യിവോൺ റിഡ്‌ലി

(യുവാൻ റിഡ്‌ലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2001 ൽ താലിബാൻ ബന്ധിയാക്കിയതിലൂടെ ലോകശ്രദ്ധ നേടുകയും പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്ത ഒരു ബ്രിട്ടീഷ് പത്രപ്രവർത്തകയും 'റെസ്പെക്റ്റ് പാർട്ടി'യുടെ നേതാവുമാണ്‌ യിവോൺ റിഡ്‌ലി (ജനനം:1959). സയണിസത്തിനും പാശ്ചാത്യ മാധ്യമങ്ങളുടെ ദുഷ്പ്രചരണത്തിനുമെതിരെ യിവോൺ റിഡ്‌ലിയുടെ പോരാട്ടം ശക്തമാണ്‌[അവലംബം ആവശ്യമാണ്]. ഇപ്പോൾ ഇറാനിലെ ഇംഗ്ലീഷ് ചാനലായ പ്രസ്സ് ടി.വി.യിൽ ജോലിചെയ്യുകയാണിവർ. കേരളത്തിലും സന്ദർശനം നടത്തിയിട്ടുണ്ട്.

ജനനം 1959
സ്റ്റാൻലി, കൗണ്ടി ദുരാം, ഇംഗ്ലണ്ട്
തൊഴിൽ പത്രപ്രവർത്തകയും സന്നദ്ധപ്രവർ‍ത്തകയും
മതപമായ വിശ്വാസങ്ങൾ ഇസ്ലാം
Notable credit(s)
ഔദ്യോഗിക വെബ് സൈറ്റ്

ജീവിതരേഖ

തിരുത്തുക

മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഒരു പ്രാദേശിക പത്രറിപ്പോർട്ടറായാണ്‌ യിവോൺ റിഡ്‌ലിയുടെ തുടക്കം. പിന്നീട് ദ ഒബ്സർ‌വർ, ഡൈലി മിറർ, ദ സൻ‌ഡേ ടൈംസ് എന്നീ പത്രങ്ങളിൽ പത്തുവർഷത്തോളം ജോലി ചെയ്തു. അഫ്ഗാനിസ്ഥാൻ , ഇറാഖ്, പലസ്തീൻ എന്നിവിടങ്ങളിൽ നിന്ന് ബി.ബി.സി.,സി.എൻ.എൻ എന്നിവക്ക് വേണ്ടി അവർ ബ്രോഡ്കാസ്റ്ററായും അവതാരകയായും ജോലി ചെയ്തു.തന്റെ ഒഴിവ് സമയങ്ങളിൽ ബ്രിട്ടന്റെയും ലോകത്തിന്റെ തന്നെയും വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് സമാധാന പ്രവർത്തനങ്ങൾക്കും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾക്കും നേതൃത്വം നൽകുന്നു. കൂടാതെ സാമൂഹിക സേവന പ്രവർത്തനങ്ങളിലും അശരണരെ ഉദാരമായി സഹായിക്കുന്നതിലും താത്പര്യമെടുക്കുന്നു.

താലിബാൻ ബന്ധിയാക്കുന്നു

തിരുത്തുക

ബ്രിട്ടണിലെ 'സൻഡേ എക്സ്പ്രസിന്‌' വേണ്ടി ജോലി ചെയ്യുന്ന സമയത്ത് 2001 ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതിന്‌ വേണ്ടി വീസക്ക് പലപ്രാവശ്യം അപേക്ഷിച്ചെങ്കിലും വീസ നിശേധിച്ചതിനാൽ ബി.ബി.സിയുടെ റിപ്പോർട്ടർ ജോൺസിംസൺ ബുർഖ ധരിച്ച് ഒളിച്ചുകടന്ന രീതി പിന്തുടർന്നുകൊണ്ടാണ്‌ യിവോൺ റിഡ്‌ലിയും അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നത്. പക്ഷേ പാസ്പോർട്ടും വീസയും ഇല്ലാത്തതിനാൽ പിടിക്കപ്പെട്ട ഇവർ പതിനൊന്ന് ദിവസം താലിബാൻ പോരാളികളുടെ ബന്ധിയായി കഴിയേണ്ടിവന്നു. പിടിയിലായ സമയത്ത് ഒരു താലിബാൻ പോരാളി തന്നോട് ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ടങ്കിലും യിവോൺ റിഡ്‌ലി അത് നിരാകരിച്ചു.പക്ഷെ മോചിതയായാൽ ഖുർ‌ആൻ വായിക്കാൻ താൻ സമയം കാണുമെന്ന് താലിബാന്‌ അവർ ഉറപ്പ് കൊടുത്തു.

ഇസ്‌ലാമിലേക്ക്

തിരുത്തുക

താലിബാന്റെ പിടിയിൽ നിന്ന് മോചിതയായ റിഡ്ലി ,ഖുർ‌ആൻ വായിക്കും എന്ന തന്റെ വാക്ക് പാലിച്ചു.പക്ഷേ താലിബാന്റെ പ്രവൃത്തികൾക്കൊന്നും ഖുർ‌ആനിൽ യാതൊരു ന്യായീകരണവും ഇല്ല എന്നവർ വ്യക്തമാക്കി[1].ഖുർ‌ആൻ സ്ത്രീകളുടെ മാഗ്‌ന കാർട്ടയാണന്നും അവർ അഭിപ്രായപ്പെട്ടു[2].2003 ൽ അവർ ഇസ്ലാം സ്വീകരിച്ചു.തന്റെ വിശ്വാസത്തിലേക്കുള്ള യാത്ര 2004 ലെ ബി.ബി.സിയുടെ റിലിജിയൻ സൈറ്റിൽ അവർ വിവരിക്കുന്നു.

ഗ്രന്ഥം

തിരുത്തുക
  • ഇൻ ദ ഹാൻഡ്സ് ഓഫ് താലിബാൻ:ഹെർ എക്സ്ട്രാ ഓർഡിനറി സ്റ്റോറി
  • ടിക്കറ്റ് ടു പാരഡൈസ്

ഡോക്യുമെന്ററി

തിരുത്തുക
  • ഇൻ സേർച്ച് ഓഫ് പ്രിസണർ 650 (ഹസനുൽ ബന്ന ഗനിയുമായി ചേർന്ന് തയ്യാറാക്കിയത്)

വിമർശനം

തിരുത്തുക

സ്റ്റോക്ഹോം സിൻഡ്രമാണ്‌ യിവോൺ റിഡ്‌ലിയെ മതം മാറ്റത്തിന്‌ പ്രേരിപ്പിച്ചത് എന്ന് ബി.ബി.സി ന്യൂസ് എഴുതിയെങ്കിലും അവർ അത് നിഷേധിച്ചുകൊണ്ട് പറഞ്ഞു

എന്നെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യാൻ ആരും ഒരു സമയത്തും ശ്രമിച്ചിട്ടില്ല.

2004 ലെ ബി.ബി.സി. റിലിജിയൻ പരിപാടിയിൽ യിവോൺ റിഡ്‌ലി തന്റെ ഇസ്ലാമത വിശ്വാസത്തിലേക്കുള്ള യാത്ര വിവരിക്കുന്നുണ്ട്.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യിവോൺ_റിഡ്‌ലി&oldid=3807781" എന്ന താളിൽനിന്ന് ശേഖരിച്ചത്