നിശ്ചിത ഊഷ്മവിലും മർദ്ദത്തിലും ഒരു മോൾ പദാർത്ഥത്തിനു ഉൾക്കൊള്ളുവാൻ ആവശ്യമായ വ്യാപ്തത്തെ മോളാർ വ്യാപ്തം അഥവാ മോളീയ വ്യാപ്തം (Molar Volume) എന്ന് പറയാം. ഒരു പദർത്ഥത്തിന്റെ മോളീയ വ്യാപ്തം താഴെക്കാണുന്ന സമവാക്യം ഉപയൊഗിച്ചു കണക്കാക്കാം.

മോളാർ വ്യാപ്തം = മോളാർ ഭാരം / മോളാർ സാന്ദ്രത

നിർവ്വചനം

തിരുത്തുക
 
എഥനോൾ കൂടുന്നതിനനുസരിച്ചുളള വ്യാപ്തത്തിലെ മാറ്റം

ഒരു പദാർത്ഥത്തിന്റെ മോളീയപിണ്ഡത്തെ അതിന്റെ സാന്ദ്രത കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് മോളീയവ്യാപ്തം:

 .

N ഘടകങ്ങൾ അടങ്ങിയ ഒരു ആദർശ മിശ്രിതത്തിന്റെ (ideal mixture) മോളീയവ്യാപ്തം എന്നാൽ അതിന്റെ ഓരോ ഘടകാംശത്തിന്റെയും മോളീയവ്യാപ്തങ്ങളുടെ മതിപ്പുതുക(weighted sum)യാണ്. ഒരു യഥാർത്ഥമിശ്രതത്തിന്റെ സാന്ദ്രത അറിയാതെ അതിന്റ മോളീയവ്യാപ്തം കണക്കാക്കാൻ കഴിയില്ല:

 .

ശുദ്ധ എഥനോളും ശുദ്ധജലവും തമ്മിൽ കലർത്തുമ്പോഴുളളതുപോലെ സങ്കോചനമോ വികാസമോ ഉണ്ടാകുന്ന തരം നിരവധി ദ്രാവക-ദ്രാവക മിശ്രിതങ്ങളുണ്ട്. ഈ പ്രഭാവത്തെ "അധികരിച്ച വ്യാപ്തം (excess volume)" എന്നുപറയുന്നു.

ആദർശ വാതകങ്ങൾ

തിരുത്തുക

ആദർശ വാതകങ്ങളുടെ മോളാർ വ്യാപ്തം ആദർശ വാതക സമവാക്യം ഉപയോഗിച്ച് കണക്കാക്കാം. ഇതനുസരിച്ച് ഏതൊരു ആദർശ വാതകത്തിന്റെയും മോളാർ വ്യാപ്തം ഒരേ ഊഷ്മാവിലും മർദ്ദത്തിലും ഒരു പോലെ ആയിരിക്കും എന്നും കണക്കാക്കിയിട്ടണ്ട്. പൂജ്യം ഡിഗ്രി സെൽഷ്യസ് ഊഷ്മാവിലും ഒരു അറ്റ്മോസ്ഫിയർ മർദ്ദത്തിലും ഒരു ആദർശ വാതകത്തിന്റെ മോളാർ വ്യാപ്തം 22. 414 ലിറ്റർ ആയിരിക്കും.

.

"https://ml.wikipedia.org/w/index.php?title=മോളാർ_വ്യാപ്തം&oldid=3454210" എന്ന താളിൽനിന്ന് ശേഖരിച്ചത്