യൂനിഫോമുകൾ

(യൂണിഫോം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

[[File:The Canadian Militia, 1898.jpg|thumb|300px|കനേഡിയൻ മിലിറ്റിയ, 1898 ൽ

ലാറ്റിൻ പദങ്ങളായ unus, (ഏകം), forma, (രീതി) എന്നിവയിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം.[1]

ജോലിസ്ഥലത്തെ യൂനിഫോം

തിരുത്തുക

[[File:Newspaper Vendors in Mexico City March 2010.jpg|thumb|മെക്സിക്കോ പട്ടണത്തിലെ യൂനിഫോം ധരിച്ച ന്യൂസ് പേപ്പർ വിൽപ്പനക്കാർ]]. ബാങ്ക്, പോസ്റ്റ് ഓഫീസ്, ആരോഗ്യ പ്രവർത്തകർ, ഡ്രൈവർ, വൈമാനികർ, ഹോട്ടൽ / ബാർ തൊഴിലാളികൾ, ബ്ലൂ കോളർ തൊഴിലുകളിലേർപ്പെട്ടവർ , ജീവൻരക്ഷാ പ്രവർത്തകർ തുടങ്ങിയവർക്കെല്ലാം പല രാജ്യങ്ങളിലും യൂനിഫോം നിലവിലുണ്ട്.[2] [3]

വിദ്യാഭ്യാസ മേഖല

തിരുത്തുക
 
1927 ൽ ജപ്പാൻ ഭരണ കാലത്തെ തായ്‌വാൻ സ്കൂൾ കുട്ടികളുടെ യൂനിഫോം.

വിദ്യാഭ്യാസ രംഗത്തും യൂനിഫോം മിക്കവാറും എല്ലാ രാജ്യങ്ങളിലും നിലവിലുണ്ട്. സാധാരണ വസ്ത്രങ്ങൾക്ക് പുറമെ , ടീ ഷർട്ടുകളും ഇന്ന് ഉപയോഗിക്കപ്പെടുന്നു. കോട്ട്, ടൈ, ജാക്കറ്റുകൾ എന്നിവയും ഇതിന്റെ ഭാഗമാവുന്നു. വിദ്യാലയങ്ങളുടെ ലോഗോ ഇതിൽ തുന്നിച്ചേർക്കുകയും ചെയ്യുന്നു..1222 ൽ, ഇംഗ്ലണ്ടിലാണ് വിദ്യാഭ്യാസ രംഗത്ത് യൂനിഫോം ഉപയോഗിക്കപ്പെട്ടത്. കാന്റർബറിയിലെ ആർച്ച് ബിഷപ്പ് സ്കൂൾ കുട്ടികൾക്ക് 'cappa clausa' എന്നറിയപ്പെടുന്ന പുറം വസ്ത്രം നിർബന്ധമാക്കിയിരുന്നു. ആധുനിക രൂപത്തിലുള്ള ചിട്ടയായ യൂനിഫോം ആരംഭിച്ചത് 16ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ്. ക്രൈസ്റ്റ് ഹോസ്പിറ്റൽ ബോർഡിങ്ങ് വിദ്യാർത്ഥികൾ നീ ലയും മഞ്ഞയും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു.[4]

ജയിൽ യൂനിഫോം

തിരുത്തുക
 
ജയിൽ യൂനിഫോം

തടവുകാർ ധരിക്കുന്ന യൂനിഫോമാണിത്. പല രാജ്യങ്ങളിലും പല രീതികളിലാണ്.

എല്ലാ കായിക ഇനങ്ങൾക്കുമല്ലെങ്കിലും, മിക്കവാറും എല്ലാത്തിനും പ്രത്യേക യൂനിഫോമുകളുണ്ട്. ഗോൾഫ്, ടെന്നീസ് പോലുള്ള വ്യക്തിഗത ഇനങ്ങൾക്കും അതതു ഗെയിമിന്റെ നിയമമനുവദിക്കുന്ന വസ്ത്രധാരണാ രീതിയാണ്‌ സ്വീകരിക്കുന്നത്. [5] [6]

സുരക്ഷാ ഉദ്യോഗസ്ഥരും സൈന്യവും

തിരുത്തുക
 
റഷ്യയിലെ ഒരു ഗാർഡ് ഓഫ് ഓണർ

വിവിധ രാജ്യങ്ങളുടെ സൈനികരും പാരാ മിലിട്ടറിയും ധരിക്കുന്ന യൂനിഫോമാണ് പട്ടാള യൂനിഫോം.

