യാക്കോബായ
ചില ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട ഒരു പദമാണ് യാക്കോബായ (ഇംഗ്ലീഷ്: Jacobite). യാക്കോബുമായി ബന്ധപ്പെട്ടത് എന്നാണ് ഈ സുറിയാനി വാക്കിന്റെ അർത്ഥം. യാക്കോബ് ബുർദോനോ എന്ന സുറിയാനി മെത്രാനിൽ നിന്നാണ് യാക്കോബായ എന്ന പദം രൂപം കൊണ്ടത്.[1] [2] ഒരു കാലത്ത് സുറിയാനി ഓർത്തഡോക്സ് സഭ ഈ പേരിൽ അറിയപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ ആഗോള തലത്തിൽ സഭ ഔദ്യോഗികമായി ഈ വിശേഷണം ഉപയോഗിക്കുന്നില്ല. എന്നാൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായ കേരളത്തിലെ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ ഇപ്പോഴും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരിലറിയപ്പെടുന്നു.[3]