കമ്പ്യൂട്ടർ മൗസിന്റെ നിയന്ത്രണം സുഖകരമാക്കുവാൻ ഉപയോഗിക്കുന്ന കൊണ്ടുനടക്കാവുന്ന ചെറിയ പ്രതലത്തെ മൗസ് പാഡ് എന്നു വിളിക്കുന്നു. ഇത് മൗസിന്റെ നിയന്ത്രണം കൂടുതൽ സുഗമമാക്കുന്നു. ഇത് സാധാരണയായി ചതുരാകൃതിയിലാണ് കണ്ടുവരുന്നതെങ്കിലും മറ്റ് ആകൃതിയിലുള്ളവയും ലഭ്യമാണ്. അടിസ്ഥാനപരമായി മൗസിനകത്തുള്ള ചെറിയ ഗോളത്തിന്റെ ചലനം ആയാസരഹിതമാക്കുകയാണ് ഇവ ചെയ്യുന്നത്. എന്നാൽ ഇത്തരം ഗോളമില്ലാത്ത ഒപ്റ്റികല്‍, ലേസർ മൗസുകളുടെ കാര്യത്തിൽ ഇവ പ്രകാശത്തിന് അല്ലെങ്കിൽ ലേസർ രശ്മികൾക്ക് സുഗമമായി സഞ്ചരിക്കുവാനുതകുന്ന പ്രതലം പ്രദാനം ചെയ്യുന്നു.

കണങ്കൈ വെക്കാനുതകുന്ന, സിലിക്കോൺ കുഴമ്പിൽ നിർമ്മിച്ച ഉയർന്ന പ്രതലത്തോടുകൂടിയ മൗസ് പാഡ്

യു.എസ്.ബി പോർട്ടോടുകൂടിയതും,സൗണ്ട് ഇൻ/ഔട്ട് സം‌വിധാനമുള്ളതും, കാൽക്കുലേറ്റർ അടങ്ങിയതുമായ പലതരം പാഡുകൾ മാർക്കറ്റിൽ ലഭ്യമാണ്‌.


ചിത്രശാലതിരുത്തുക

"https://ml.wikipedia.org/w/index.php?title=മൗസ്_പാഡ്&oldid=3091481" എന്ന താളിൽനിന്ന് ശേഖരിച്ചത്