യൂറോപ്യൻ എക്സ്ട്രീമ്‌ലി ലാർജ് ടെലിസ്കോപ്
ആസൂത്രണഘട്ടത്തിലിരിക്കുന്ന ഒരു പദ്ധതിയാണ് യൂറോപ്യൻ എക്സ്ട്രീമ്‌ലി ലാർജ് ടെലിസ്കോപ്. നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും വലിയ പ്രാകാശിക ദൂരദർശിനി ഇതായിരിക്കും. ചിലിയിലെ സിറോ അർമസോൺസ് പർവ്വതത്തിലാണ് യൂറോപ്യൻ സതേൺ ഓബ്‌സർവേറ്ററിയുടെ മേൽനോട്ടത്തിൽ ഇതു നിർമ്മിക്കുന്നത്. 39.3മീറ്റർ വ്യാസമുള്ള പ്രാഥമികദർപ്പണവും 4.2മീറ്റർ വ്യാസമുള്ള ദ്വിദീയദർപ്പണവുമാണ് ഇതിലെ പ്രധാനഘടകങ്ങൾ; കൂടെ മറ്റുചില സഹായക ഉപകരണങ്ങളും.[2] 2012 ജൂൺ 11ന് ESO ഇതിന്റെ നിർമ്മാണം തുടങ്ങുന്നതിനുള്ള അനുവാദം നൽകി. ഇനി ഇതുമായി ബന്ധപ്പെട്ട സർക്കാരുകളുടെ അംഗീകാരം കൂടി ലഭിക്കുന്നമുറയ്ക്ക് നിർമ്മാണം തുടങ്ങും.[3]
യൂറോപ്യൻ എക്സ്ട്രീമ്‌ലി ലാർജ് ടെലിസ്കോപ് (E-ELT) | |
---|---|
![]() ചിത്രകാരന്റെ ഭാവനയിൽ E-ELT | |
Organization | ESO |
Location | Cerro Armazones, Chile, near Paranal Observatory |
Coordinates | 24°35′20″S 70°11′32″W / 24.58889°S 70.19222°W |
Altitude | 3060 m[1] |
Weather | Good |
Wavelength | Visible, near infrared |
Built | Planned completion: 2022 first light[2] |
Telescope style | Reflector |
Diameter | 39.3m |
Angular resolution | 0.001 to 0.65 arcseconds depending on target and instruments used |
Collecting area | 978 m2 |
Focal length | 420–840 m (f/10 – f/20) |
Mounting | Nasmyth mount |
Website | ESO E-ELT |
ഈ പദ്ധതി പൂർത്തിയാവുന്നതോടെ ആദിമ ഗ്രഹയൂഥവ്യവസ്ഥകളുടെ രൂപീകരണത്തെ കുറിച്ചും പ്രാങ്-ഗ്രഹങ്ങളിലെ ജലതന്മാത്രകളെയും ജൈവതന്മാത്രകളെയും കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന വിശ്വാസത്തിലാണ് ജ്യോതിശ്ശാസ്ത്രജ്ഞർ.[4]
ചരിത്രം തിരുത്തുക
2012 ഏപ്രിൽ 26ന് ഇ.എസ്.ഒ സമിതി ചിലിയിലെ സെറൊ അർമാസോൺസ് പ്രദേശത്തെ ഇ-ഇഎൽടി സ്ഥാപിക്കാനുള്ള സ്ഥലമായി തെരഞ്ഞെടുത്തു.[5] അർജ്ജന്റീന, കാനറി ദ്വീപുകൾ, ദക്ഷിണാഫ്രിക്ക, മൊറോക്കൊ, അന്റാർട്ടിക്ക എന്നിവിടങ്ങളിലായിരുന്നു പരിഗണനയിലിരുന്ന മറ്റു പ്രദേശങ്ങൾ.[6]
ആദ്യത്തിൽ ഇതിന്റെ പ്രാഥമിക ദർപ്പണത്തിന് 42മീറ്റർ വ്യാസവും ദ്വിതീയ ദർപ്പണത്തിന് 5.9 മീറ്റർ വ്യാസവുമാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ പിന്നീട് 2011ൽ പ്രാഥമിക ദർപ്പണത്തിന്റെ വ്യാസം 39.3 മീറ്ററും ദ്വിതീയ ദർപ്പണത്തിന്റേത് 4.2ഉം ആയി പുനർനിർണ്ണയിക്കപ്പെട്ടു.[2] ഇതിന്റെ ഭാഗമായി ഇതിനു വേണ്ടിവരുന്ന മൊത്തം ചെലവ് 127.5 കോടി യൂറോയിൽ നിന്ന് 105.5 കോടി യൂറോ ആയി വെട്ടിക്കുറച്ചു.
അവലംബം തിരുത്തുക
- ↑ "World's biggest telescope to be located on Cerro Armazones, Chile". Astronomy magazine. 2010-04-28. മൂലതാളിൽ നിന്നും 2013-09-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-17.
- ↑ 2.0 2.1 2.2 Govert Schilling (2011-06-14). "Europe Downscales Monster Telescope to Save Money". Science Insider. ശേഖരിച്ചത് 2011-08-17.
- ↑ Amos, Jonathan (11 June 2012). "European Extremely Large Telescope given go-ahead". BBC News. ശേഖരിച്ചത് 11 June 2012.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "ESO - Are We Alone?". മൂലതാളിൽ നിന്നും 2013-01-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-15.
- ↑ "E-ELT Site Chosen". ESO. 2010-04-26. ശേഖരിച്ചത് 2011-08-17.
- ↑ "ESO - Finding a home". മൂലതാളിൽ നിന്നും 2013-01-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-17.