യസ്ദാനി ബേക്കറി
ദക്ഷിണ മുംബൈയിൽ സ്ഥിതി ചെയ്യുന്ന , പേർഷ്യൻ ശൈലിയിലുള്ള ഒരു ബേക്കറിയാണ് യസ്ദാനി ബേക്കറി. മുൻപ് ഇതൊരു ഇറാനി കഫേ ആയും പ്രവർത്തിച്ചിരുന്നു. നിലവിൽ ഈ സ്ഥാപനത്തിൽ ഭക്ഷ്യവസ്തുക്കളുടെ വില്പന ഉണ്ടെങ്കിലും ഭക്ഷണം കഴിക്കുവാനുള്ള സൗകര്യമില്ല.
യസ്ദാനി ബേക്കറി | |
---|---|
Restaurant information | |
Food type | ബേക്കറി, ലഘുഭക്ഷണം |
City | മുംബൈ |
State | മഹാരാഷ്ട്ര |
Country | ഇന്ത്യ |
Coordinates | 18°55′59″N 72°49′59″E / 18.933°N 72.833°E |
ചരിത്രം
തിരുത്തുകഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ നിർമ്മിച്ച ഈ കെട്ടിടം യഥാർത്ഥത്തിൽ ഒരു ജാപ്പനീസ് ബാങ്കായിരുന്നു. 1953-ൽ ഇറാനി ബേക്കറായ സെൻഡ് മെഹർവാൻ സെൻഡ് , ഇറാനിയോടൊപ്പം പങ്കുകച്ചവടമായി ഇവിടെ യസ്ദാനി ബേക്കറി ആരംഭിച്ചു. [1]
ബേക്കറി
തിരുത്തുകചുവന്ന മേൽക്കൂരയും നീല ചുമരുകളുമുള്ള ഈ കെട്ടിടത്തിൽ ഡീസൽ ഓവനുകളും മാവ് തയ്യാറാക്കുവാനായി വിസ്താരമേറിയ ഒരു മേശയുമുണ്ട്. പഴയരീതിയിലുള്ള ബ്രഡ് കട്ടിങ് യന്ത്രമാണ് ഇന്നും ഇവിടെ ഉപയോഗിക്കുന്നത്. [2] നിരവധി വിദേശ സഞ്ചാരികൾ, പ്രതേകിച്ച് ജർമ്മൻകാർ, യസ്ദാനി ബേക്കറിയിൽ സന്ദർശകരായി വരാറുണ്ട്. ബൺ-മസ്ക , മുട്ട പഫ്സ് എന്നീ പ്രശസ്ത വിഭവങ്ങൾ കൂടാതെ ആപ്പിൾ പൈ, കാരറ്റ് കേക്ക്, ഇഞ്ചി ബിസ്ക്കറ്റുകൾ, മഫിനുകൾ, ഫോർച്യൂൺ കുക്കികൾ തുടങ്ങിയവയും ഇവിടെ വിൽക്കപ്പെടുന്നു.
ബഹുമതി
തിരുത്തുക2007 ഡിസംബർ 11-ന് മഹാരാഷ്ട്ര ഗവർണർ എസ്.എം. കൃഷ്ണ അർബൻ ഹെറിറ്റേജ് ആൻഡ് സിറ്റിസൺസ് അവാർഡ് നൽകി ബേക്കറിയെ ആദരിച്ചു.[3]
അവലംബം
തിരുത്തുക- ↑ https://indianexpress.com/article/cities/mumbai/co-owner-of-forts-yazdani-bakery-zend-meherwan-zend-dies-at-86-7141056/
- ↑ https://www.indiatimes.com/news/india/the-story-behind-one-of-mumbai-s-oldest-standing-eatery-that-belongs-to-a-yazidi-family-yazdani-restaurant-bakery-326632.html
- ↑ "Hindustan Times e-Paper". Archived from the original on 5 May 2021. Retrieved 16 December 2007.
ചിത്രശാല
തിരുത്തുക-
യസ്ദാനി ബേക്കറിയിലെ ബ്രഡ് കട്ടർ
-
ബ്രഡ് കട്ടർ യന്ത്രത്തിന്റെ വീഡിയോ
-
അർബൻ ഹെറിറ്റേജ് ആൻഡ് സിറ്റിസൺസ് അവാർഡ് ഫലകം