മോഷൻ ഗ്രാഫിക്സ്

ആനിമേഷന്റെ കരട് രൂപം

 

Animation in and about motion graphics. In Spanish, with English subtitles

മോഷൻ ഗ്രാഫിക്സ് എന്നത് ആനിമേഷൻ അല്ലെങ്കിൽ വീഡിയോ സൃഷ്ടിക്കുന്നതിനായുള്ള ദൃശ്യശകലങ്ങളാണ്[1]. ഇതിൽ ചലന സാധുതയുള്ള സർഗാത്മക ചിത്രീകരണങ്ങൾ(moving illusions ) തയ്യാറാക്കി പൊതുവെ ആകർഷകമായ രീതിയിൽ ഓഡിയോയുമായി സമന്വയിപ്പിച്ച് മൾട്ടിമീഡിയ പദ്ധതികൾക്കായി ഉപയോഗിച്ചു വരുന്നു[2]. ഇത് സാധാരണയായി ഇലക്ട്രോണിക് മീഡിയകൾ വഴിയാണ് പ്രദർശിപ്പിക്കുന്നത്. ഏത് രൂപത്തിലാണുള്ളത് എന്ന് അധികം വ്യക്തമാക്കാതെ തന്നെ ഇടയ്ക്കിടെ മാറ്റം വരുത്തിക്കൊണ്ട് ഇരിക്കുന്നവയെയും പരമാവധി പൂർത്തിയായവയും തമ്മിൽ വേർതിരിച്ച് കാണിക്കുവാൻ ഈ പദം ഫലപ്രദമാണ്. [3] പരീക്ഷണാരൂപത്തിലുള്ള അല്ലെങ്കിൽ മുഴുവനാകാത്ത ആനിമേഷനെ മോഷൻ ഗ്രാഫിക്സ് എന്ന് വിളിക്കാമെങ്കിലും, ഈ പദം കൂടുതൽ വ്യക്തമായി സൂചിപ്പിക്കുന്നത് ആനിമേഷന്റെ വാണിജ്യപരമായ പ്രയോഗത്തെയും വീഡിയോ, ഫിലിം, ടിവി, തുടങ്ങിയ സംവേദനാത്മകമായ സംവിധാനങ്ങളെയുമാണ്.

മോഷൻ ഗ്രാഫിക്സ് കാഴ്ചക്കാരനുമായി ആശയവിനിമയം നടത്തുന്നതിനുള്ള മികച്ചൊരു മാർഗമാണ്, കൂടാതെ ഇത് കഥയ്ക്ക് ആഴം കൂട്ടുകയും ചെയ്യും. സംഗീതത്തിനോടു ചേർത്ത് ഫലപ്രദമായ ഒരു പകർപ്പിലൂടെ കാഴ്ച്ചക്കാർക്ക് സന്ദേശങ്ങൾ നൽകാനായി ഇത് ഉപയോഗിക്കുന്നത് ഫലപ്രദമാണ്[2]. പരസ്യങ്ങൾ, ടെലിവിഷൻ ശീർഷക ശ്രേണി, എന്നിവയ്ക്കായി ഒരു ആശയം വിശദീകരിക്കാനും അവരുടെ സന്ദേശം ആശയവിനിമയം നടത്താൻ സഹായിക്കുന്ന ഒരു ഉൽപ്പന്ന വീഡിയോ പങ്കിടാനും അവർ ഇത് ഉപയോഗിക്കുന്നു.

ചലനസ്വഭാവത്തിലുള്ള കൃത്രമ മായാക്കാഴ്ച്ചയൊ ഡിജിറ്റൽ ചിത്രങ്ങളൊ ആയ കരട് രൂപമായി ഇവയെ നിർവചിക്കാം[4]

 

  1. "Motion graphics vs. animation: what's the difference?". Motion graphics vs. animation: what’s the difference?. Matt Ellis.
  2. 2.0 2.1 "What is motion graphics".
  3. Betancourt, Michael (2012-01-06). "The Origins of Motion Graphics". Cinegraphic. Archived from the original on 2017-12-12. Retrieved 2019-02-05.
  4. "Motion Graphics".
"https://ml.wikipedia.org/w/index.php?title=മോഷൻ_ഗ്രാഫിക്സ്&oldid=4094844" എന്ന താളിൽനിന്ന് ശേഖരിച്ചത്