യാക്കോബായ

(യാക്കൊബായ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചില ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട ഒരു പദമാണ് യാക്കോബായ (ഇംഗ്ലീഷ്: Jacobite). യാക്കോബുമായി ബന്ധപ്പെട്ടത് എന്നാണ് ഈ സുറിയാനി വാക്കിന്റെ അർത്ഥം. യാക്കോബ് ബുർദോനോ എന്ന സുറിയാനി മെത്രാനിൽ നിന്നാണ് യാക്കോബായ എന്ന പദം രൂപം കൊണ്ടത്.[1] [2] ഒരു കാലത്ത് സുറിയാനി ഓർത്തഡോക്സ് സഭ ഈ പേരിൽ അറിയപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ ആഗോള തലത്തിൽ സഭ ഔദ്യോഗികമായി ഈ വിശേഷണം ഉപയോഗിക്കുന്നില്ല. എന്നാൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായ കേരളത്തിലെ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ ഇപ്പോഴും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരിലറിയപ്പെടുന്നു.[3]

  1. http://members.tripod.com/~Berchmans/heresy.html
  2. http://www.newadvent.org/cathen/02282a.htm
  3. http://www.jacobitesyrianchurch.org/
"https://ml.wikipedia.org/w/index.php?title=യാക്കോബായ&oldid=2272685" എന്ന താളിൽനിന്ന് ശേഖരിച്ചത്