യതി എന്നത് കൊണ്ട് സൂചിപ്പിക്കുന്നത് വൃത്തബദ്ധമായ ശ്ലോകങ്ങളിൽ ഒരു പാദത്തിൽ ചിലയിടങ്ങളിൽ വേണ്ട ചെറിയ ഒരു വിരാമത്തിനെ ആണ്. [1]. "പാദത്തിൽ മുറിയുന്നേടം യതി മുട്ടുകളെന്നപോൽ" എന്ന് വൃത്തമഞ്ജരിയിലെ പരിഭാഷാപ്രകരണത്തിൽ കൊടുത്തിരിക്കുന്നു

ഉദാഹരണം

എന്ന മാലിനി വൃത്തത്തിലുള്ള ശ്ളോകം (മഹാകവി ഉള്ളൂരിന്റെ മഹാകാവ്യമായ ഉമാകേരളത്തിലെ) ചൊല്ലുമ്പോൾ "മതി മതി പറയേണ്ടാബ്ഭാർഗ്ഗവസ്വർഗ്ഗമാകും" എന്നത് ഒരു പാദം തന്നെയാണെങ്കിലും "മതി മതി പറയേണ്ടാ" എന്ന് ചൊല്ലി ഒന്ന് നിർത്തി വേണം "ഭാർഗ്ഗവസ്വർഗ്ഗമാകും" എന്ന് ചൊല്ലാൻ 

അവലംബങ്ങൾ

തിരുത്തുക
  1. വൃത്തമഞ്ജരിയിലെ പരിഭാഷാപ്രകരണം
"https://ml.wikipedia.org/w/index.php?title=യതി_(വൃത്തശാസ്ത്രം)&oldid=3290473" എന്ന താളിൽനിന്ന് ശേഖരിച്ചത്