യുഗെത്സു (ചലച്ചിത്രം)
കെൻജി മിസോഗുച്ചി സംവിധാനം ചെയ്ത ജാപ്പനീസ് ചലച്ചിത്രമാണ് യുഗെത്സു. 1953 ൽ ആണ് കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ച ഈ ചിത്രം പുറത്തിറങ്ങിയത്. ഇദ അകിനാരിയുടെ കൃതിയെ അവലംബിച്ചാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടത്. ഭീതിജന്യമായ ഒരു ആഖ്യാനശൈലിയിലാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ജാപ്പനീസ് ചലച്ചിത്രചരിത്രത്തിൽ പ്രമുഖ സ്ഥാനമാണ് ഈ ചിത്രത്തിനുള്ളത്.[1] അകിര കുറൊസാവയുടെ റാഷമോണിനുള്ളത്രയും ജനപ്രീതി ഈ ചിത്രത്തിനും അക്കാലത്ത് ലഭിച്ചിരുന്നു[2]
യുഗെത്സു | |
---|---|
സംവിധാനം | Kenji Mizoguchi |
നിർമ്മാണം | Masaichi Nagata |
രചന | Matsutarō Kawaguchi Yoshikata Yoda |
ആസ്പദമാക്കിയത് | Ugetsu Monogatari by Akinari Ueda |
അഭിനേതാക്കൾ | Masayuki Mori Machiko Kyō Kinuyo Tanaka |
സംഗീതം | Fumio Hayasaka Ichiro Saito Tamekichi Mochizuki |
ഛായാഗ്രഹണം | Kazuo Miyagawa |
ചിത്രസംയോജനം | Mitsuzō Miyata |
വിതരണം | Daiei Film |
റിലീസിങ് തീയതി |
|
രാജ്യം | Japan |
ഭാഷ | Japanese |
സമയദൈർഘ്യം | 94 minutes |
പ്രധാന നടീനടന്മാർ
തിരുത്തുക- മസയുകി മോറി
- മചികോ ക്യോ
- കിനുയോ തനാക്ക
- ഇടാരൊ ഒയാസ
- മിറ്റ്സുകോ മിറ്റോ
പ്രധാന ബഹുമതികൾ
തിരുത്തുകജപ്പാനിലും പുറത്തും യുഗുത്സു നിരവധി നിരൂപകരുടേയും ആസ്വാദകരുടേയും ശ്രദ്ധ ആകർഷിച്ചു.[3] സംവിധായകനായ മാർട്ടിൻ സ്കോസെസി തന്നെ ഏറ്റവും ആകർഷിച്ച ചിത്രങ്ങളിലൊന്നാണിത് എന്നഭിപ്രായപ്പെടുകയുണ്ടായി.[4]
വെനീസ് ചലച്ചിത്രോത്സവത്തിൽ നിന്നും 1953 ലെ സംവിധാനത്തിനുള്ള സിൽവർ ലയൺ പുരസ്ക്കാരം[5] കരസ്ഥമാക്കുകയും 1953 ൽ ജപ്പാനിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച മൂന്നാമത്തെ ചിത്രമായി ഇതു ഉൾപ്പെടുത്തപ്പെട്ടു. [6]
പുറംകണ്ണികൾ
തിരുത്തുക- Ugetsu ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Ugetsu ഓൾമുവീയിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് യുഗെത്സു (ചലച്ചിത്രം)
- യുഗെത്സു at the Japanese Movie Database (in Japanese)
അവലംബം
തിരുത്തുക- ↑ Lopate, Phillip. "Ugetsu: From the Other Shore". The Criterion Collection. Retrieved December 31, 2012.
- ↑ McDonald, Keiko. "Ugetsu". The Criterion Collection. Retrieved December 31, 2012.
- ↑ Ebert, Roger (May 9, 2004). "Ugetsu (1953)". rogerebert.com. Retrieved December 31, 2012.
- ↑ "Scorsese's 12 favorite films". Miramax.com. Retrieved 25 December 2013.
- ↑ McDonald 1984, p. 104
- ↑ "Watanabe Shihai-jin no oshaberi shinema: "Mizoguchi Kenji: Ugetsu Monogatari"". Retrieved 14 January 2013