പ്രധാന മെനു തുറക്കുക
കമ്പ്യൂട്ടർ മൗസുകൾ
കമ്പ്യൂട്ടർ മൗസിന്റെ ഉൾഭാഗം

മൗസ് എന്നാൽ കമ്പ്യൂട്ടറുകൾക്കുള്ള കൈയിലൊതുങ്ങുന്ന പോയിൻറിങ്ങ് ഡിവൈസസും (ചൂണ്ടിക്കാണിക്കാനുള്ള ഉപകരണം), ഇൻപുട്ട് ഡിവൈസും ആണ്. അത് കൈവെള്ളയിൽ ഒതുങ്ങുന്നവണ്ണം രൂപവത്കരിക്കപ്പെട്ടതും ഒന്നോ അതിൽകൂടുതൽ ബട്ടനുകളുള്ള ഒരു ചെറിയ ഉപകരണം ആണ്. ഇത് ഒരു പരന്ന ഉപരിതലത്തിലാണ് സ്ഥാപികുന്നത്. മൗസിന്റെ അടിവശത്ത് അതിരിക്കുന്ന പരന്ന ഉപരിതലവുമായി താരതമ്യപ്പെടുത്തി അതിന്റെ ചലനം നിർണയിക്കാനുള്ള ഒരു ഉപകരണം ഉണ്ട്. മൗസിന്റെ ചലനം ഡിസ്പ്ലേയിലെ ഒരു ബിന്ദുവിന്റെ ചലനമായി വ്യാഖ്യാനിക്കുന്നു. (പോയിന്ററും കർസറും രണ്ടാണ്.)

അതിന് മൗസ് എന്ന പേര് ലഭിച്ചത് ആദ്യകാലത്തെ മൗസുകളിൽ നിന്നും കമ്പ്യൂട്ടറിലേക്കുള്ള വയർ (വിദ്യുത് ചാലകം) എലികളുടെ വാല് പോലെയിരുന്നതിനാലാണ്. മാത്രമല്ല, പോയിന്ററുടെ ചലനം ഒരു എലിയുടെ ചലനം പോലെയുള്ളതുകൊണ്ടും ആകാം.

ഉള്ളടക്കം

ചരിത്രംതിരുത്തുക

1967 ൽ ഡഗ്ലസ് ഏംഗൽബർട്ടാണ് കമ്പ്യൂട്ടർ മൗസ് കണ്ടുപിടിച്ചത്.

മൗസ് ഇനങ്ങൾതിരുത്തുക

  • വീൽ മൗസ്
  • ലേസർ മൗസ്
  • വയർ രഹിത മൗസ്
  • കൈരേഖ മൗസ്
  • യു.എസ്.ബി മൗസ്
  • പി.എസ്.2 മൗസ്

വയർ രഹിത മൗസ്തിരുത്തുക

സാധാരണ മൗസുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് വയർ രഹിത മൗസ്, ഇതിന്റെ പ്രത്യകത കമ്പ്യൂട്ടറും മൗസും തമ്മിൽ ബന്ധിപ്പിക്കുന്ന വയർ കാണില്ല എന്നതാണ്. ബദലായി ഒരു വയർലസ് സം‌വിധാനം ആണ് ഉള്ളത്, ഇതിനു ഒരു നിശ്ചിത പരിധിയും ഉണ്ടായിരിക്കും. ഈ പരിധിയിൽ ഇരുന്നുകൊണ്ട് മൗസ് പ്രവർത്തിക്കാൻ കഴിയുന്നു.

ഇതും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=മൗസ്&oldid=3091479" എന്ന താളിൽനിന്ന് ശേഖരിച്ചത്