ഫോക്കസ് ദൂരം

(Focal length എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചില പ്രകാശിക ഉപകരണങ്ങൾ (ഉത്തല ലെൻസ്, അവതല ലെൻസ്, ഉത്തലദർപ്പണം, അവതലദർപ്പണം എന്നിവ) പ്രകാശത്തെ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവും പ്രകാശിക ഉപകരണത്തിന്റെ കേന്ദ്രബിന്ദുവും തമ്മിലുള്ള അകലമാണ് ഫോക്കസ് ദൂരം.

ഉത്തലകാചം(കോൺവെക്സ് ലെൻസ്),അവതലകാചം(കോൺകേവ് ലെൻസ്),ഉത്തലദർപ്പണം,അവതല ദർപ്പണം, എന്നിവയുടെ ഫോക്കസ്സ് ദൂരവും (f) ഫോക്കസ്സ് ബിന്ദുവും F.

ഫോക്കസ് ദൂരം കണ്ടെത്തുന്നതിനുള്ള സൂത്രവാക്യം

  • f - ഫോക്കസ്സ് ദൂരം
  • v - പ്രതിബിംബത്തിലേക്കുള്ള ദൂരം
  • u - വസ്തുവിലേക്കുള്ള ദൂരം

ഛായാഗ്രാഹിയിൽ

തിരുത്തുക
വിവിധ ഫോക്കസ് ദൂരമുള്ള ലെൻസുകളുപയോഗിക്കുമ്പോൾ ചിത്രത്തിനുണ്ടാകുന്ന മാറ്റത്തിന്റെ ഉദാഹരണം - ഈ ചിത്രങ്ങളെല്ലാം 35 മില്ലീമീറ്റർ ഫിലിമിൽ, ഒരേ ദൂരത്തു നിന്ന്, വിവിധ ഫോക്കസ് ദൂരമുള്ള ലെൻസുകളുപയോഗിച്ച്, ഒരേ രംഗം ചിത്രീകരിച്ചതാണ്‌. ലെൻസുകളുടെ ഫോക്കസ് ദൂരം ചിത്രത്തിനു താഴെ കൊടുത്തിരിക്കുന്നു.
 
28 mm ലെൻസ്
 
50 mm ലെൻസ്
 
70 mm ലെൻസ്
 
210 mm ലെൻസ്
"https://ml.wikipedia.org/w/index.php?title=ഫോക്കസ്_ദൂരം&oldid=1699264" എന്ന താളിൽനിന്ന് ശേഖരിച്ചത്