ആദർശ വാതകത്തിന്റെ അവസ്ഥാ സമവാക്യമാണ് ആദർശ വാതക നിയമം (Ideal gas law). 1834-ൽ ബെനോയിറ്റ് പോൾ എമിലി ക്ലാപെയ്റോൺ ആണ് ആദ്യമായി ഇതിനേക്കുറിച്ച് പ്രതിപാദിച്ചത്.

നിശ്ചിത അളവ് വാതകത്തിന്റെ അവസ്ഥ മർദ്ദം, വ്യാപ്തം, ഊഷ്മാവ് എന്നിവയെ താഴെപ്പറയുന്ന സമവാക്യത്തിനനുസരിച്ച് ആശ്രയിച്ചിരിക്കുന്നു

ഇതിൽ

- വാതകത്തിന്റെ മർദ്ദം
- വാതകത്തിന്റെ വ്യാപ്തം
- വാതകത്തിലെ മോളുകളുടെ എണ്ണം
- വാതക സ്ഥിരാങ്കം അല്ലെങ്കിൽ ആദർശ വാതക സ്ഥിരാങ്കം
- വാതകത്തിന്റെ ഊഷ്മാവ്

സം‌യോജിത വാതക നിയമം (ഗേ ലുസാക് നിയമം, ബോയിൽ നിയമം, ചാൾസ് നിയമം എന്നിവ സം‌യോജിപ്പിച്ചത്) അവഗാഡ്രോ നിയമം എന്നിവ കൂട്ടിച്ചേർത്താണ് ഈ നിയമം രൂപവത്കരിച്ചിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ആദർശ_വാതക_നിയമം&oldid=2806999" എന്ന താളിൽനിന്ന് ശേഖരിച്ചത്