യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്പ്മെന്റ്
മറ്റു രാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കു ധനസഹായം നൽകുന്ന പ്രധാന അമേരിക്കൻ ഏജൻസിയാണ് യൂനൈറ്റഡ് സ്റ്റേറ്റ്‌സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് എന്ന യു.എസ്. എയ്ഡ്. ജോൺ എഫ്. കെന്നഡി പ്രസിഡന്റായരിക്കേ 1961ൽ നിലവിൽ വന്ന യു.എസ്. എയ്ഡിന് രാഷ്ട്രീയ താത്പര്യങ്ങളോടയാണ് ധനസഹായം അനുവദിക്കുന്നതെന്ന ആരോപണം ഉണ്ട്. ഇന്ത്യൻ വംശജനായ രാജീവ് ജെ. ഷായാണ് യു.എസ്.എയ്ഡിന്റെ മേധാവി.[3]
United States Agency for International Development | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | November 3, 1961 |
മുമ്പത്തെ ഏജൻസി | International Cooperation Administration |
ആസ്ഥാനം | Ronald Reagan Building Washington, D.C. |
ജീവനക്കാർ | 3,909 (2012) |
മേധാവി/തലവൻമാർ | Rajiv Shah, Administrator Donald Steinberg, Deputy Administrator Sean Carroll, Chief Operating Officer |
വെബ്‌സൈറ്റ് | |
usaid.gov | |
കുറിപ്പുകൾ | |
[1][2] |
പ്രവർത്തനങ്ങൾ
തിരുത്തുകഇന്ത്യയിൽ
തിരുത്തുകയു.എസ് എയ്ഡ് പ്രോഗ്രാമിന്റെ ഭാഗമായി നിരവധി വർഷങ്ങളായി മോൺസാന്റോയും അവരുടെ ഇന്ത്യയിലെ പ്രതിനിധികളായ മഹികോയും ഇന്ത്യയിൽ ജനിതക വഴുതനയുടെ പരീക്ഷണകൃഷി നടത്തിവരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പദ്ധതിയിൽ രാജ്യത്തെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളും പങ്കുചേർന്നിരുന്നു. വാരണാസിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വെജിറ്റബിൾ റിസേർച്ച്, ധാർവാറിലെ കാർഷിക സർവകലാശാല, കോയമ്പത്തൂരിലെ തമിഴ്‌നാട് കാർഷിക സർവകലാശാല എന്നിവയാണവ.[4]
റഷ്യയിൽ
തിരുത്തുകരണ്ടു പതിറ്റാണ്ടു കാലമായി ഇവർ റഷ്യയിൽ പ്രവർത്തിക്കുന്നുണ്ട്. 300കോടിയോളം ഡോളർ അവർ റഷ്യയിൽ ചെലവിട്ടിട്ടുമുണ്ട്. രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്നു കുറ്റപ്പെടുത്തി ഇവരോട് നാടുവിടാൻ റഷ്യൻ അധികൃതർ ആവശ്യപ്പെട്ടു. വികസനത്തിനു സഹായമെത്തിക്കുന്നതിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനുമപ്പുറം മറ്റു പല പ്രവർത്തനങ്ങളിലും ഇടപെടുന്നു എന്നു വ്യക്തമായതിനെത്തുടർന്നാണ് യു.എസ്. എയ്ഡിനോട് ദൗത്യം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്. രാഷ്ട്രീയ പ്രക്രിയയിൽ ഇടപെടുന്ന രീതിയിലാണിവർ ധനസഹായം അനുവദിക്കുന്നതെന്ന് റഷ്യ ആരോപിച്ചിട്ടുണ്ട്.[5]
പാകിസ്താനിൽ
തിരുത്തുകപാകിസ്താനിൽ തീവ്രവാദസംഘടന നടത്തുന്ന ദുരിതാശ്വാസ ക്യാമ്പിൽ ഇന്ത്യൻ വംശജനായ യു.എസ്.എയ്ഡ് മേധാവി രാജീവ് ഷാസന്ദർശനം നടത്തിയത് വിവാദമായിരുന്നു. മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ജമാഅത്തുദ്ദവയുടെ നിഴൽ സംഘടനയായ ഫലാ-ഇ-ഇൻസാനിയത്ത് നടത്തുന്ന ക്യാമ്പാണ് ഷാ സന്ദർശിച്ചത്.[6]എന്നാൽ അമേരിക്ക ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിൽ
തിരുത്തുകഗാസാ മുനമ്പിൽ
തിരുത്തുകവിമർശനങ്ങൾ
തിരുത്തുകഇടതു ഭരണമുള്ള നാടുകളിൽ വലതുപക്ഷത്തെ സഹായിക്കുന്ന രീതിയിലാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് പല ലാറ്റിനമേരിക്കൻ രാജ്യങ്ങളും കുറ്റപ്പെടുത്തിയിരുന്നു. സ്വതന്ത്ര ഏജൻസിയെന്നാണ് പറയുന്നതെങ്കിലും സി.ഐ.എയുമായി അടുത്ത ബന്ധം പുലർത്തുന്നു എന്നത് വിമർശനത്തിന്റെ മൂർച്ച കൂടാൻ വഴിയൊരുക്കി. എന്നാൽ റഷ്യൻ ഭരണകൂടം ജനാധിപത്യ പ്രസ്ഥാനങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് യു.എസ്. എയ്ഡിനെ പുറത്താക്കിയതെന്നാണ് പാശ്ചാത്യ സംഘടനകൾ പറയുന്നത്. അമേരിക്കയെ മുഖ്യശത്രുവായാണ് സോവിയറ്റ് യൂണിയൻ കണ്ടിരുന്നത്.