 
സ്വീഡനിലെ യൂനിഫോം ധരിച്ച പോലീസുകാരൻ‍‍

മിക്കവാറും രാജ്യങ്ങളിലെ പോലീസുകാർക്ക് വ്യത്യസ്ത തരം യൂനിഫോമുകളുണ്ട്. ഇത് അവരെ നിയമ പാലന സമയത്ത് പൊതു ജനങ്ങളിൽ നിന്നും തിരിച്ചറിയാൻ സഹായിക്കുന്നു.

ആരോഗ്യ പ്രവർത്തകർ

തിരുത്തുക

ഡോക്ടർ, നഴ്സ്, ഈ രംഗത്തെ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെല്ലാം സേവന സമയത്ത് പ്രത്യേകം യൂനിഫോം ധരിക്കുന്നു. നഴ്സുമാർ ധരിക്കുന്ന വെള്ള വസ്ത്രം പ്രശസ്തമാണ്.[7][8]

ബ്യൂട്ടീഷ്യൻ‌

തിരുത്തുക

ഈ രംഗത്ത് പ്രവർത്തിക്കുന്നവർ രാസ വസ്തുക്കളെയും ജലത്തെയും ചെറുക്കുന്ന തരത്തിലുള്ള യൂനിഫോമുകളാണ് ഉപയോഗിക്കുന്നത്.

ബട്ടനുകൾ

തിരുത്തുക

ചില യൂനിഫോമുകളിൽ വില കൂടിയ അല്ലെങ്കിൽ അലംകൃതമായ ബട്ടണുകൾ ഉപയോഗിക്കുന്നു.[9]

ശുചിത്വം

തിരുത്തുക

അമേരിക്ക, ബ്രിട്ടൺ, ആസ്ത്രേലിയ, ഹോങ്കോങ് മുതലായ രാജ്യങ്ങളിൽ യൂനിഫോം അലക്കി വൃത്തിയാക്കാൻ ചെലവഴിച്ച തുക ആദായ നികുതിയിൽ നിന്നും ഇളവു നൽകാറുണ്ട്[10][11]

  1. Atkinson, Charles Francis (1911). "Uniforms" . In Chisholm, Hugh (ed.). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 27 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 582.
  2. Rafaeli, A. & Pratt, M. J. 1993. Tailored meaning: On the meaning and impact of organizational dress. Academy of Management Review, 18(1): pp. 32-55.
  3. Pratt, M. & Rafaeli, A. 2001. Symbols as a language of organizational relationships. Research in Organizational Behavior, 23: 93-113.
  4. https://school-uniforms.procon.org/history-of-school-uniforms/
  5. Whitaker, Lang (July 18, 2017). "NBA, Nike unveil new uniforms for 2017-18 season". NBA.com. Retrieved October 15, 2018.
  6. "White at Home in the NFL". www.uni-watch.com. Retrieved July 5, 2015.
  7. Compare: Finkelman, Anita Ward; Kenner, Carole (2010). Professional Nursing Concepts: Competencies for Quality Leadership. Jones & Bartlett Publishers. ISBN 9781449617677. Retrieved 2016-11-08. Prior to the all-white uniform, the nurse's uniform was gray or blue, similar to a nun's habit and to the uniforms worn during Florence Nightingale's time [...].
  8. Hardy, Susan and Corones, Anthony, "The Nurse’s Uniform as Ethopoietic Fashion", Fashion Theory, Vol.21, No.5. (2015), pp. 523-552. doi=10.1080/1362704X.2016.1203090
  9. Peach State Button Club (2010). "Uniform (Division II)". Button Country. Georgia, USA: buttoncountry.com. Archived from the original on 2012-12-03. Retrieved 11 March 2010.
  10. HM Revenue & Customs. "SE67240 - Tax treatment of nurses: expenses deductions - laundering uniforms - amount to be deducted". Retrieved 1 November 2007. {{cite web}}: Cite has empty unknown parameter: |coauthors= (help)
  11. Australian Taxation Office. "Claiming a deduction for laundry/dry cleaning of work clothing". Archived from the original on 27 February 2008. Retrieved 1 November 2007. {{cite web}}: Cite has empty unknown parameter: |coauthors= (help); Unknown parameter |deadurl= ignored (|url-status= suggested) (help)
"https://ml.wikipedia.org/w/index.php?title=യൂനിഫോമുകൾ&oldid=4074008" എന്ന താളിൽനിന്ന് ശേഖരിച്ചത്