യങ് ലേഡീസ് ഓഫ് ദ വില്ലേജ്
1852-ൽ ഗുസ്താവ് കോർബെറ്റ് ചിത്രീകരിച്ച ഒരു എണ്ണച്ചായചിത്രം ആണ് യങ് ലേഡീസ് ഓഫ് ദ വില്ലേജ് (Young Ladies of the Village or The Village Maids) (French - Les Demoiselles de village) ചിത്രത്തിനു താഴെ ഇടതു വശത്തായി "ജി. കോർബെറ്റ്" എന്ന് ഒപ്പിട്ട ഈ ചിത്രം ഇപ്പോൾ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ സൂക്ഷിച്ചിരിക്കുന്നു.
Young Ladies of the Village | |
---|---|
കലാകാരൻ | Gustave Courbet |
വർഷം | 1851-1852 |
Medium | oil on canvas |
അളവുകൾ | 194.9 cm × 261 cm (76.7 ഇഞ്ച് × 103 ഇഞ്ച്) |
സ്ഥാനം | Metropolitan Museum of Art, New York |
വിവരണം
തിരുത്തുകമധ്യത്തിൽ മൂന്ന് യുവതികൾ നഗ്നപാദരായ ഒരു കർഷക പെൺകുട്ടിക്ക് എന്തെങ്കിലും കഴിക്കാൻ വാഗ്ദാനം ചെയ്യുന്നു. മൂന്നുപേരിൽ ഒരാൾ സൂര്യനു നേരെ കുട പിടിച്ചിരിക്കുന്നു. ഒരേ കലാകാരൻ തന്നെ മൂന്ന് സഹോദരിമാരുടെ ഒരു കൂട്ടവും വരച്ചിട്ടുണ്ട്. കോർബെറ്റിന്റെ ത്രീ സിസ്റ്റേഴ്സ്, ദ സ്റ്റോറീസ് ഓഫ് ഗ്രാൻഡ്മദർ സൽവാൻ (1846-1847, മിനിയാപൊളിസ്, കർട്ടിസ് ഗാലറീസ്), യംഗ് ലേഡീസ് ചിത്രത്തിനായുള്ള തയ്യാറെടുപ്പ് രേഖാചിത്രം എന്നിവയിൽ അന്തിമ രചനയേക്കാൾ സസ്യങ്ങളും ഭൂപ്രകൃതിയും കൂടുതൽ ആധിപത്യം പുലർത്തുന്ന പ്രതിഛായകൾ ഒരു രചനയ്ക്കുള്ളിൽ വീണ്ടും ചിത്രീകരിച്ചിരിക്കുന്നതായി കാണാം. (ലീഡ്സ് ആർട്ട് ഗ്യാലറി)[1][2]1862-ൽ ആൽഫ്രഡ് കാഡാർട്ട്, ജൂൾസ് ലുക്കറ്റ് എന്നിവർ പ്രകാശിപ്പിച്ച ഒരു കൊത്തുചിത്രത്തിൽ നിന്ന് വ്യത്യസ്ത കാഴ്ചപ്പാടോടെ ഈ കലാകാരൻ പുനർരൂപകൽപ്പന ചെയ്തു.[3] മൂവരുടെയും പിന്നിൽ നിൽക്കുന്ന ഒരു നായയും വലതുവശത്ത് മേയുന്ന രണ്ട് പശുക്കളും മലയോര ഭൂപ്രകൃതിയിലെ പാറക്കെട്ടുകളും സൂര്യപ്രകാശമുള്ള നീലാകാശവും ചിത്രത്തിൽ കാണാം. കോർബെറ്റിന്റെ ജന്മനാടായ ഓർനൻസിനടുത്തുള്ള യഥാർത്ഥ സ്ഥലങ്ങളിലെ ഭൂപ്രകൃതി വരച്ചിരിയ്ക്കുന്നു. മാത്രമല്ല മനുഷ്യരൂപങ്ങളോടുകൂടിയോ അല്ലാതെയോ മറ്റ് പ്രകൃതിദൃശ്യങ്ങളും അദ്ദേഹം പുനഃരുപയോഗം നടത്തിയിരുന്നു.[2].