വിവിധ രാജ്യങ്ങൾക്കനുവദിച്ച ധനസഹായം
തിരുത്തുകരാഷ്ട്രം | ഡോളർ(ബില്യണിൽ) |
---|---|
അഫ്ഗാനിസ്ഥാൻ | 2.75 |
പാകിസ്താൻ | 1.35 |
ഹെയ്തി | 0.70 |
ഇസ്രായേൽ | 0.59 |
കെനിയ | 0.50 |
സുഡാൻ | 0.46 |
ഗാസാ | 0.38 |
ജോർദാൻ | 0.36 |
എത്യോപ്യ | 0.35 |
സൗത്ത് ആഫ്രിക്ക | 0.34 |
ജോർജ്ജിയ | 0.33 |
ഈജിപ്ത് | 0.32 |
ടാൻസാനിയ | 0.31 |
നൈജീരിയ | 0.29 |
ഉഗാണ്ട | 0.26 |
ഇന്തോനേഷ്യ | 0.26 |
മൊസാംബിക് | 0.23 |
ലൈബീരിയ | 0.22 |
കൊളംബിയ | 0.22 |
ഇറാക്ക് | 0.22 |
അവലംബം
തിരുത്തുക- ↑ "Best Places to Work in the Federal Government". Archived from the original on 2009-04-13. Retrieved 2012-09-20.
- ↑ "USAID: USAID History". Archived from the original on 2012-05-15. Retrieved 2012-09-20.
- ↑ http://www.mathrubhumi.com/story.php?id=76229[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.madhyamam.com/weekly/205
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-20. Retrieved 2012-09-20.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-21. Retrieved 2012-09-27.
- ↑ USAID.gov Archived 2012-05-15 at the Wayback Machine., Where does USAID's money go?
പുറം കണ്ണികൾ
തിരുത്തുക- USAID website
- Records of the Agency for International Development (AID) in the National Archives
- USAID Overview video short
- USAID Development Innovation Ventures
- USAID-produced Lebanon television short for 2007 public affairs campaign
- USAID-sponsored and financed anti-human trafficking music video
- Highlights of President Kennedy's Act for International Development, Bureau of Public Affairs, U.S. Dept. of State, June 1961
- Historical bibliography of the United States Agency for International Development, USAID Center for Development Information and Evaluation (CDIE), April 1995
- USAID primer : what we do and how we do it, USAID, rev. January 2006
- Access over 167,000 USAID documents, reports and publications through USAID's Development Experience Clearinghouse (DEC)
- Access over 9,100 USAID project descriptions, 1946–1996, through USAID's Development Experience Clearinghouse (DEC)[പ്രവർത്തിക്കാത്ത കണ്ണി]
- U.S. Overseas Loans and Grants, Obligations and Loan Authorizations Archived 2014-04-07 at the Wayback Machine., USAID annual report to U.S. Congress
- FrontLines--the employee news publication of USAID
- The US and Foreign Aid Assistance, article by Anup Shah
- EM-DAT: The OFDA/CRED International Disaster Database
- CE-DAT: The Complex Emergency Database Archived 2020-08-15 at the Wayback Machine.
- Eurodad: Aid Effectiveness, Conditionality, Aid Accounting
- Albert H. Huntington Jr. (AID Staff Member), Collection of Documents Related to Foreign Aid, Dwight D. Eisenhower Presidential Library Archived 2012-09-20 at the Wayback Machine.
- US Aid to Pakistan by the Numbers - Center for American Progress
- US Aid to Afghanistan by the Numbers - Center for American Progress
- Myth: More US aid will help the hungry
- USAID Armenia Archived 2012-09-01 at the Wayback Machine.
- GVEP International
- Moseley, W.G. 2006. “America’s Lost Vision: The Demise of Development.” International Herald Tribune. Pg. 7, August 9.