അന്താരാഷ്ട്ര ഏകകവ്യവസ്ഥ - മൗലിക ഏകകങ്ങൾ
(മൗലിക ഏകകങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ പരസ്പരം ബദ്ധമല്ലാത്ത, ഏഴ് ഏകകങ്ങൾ മൗലിക ഏകകങ്ങളായി നിർവചിച്ചിരിക്കുന്നു, മറ്റെല്ലാ ഏകകങ്ങളും ഈ ഏഴ് മൗലിക ഏകകങ്ങളുടെ ഗുണഫലമായിട്ടാണ് നിർവചിച്ചിരിക്കുന്നത്‍, ഈ മൗലിക ഏകകങ്ങൾ താഴെപ്പറയുന്നവയാണ് [1]
- മീറ്റർ: നീളം അളക്കാൻ
- കിലോഗ്രാം: പിണ്ഡം അളക്കാൻ
- സെക്കന്റ്: സമയം അളക്കാൻ
- ആമ്പിയർ: വൈദ്യുത പ്രവാഹ തീവ്രത അളക്കാൻ
- കെൽവിൻ: താപഗതിക ഊഷ്മാവ് അളക്കാൻ
- കാൻഡല: പ്രകാശതീവ്രത അളക്കാൻ
- മോൾ : ദ്രവ്യത്തിന്റെ അളവ് അളക്കാൻ
അളവ് | ഏകകം | സംജ്ഞ | നിർവചനം |
---|---|---|---|
നീളം (Length) | മീറ്റർ (Metre) | m | ശൂന്യസ്ഥലത്തുകൂടി, പ്രകാശം 1/299729438 സെക്കന്റിൽ സഞ്ചരിക്കുന്ന ദൂരം. |
പിണ്ഡം (Mass) | കിലോഗ്രാം (Kilogram) | kg | പാരീസിലെ അന്താരാഷ്ട്ര അളവുതൂക്ക ബ്യൂറോയിൽ സൂക്ഷിച്ചിട്ടുള്ള പ്ലാറ്റിനം-ഇരിഡിയം സങ്കരലോഹസ്തംഭത്തിന്റെ ഭാരം |
സമയം (Time) | സെക്കന്റ് (Second) | s | ഒരു സീഷിയം-133 അണു, സ്ഥിരാവസ്ഥയിലിരിക്കുമ്പോൾ (Ground State) അതിന്റെ രണ്ട് അതിസൂക്ഷ്മസ്തരങ്ങൾ (Hyper Levels) തമ്മിലുള്ള മാറ്റത്തിനനുസരിച്ചുള്ള വികിരണത്തിന്റെ സമയദൈർഘ്യത്തിന്റെ 9 192 631 770 മടങ്ങ്. |
വൈദ്യുത പ്രവാഹ തീവ്രത (Electric Current) | ആമ്പിയർ (Ampere) | A | നിസ്സാരമായ വണ്ണമുള്ളതും, നീളം അനന്തമായതും ഒരു മിറ്റർ അകലത്തിൽ പരസ്പരം സമാന്തരമായി ശൂന്യസ്ഥലത്തു സ്ഥാപിച്ചിരിക്കുന്നതുമായ രണ്ട് വൈദ്യുതചാലകങ്ങളിൽ, ഒരു മീറ്ററിന് 2×10–7 ന്യൂട്ടൺ ആകർഷണബലം ഉണ്ടാക്കാൻ, പ്രസ്തുത വാഹികളിൽക്കൂടി ഒഴുക്കേണ്ട സ്ഥിരവൈദ്യുതപ്രവാഹം. |
ദ്രവ്യത്തിന്റെ അളവ് (Amount of Substance) | മോൾ (Mole) | mol | സ്ഥിരാവസ്ഥയിലുള്ളതും (Ground State), പരസ്പരം ബദ്ധമല്ലാത്തതും (unbound), സ്വസ്ഥവുമായ (at rest), 0.012 കിലോഗ്രാം കാർബൺ-12 മൂലകത്തിലുള്ളത്ര അടിസ്ഥാനകണങ്ങൾ അടങ്ങിയിട്ടുള്ള ദ്രവ്യം. |
താപഗതിക ഊഷ്മാവ് (Thermodynamic temperature) | കെൽവിൻ (Kelvin) | K | ജലം, അതിന്റെ ത്രൈമുഖബിന്ദുവിലിരിക്കുമ്പോൾ (Triple Point) അതിന്റെ താപഗതികോഷ്മാവിന്റെ 1/273.16ൽ ഒരംശം. |
പ്രകാശതീവ്രത (Luminous Intensity) | കാൻഡല (Candela) | cd | ഒരു ദിശയിൽ, ഒരു സ്റ്റെറിഡിയൻ കോണളവിൽ, 1/683 വാട്ട് വികിരണതീവ്രതയുള്ളതും, 540 x 1012 hertz ആവൃത്തിയുള്ള ഏകവർണ്ണ വികിരണം ഉത്സർജ്ജിക്കുന്നതുമായ ഒരു പ്രകാശസ്രോതസ്സിന്റെ പ്രകാശതീവ്രത. |
അവലംബം
തിരുത്തുക- ↑ International Bureau of Weights and Measures (2006), The International System of Units (SI) (PDF) (8th ed.), ISBN 92-822-2213-6