ചരിത്രം
തിരുത്തുക1852 ഏപ്രിലിൽ The Village Maids give alms to a cowherd in a valley near Ornans എന്ന തലക്കെട്ടിൽ പാരീസ് സലൂണിൽ കോർബറ്റ് ആദ്യമായി പ്രദർശനം നടത്തി. മുപ്പത് വർഷത്തിനിടെ ഇതാദ്യമായാണ് അദ്ദേഹം അവിടെ ഒരു ചിത്രം പ്രദർശിപ്പിച്ചത്.[4]ചിത്രത്തിന് പരസ്യവും പത്രസമ്മേളനവുമൊന്നുമില്ലാതെ ഉടൻ തന്നെ ഡ്യൂക്ക് ഡി മോർണി വാങ്ങി - ഉദാഹരണത്തിന്, കലാ നിരൂപകനായ തിയോഫിൽ ഗൗട്ടിയർ ക്യാൻവാസ് പൂർത്തിയാകുന്നതിനുമുമ്പുതന്നെ ചിത്രം മുൻകൂർ ഏർപ്പാടാക്കിയിരുന്നു.[5] ഗുസ്റ്റേവ് പ്ലാൻചെ, യൂജിൻ ലൗഡൻ, ലൂയിസ് എനോൾട്ട് എന്നിവർ പശുക്കളുമായി ബന്ധപ്പെട്ട പ്രതിഛായകൾ ചെറുതായതിനാൽ വീക്ഷണകോണിലെ നിയമങ്ങൾ ലംഘിച്ചുവെന്ന് അഭിപ്രായപ്പെട്ടു. യുവതികളുടെ ചിത്രീകരണം "അവലക്ഷണമായും" "തരം താഴ്ത്തുന്ന പൊരുത്തക്കേടുകളും" അവർ ചൂണ്ടിക്കാട്ടുന്നു. 1855-ലെ എക്‌സ്‌പോസിഷൻ യൂണിവേഴ്‌സലിൽ ചിത്രം വീണ്ടും പ്രദർശിപ്പിച്ചത് കൂടുതൽ വിമർശനത്തിന് ഇടയാക്കി, ഇത്തവണ "പാരീസിയൻ ഫാഷനിൽ വസ്ത്രം ധരിച്ച പ്രവിശ്യാ സ്ത്രീകളുടെ ഈ പ്രാതിനിധ്യത്തിനെതിരെ കാഴ്ചക്കാർ അസ്വസ്ഥത പ്രകടിപ്പിച്ചു. എ ബറീയൽസ് അറ്റ് ഓർണൻസ് എന്ന ചിത്രം കോർബെറ്റിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചർച്ചകളെ കൂടുതൽ പ്രകോപിപ്പിച്ചു. മൈക്കൽ ഫ്രൈഡ് പറയുന്നതനുസരിച്ച്, ബഹുജനധാർമികരോഷമുണർത്തുന്ന മനഃപൂർവ്വമായ പ്രവൃത്തിയായും അദ്ദേഹത്തിന്റെ “ബ്രേക്ക്‌ത്രൂ ക്യാൻവാസുകളിലൊന്നായും ഇതിനെ കാണുന്നു.[6].
രണ്ടാം ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലത്തിലാണ് ഗുണം കുറഞ്ഞ ഈ ചിത്രത്തിന്റെ സ്വീകരണം വിശദീകരിക്കുന്നത് - ലൂയിസ്-നെപ്പോളിയൻ ബോണപാർട്ടെയെ ചക്രവർത്തിയായി അധികാരത്തിലെത്തിക്കാനും അധികാരത്തിൽ നിലനിർത്താനും ഗ്രാമീണ വോട്ടർമാർ സഹായിച്ചു. ശക്തമായ റിപ്പബ്ലിക്കൻ പ്രദേശം ആയ ഫ്രാഞ്ചെ-കോംടെയിൽ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു. ഗ്രാമീണരുടെ പരുഷമായ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ സമ്പന്നരായ പാരീസുകാരെ നിർബന്ധിച്ചു. വ്യാവസായിക വിപ്ലവത്താൽ സമ്പന്നവും 1848 ലെ വിപ്ലവത്തിൽ പങ്കെടുക്കാൻ പോകുന്നതുമായ മധ്യവർഗ നഗരവാസികളുടെ ശത്രുക്കളെയും ചിത്രീകരിച്ചു.[7]കോർബറ്റിന്റെ രാഷ്ട്രീയ ഉടമ്പടിയുടെ തുടക്കമായാണ് ചിലർ ഈ ചിത്രത്തെ കണ്ടത്. അത് അദ്ദേഹത്തിന്റെ പട്ടണത്തിലും വർഗസമരത്തിന്റെ ചിത്രങ്ങളിലും വേരുറപ്പിച്ചു. സ്ത്രീകളുടെ ഓമനിച്ചുവളർത്തുന്ന നായ്‌ക്കുട്ടിയും (അഹങ്കാരികളായ മധ്യവർഗത്തെ പ്രതിനിധീകരിക്കുന്നു) ഇളം പശുക്കിടാക്കളും (കലാപത്തിലേക്ക് പൊട്ടിപ്പുറപ്പെടാൻ പോകുന്ന കർഷക ലോകത്തിന്റെ പ്രതീകാത്മകത) പ്രതിനിധാനം ചെയ്യുന്ന വർഗ്ഗസമര പ്രതീകമായി. റോമൻ കത്തോലിക്കാ സൗന്ദര്യാത്മക നിയമങ്ങളിൽ നിന്ന് വളരെ സമതുലിതവും വിദൂരവുമായ രീതിയിൽ സഹാനുഭൂതി നൽകുന്ന ഒരു പഴയ ദാർശനിക മാതൃക പുനരുപയോഗിക്കുന്നത് മറ്റു ചിത്രകാരന്മാരുടെ പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ്. മറ്റുള്ളവർ അവസാനഘട്ടം ഉപേക്ഷിച്ച് അവരുടെ ചിത്രീകരണരീതിയും വരയും ഉയർത്തുന്നു.
