യൂഫിയ തോഷിഗാരെൻസിസ്
മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തുമ്പി ഇനമാണ് യൂഫിയ തോഷിഗാരെൻസിസ് (Euphaea thoshegarensis). മനുഷ്യന്റെ നടുവിരലിന്റെ നീളം വരുന്ന ഇതിനെ ട്രാവൻകൂർ നേച്വർ ഹിസ്റ്ററി സൊസൈറ്റി തുമ്പി ഗവേഷണ വിഭാഗത്തിലെ ഗവേഷകരും മുംബൈയിലെ ഗവേഷകരും ചേർന്ന സംഘമാണ് കണ്ടെത്തിയത്. യൂഫിയ (Euphaea ) ജനുസിൽപ്പെട്ടതാണ് യൂഫിയ തോഷിഗാരെൻസിസ്. സൂചിത്തുമ്പികളിലെ ഒരു കുടുംബമായ അരുവിയനിൽപെട്ട തെക്കൻ അരുവിയൻ അഥവാ യൂഫിയ കാർഡിനാലിസ് (ശാസ്ത്രീയനാമം) എന്ന തുമ്പിയോട് സാമ്യമുള്ളതാണ് പുതിയതായി കണ്ടെത്തിയ യൂഫിയ തോഷിഗാരെൻസിസ്. യൂഫിയ തോഷിഗാരെൻസിസിന്റെ പിൻകാലുകളുടെ മുകൾഭാഗത്ത് കറുപ്പുനിറവും കാർഡിനാലിസിന്റേത് ചുവപ്പുനിറവുമാണെന്നതാണ് ഒരു വ്യത്യാസം. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ തൊഷീഗാർ, കാസ് തടാകം എന്നിവിടങ്ങളിലെ ഉയർന്ന അരുവികൾക്ക് സമീപമാണ് ഇവ കാണുന്നത്. ഇവയുടെ വിശദ വിവരങ്ങൾ ജേർണൽ ഓഫ് ത്രെറ്റെൻഡ് ടാക്സ യുടെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. ശ്രീറാം ബാക്കറേ, പ്രതിമ പവാർ, സുനിൽ ബോയിട്ടേ, കേരളത്തിൽനിന്ന് ഡോ. കലേഷ് സദാശിവൻ, വിനയൻ നായർ എന്നിവരുൾപ്പെട്ട സംഘമാണ് ഇവയെ കണ്ടെത്തിയത്.[1]
യൂഫിയ തോഷിഗാരെൻസിസ് | |
---|---|
യൂഫിയ തോഷിഗാരെൻസിസ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | ഇനിമേലിയ
|
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | ഇ. തോഷിഗാരെൻസിസ്
|
Binomial name | |
യൂഫിയ തോഷിഗാരെൻസിസ് സദാശിവൻ & ബാക്കറേ, 2021
|
പുറം കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "മനുഷ്യന്റെ നടുവിരലോളം നീളം; രണ്ട് പുതിയ ഇനം സൂചിത്തുമ്പികളെ കണ്ടെത്തി". മാതൃഭൂമി. 29 April 2021. Archived from the original on 2021-04-29. Retrieved 29 April 2021.
{{cite web}}
: CS1 maint: bot: original URL status unknown (link)