യൂജിൻ അയനെസ്കൊ റുമാനിയൻ നാടകകൃത്തായിരുന്നു. 1909 നവംബർ 26-ന് റുമാനിയയിലെ സ്ലാറ്റിനായിൽ ജനിച്ചു.

യൂജിൻ അയനെസ്കൊ
ജനനം(1909-11-26)26 നവംബർ 1909
Slatina, Romania
മരണം28 മാർച്ച് 1994(1994-03-28) (പ്രായം 84)
Paris, France
തൊഴിൽPlaywright, dramatist
ദേശീയതRomanian, French
Period(1931–1994)
GenreTheatre
സാഹിത്യ പ്രസ്ഥാനംAvant-Garde, Theatre of the Absurd

ജീവിതരേഖ

തിരുത്തുക

പിതാവ് റുമാനിയക്കാരനും മാതാവ് ഫ്രഞ്ച് വനിതയുമായിരുന്നു. ഫ്രാൻസിൽ വിദ്യാഭ്യാസം നേടിയ അയനെസ്കൊ അധികകാലവും അവിടെത്തന്നെയാണ് ജീവിതം ചെലവഴിച്ചത്. 1925 മുതൽ 38 വരെ റുമാനിയയിൽ താമസിച്ചിരുന്നു. ആദ്യകാലത്ത് റുമാനിയൻ കവിതകളും നിരൂപണങ്ങളും രചിച്ചിരുന്ന അയനെസ്കൊ 1948-നു ശേഷമാണ് നാടകരചനയിലേക്ക് തിരിഞ്ഞത്.

നാടകരചയിതാവ്

തിരുത്തുക

അസംബന്ധ നാടകവേദിയിലേക്ക് ആകർഷിക്കപ്പെട്ട അയനെസ്കൊ 1950-ൽ ഹാസ്യപ്രധാനമായ ദ് ബാൾഡ് പ്രിമഡോണ എന്ന നാടകം പ്രസിദ്ധീകരിച്ചു. ഫ്രാൻസിലെ ബുക്കാറസ്റ്റ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയ അയനെസ്കൊ അവിടെത്തന്നെ താമസമുറപ്പിച്ചു. തുടർന്ന് അനേകം നാടകങ്ങൾ രചിച്ച് ജനശ്രദ്ധ ആകർഷിച്ചു. 1960-ൽ പ്രസിദ്ധീകരിച്ച റിനോസറസ് എന്ന നാടകം ഇദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കി. ദ് കില്ലർ എന്ന നാടകത്തിൽ മരണത്തെ ഒരു തരംതാണ കോമാളിയായി അവതരിപ്പിച്ചിരിക്കുന്നു.

ശ്രദ്ധേയമായ നാടകങ്ങൾ

തിരുത്തുക
 
യൂജിന്റെ ശവക്കല്ലറ
  • ദ് ലസൺ (1951),
  • ദ് ചെയേഴ്സ് (1952),
  • ദ് ന്യൂ ടെനന്റ് (1955)

എന്നിവയും ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ നാടകങ്ങളാണ്. 1954-ൽ പ്രസിദ്ധീകരിച്ച അമേദെ അസംബന്ധനാടകങ്ങളിലെ ഒരു മികച്ച രചനയായി കരുതപ്പെടുന്നു. വീട്ടിനകത്തു കിടന്നു വളരുന്ന ശവശരീരത്തെ തെരുവിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുന്ന ഒരു കാല്പനിക സാഹിത്യകാരനെയാണ് ഈ നാടകത്തിൽ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നത്. പിൽക്കാലത്തു രചിച്ച നാടകങ്ങളിൽ

  • എക്സിറ്റ് ദ് കിങ് (1962),
  • എ സ്ട്രോൾ ഇൻ ദി എയർ (1963),
  • കില്ലിങ് ഗെയിം (1970),
  • മക്ബെത്ത് (1972),
  • എ ഹെൽ ഒഫ് എ മെസ് (1973)

എന്നിവ പ്രധാന്യമർഹിക്കുന്നവയാണ്. നാടകങ്ങൾക്കു പുറമേ അനേകം ഉപന്യാസങ്ങളും അയനെസ്കൊ രചിക്കുകയുണ്ടായി.

  • ദ് ഹെർമിറ്റ് (1973)

എന്നൊരു നോവലും പ്രസിദ്ധീകരിച്ചു. 1994 മാർച്ച് 28-ന് പാരിസിൽ അയനെസ്കൊ അന്തരിച്ചു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അയനെസ്കൊ, യൂജീൻ (1909 - 94) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=യൂജിൻ_അയനെസ്കൊ&oldid=3811265" എന്ന താളിൽനിന്ന് ശേഖരിച്ചത്