1878-ൽ ഈ ചിത്രം ഡച്ചസ് ഓഫ് മോർണി 5000 ഫ്രാങ്കിന് ഹോട്ടൽ ഡ്രൗട്ടിന് വിറ്റു. 1901-ന് തൊട്ടുമുമ്പ് ചിത്രം വീണ്ടും യുഎസ്‌എയിൽ എത്തി. ആർട്ട് ഡീലർ പോൾ ഡ്യുറാൻഡ്-റുവലിന്റെ ന്യൂയോർക്ക് ബ്രാഞ്ച് 1906 ജൂണിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. വിവിധ കരങ്ങളിലൂടെ കടന്നുപോയ ശേഷം 1940-ൽ ഹാരി പെയ്ൻ ബിൻഹാം അത് ഇന്നത്തെ ഉടമകൾക്ക് നൽകി.[7][8].
ചിത്രകാരനെക്കുറിച്ച്
തിരുത്തുകപത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് പെയിന്റിംഗിൽ റിയലിസം പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ഒരു ഫ്രഞ്ച് ചിത്രകാരനായിരുന്നു ഗുസ്താവ് കൂർബെ. തനിക്കു കാണാൻ കഴിയുന്ന കാര്യങ്ങൾ മാത്രം വരയ്ക്കാൻ പ്രതിജ്ഞാബദ്ധനായ അദ്ദേഹം അക്കാദമിക് കൺവെൻഷനും മുൻ തലമുറയിലെ വിഷ്വൽ ആർട്ടിസ്റ്റുകളുടെ റൊമാന്റിസിസവും നിരസിച്ചു. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം പിൽക്കാല കലാകാരന്മാരായ ഇംപ്രഷനിസ്റ്റുകൾക്കും ക്യൂബിസ്റ്റുകൾക്കും പ്രധാനപ്പെട്ട ഒരു മാതൃകയാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് പെയിന്റിംഗിൽ ഒരു നവീനനെന്ന നിലയിലും തന്റെ സൃഷ്ടികളിലൂടെ ധീരമായ സാമൂഹിക പ്രസ്താവനകൾ നടത്താൻ തയ്യാറായ ഒരു കലാകാരനെന്ന നിലയിലും കോർബെറ്റിന് ഒരു പ്രധാന സ്ഥാനം ഉണ്ട്.
അവലംബം
തിരുത്തുക- ↑ Herscher, Walter R. (2009-04-20), "Courbet, Gustave (1819-1877)", The International Encyclopedia of Revolution and Protest, John Wiley & Sons, Ltd, pp. 1–2, ISBN 9781405198073, retrieved 2019-07-27
- ↑ 2.0 2.1 (in French) Gustave Courbet, catalogue de l'exposition de 1977, Paris, RMN, pp.114-115.
- ↑ (in French) Janine Bailly-Herzberg, Dictionnaire de l'estampe en France (1830-1950), Paris, Flammarion, 1986, p. 79.
- ↑ "Base Salons, musée d'Orsay" (in ഫ്രഞ്ച്). Archived from the original on 2019-07-27. Retrieved 2019-07-27.
- ↑ La Presse, 11 May 1852.
- ↑ (in French) Michael Fried, Le Réalisme de Courbet, Paris, Gallimard-NRF Essais, 1993 (online).
- ↑ 7.0 7.1 Gustave Courbet (1819-1877), catalogue de l'exposition de 2007, pp.168-169.
- ↑ "Catalogue entry".
ബിബ്ലിയോഗ്രാഫി
തിരുത്തുക- (in French) Laurence Des Cars (musée d'Orsay), Dominique de Font-Réauls (musée d'Orsay), Gary Tinterow (Metropolitan Museum of Art) and Michel Hilaire (Musée Fabre), Gustave Courbet : Exposition Paris, New York, Montpellier 2007-2008, Réunion des musées nationaux, 2007 (ISBN 978-2-7118-5297-0).