യേശു ഒരു ചരിത്രപുരുഷനായിരുന്നില്ലെന്നും ഒരു ഐതിഹാസിക കഥാപാത്രം മാത്രമായിരുന്നെന്നും സമർത്ഥിക്കുന്ന വാദമാണ് യേശു മിഥ്യാവാദം അഥവാ ക്രിസ്തു മിഥ്യാവാദം (Jesus myth theory /Christ myth theory).ഗ്രീക്കോ റോമൻ ദൈവസങ്കല്പങ്ങളേയും ആചാരങ്ങളേയും അടിസ്ഥാനപ്പെടുത്തി ആദിമ ക്രൈസ്തവർ രൂപപ്പെടുത്തിയ ആരാധന പാത്രമാണ് ക്രിസ്തു എന്ന ദൈവം എന്നാണ് മിഥ്യാവാദികൾ കരുതുന്നത്. ജീവിച്ചിരുന്ന ഒന്നോ അതിലധികമോ വ്യക്തികളെ ആസ്പദമാക്കി ദിവ്യ പരിവേഷം ചാർത്തി ഉണ്ടാക്കിയ ഐതിഹാസിക നായകനാവാം യേശു എന്നു കരുതുന്നവരും മിഥ്യാവാദികളായി ചിത്രീകരിക്കപ്പെടാറുണ്ട്.

ഉറവിടം തിരുത്തുക

കന്യാജനനം, ദിവ്യാൽഭുത പ്രവർത്തനങ്ങൾ , മരണാനന്തര ഉയർത്തെഴുന്നേൽപ്പ് , ആകാശാരോഹണം , ഇവയെല്ലാം ഗ്രീക്കോ റോമൻ ദേവ കഥകളിൽ നിന്നും കടമെടുത്ത് ആദിമ ക്രൈസ്തവർ ഉണ്ടാക്കിയതാണ് യേശു എന്ന ദൈവം എന്ന് മിഥ്യാവാദികൾ കരുതുന്നു. ബൈബിളേതര സ്രോതസ്സുകളിലൊന്നിലും ദിവ്യാൽഭുത പ്രവർത്തകനായിരുന്ന ഒരു ആത്മീയ വാദിയെക്കുറിച്ചുള്ള പരാമർശങ്ങൾ ഇല്ല എന്നതും മിഥ്യാവാദികൾ ചൂണ്ടികാണിക്കുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=യേശു_മിഥ്യാവാദം&oldid=3754743" എന്ന താളിൽനിന്ന് ശേഖരിച്ചത്