘാടനം ചെയ്തത്[1]. ശ്രീ. മടവൂർ കൊച്ചുനാരായണപിള്ള ആണ് സ്ഥാപകൻ . രംഗപ്രഭാതിന്റെ ആദ്യ നാടകം പുഷ്പകിരീടം ആയിരുന്നു. പ്രൊഫ.ജി.ശങ്കരപ്പിള്ള പത്തോളം നാടകങ്ങൾ രംഗപ്രഭാതിലെ കുട്ടികൾക്ക് അവതരിപ്പിക്കാനായി എഴുതിയിട്ടുണ്ട്. രംഗപ്രഭാത്, കുട്ടികളുടേതെന്നു പറയാവുന്ന രാജ്യത്തെ ആദ്യ നാടകവേദിയാണ് എന്നു പറയാം.
പ്രൊഫ.എൻ.കൃഷ്ണപിള്ളയുടെ നിർദ്ദേശങ്ങളുടെ പിൻബലത്തോടെ രംഗപ്രഭാതിൽ മൂന്ന് സ്ഥിരം നാടകവേദികളുണ്ടായി. കുട്ടികളുടേത് “കദംബം”,കൌമാരപ്രായക്കാരുടേത് “കളരി”,പ്രായമായവരുടേത് “കളം” എന്നിങ്ങനെ.
നാടകപരിശീലനം
തിരുത്തുകരംഗപ്രഭാതിന്റെ തിയേറ്റർ നാടക പരിശീലനത്തിൽ ഗയിംസ്, കഥ പറയുക,ക ഥ പറഞ്ഞഭിനയിക്കുക, വാസനാവികാസ നാടകം, നൃത്തം, സംഗീതം, നാടൻ കലാപരിശീലനം, മുഖം മൂടികളും അലങ്കാരങ്ങളും നിർമ്മിക്കലും പ്രയോഗങ്ങളും, പാവനിർമ്മാണം ഇവ അടങ്ങിയിരിക്കുന്നു.
അവലംബം
തിരുത്തുക- രംഗപ്രഭാത് ഡേറ്റാലൈബ്രറി