യോനീഗള നാളം
ലേബിയ മൈനോറയ്‌ക്കിടയിലുള്ള യോനീഗളത്തിന്റെ ഭാഗമാണ് യോനീഗള നാളം അഥവാ വൾവൽ വെസ്റ്റിബ്യൂൾ ( വൾവർ വെസ്റ്റിബ്യൂൾ അല്ലെങ്കിൽ യോനിയുടെ വെസ്റ്റിബ്യൂൾ എന്നും അറിയപ്പെടുന്നു). ഉള്ളിൽ, മൂത്രനാളത്തിന്റെ കുഴലും യോനിയും ഈ നാളത്തിളേക്കാണ് തുറക്കുന്നു, അതേ സമയം ഇതിന്റെ അതിരുകൾ ഡേവിഡ് ബെറി ഹാർട്ടിന്റെ പേരിലറിയപ്പെടുന്ന ഹാർട്സ് രേഖകളാൽ അടയാളപ്പെടുത്തിയിരിക്കുന്നു.
Vulval vestibule | |
---|---|
Details | |
Precursor | Urogenital sinus |
Part of | Vulva |
System | Female reproductive system |
Identifiers | |
Latin | vestibulum vaginæ |
TA | A09.2.01.011 |
FMA | 19970 |
Anatomical terminology |
ഇത് ഭ്രൂണത്തിന്റെ യുറോജെനിറ്റൽ സൈനസിന്റെ വിദൂര അറ്റത്തെ പ്രതിനിധീകരിക്കുന്നു. [1]
ഘടന
തിരുത്തുകമൂത്രനാളി, യോനി, ബാർത്തോളിൻ ഗ്രന്ഥികൾ, സ്കീനിന്റെ നാളങ്ങൾ എന്നിവയാണ് വൾവൽ വെസ്റ്റിബ്യൂളിൽ തുറക്കുന്ന ഘടനകൾ. [2] ബാഹ്യ മൂത്രനാളി ദ്വാരം ഏകദേശം 25-30 മില്ലിമീറ്റർ (1–1.2 ഇഞ്ച്) [3] കൃസരിക്കു പിന്നിലും യോനിയുടെ തൊട്ടുമുമ്പിലുമായി കാണപ്പെടുന്നു.
മൂത്രനാളിയ്ക്ക് താഴെയും പിന്നിലുമായി മധ്യഭാഗത്തെ ഒരു പിളർപ്പാണ് യോനി ദ്വാരം; അതിന്റെ വലിപ്പം കന്യാചർമ്മത്തിന്റേതുമായി വിപരീതമായി വ്യത്യാസപ്പെടുന്നു.വൾവൽ വെസ്റ്റിബ്യൂളിന്റെ ഇടത്തും വലത്തും ലേബിയ മൈനോറ കാണപ്പെടുന്നു. അതിന്റെ മുൻഭാഗം ക്ലിറ്റോറൽ ഹുഡ്, ഫ്രെനുലം ക്ലിറ്റോറിഡിസ്, ക്ലിറ്റോറൽ ഗ്ലാൻസ് എന്നിവയാണ്. ലേബിയ മൈനോറയുടെ പിൻഭാഗത്തെ കമ്മീഷറും ലാബിയ മൈനോറയുടെ ഫ്രെനുലവുമാണ് ഇതിന് പിന്നിൽ. യോനീഗള നാളിയുടെ വശങ്ങൾ ഹാർട്ടിന്റെ രേഖയായി ലേബിയ മൈനോറയിൽ കാണുന്നു. ഹാർട്ടിന്റെ രേഖയ ഈ നാളിയുടെ പുറം അതിരാണ്. ഇതാണ് വൾവയുടെ ചർമ്മങ്ങളിൽ വ്യത്യാസം വരുന്ന ഭാഗങ്ങളുടെ അതിർത്തി.
റഫറൻസുകൾ
തിരുത്തുക- ↑ Manual of Obstetrics. (3rd ed.). Elsevier. pp. 1–16. ISBN 9788131225561.
- ↑ Manual of Obstetrics. (3rd ed.). Elsevier. pp. 1–16. ISBN 9788131225561.
- ↑ BJOG: An International Journal of Obstetrics and Gynaecology May 2005, Vol. 112, pp. 643–646