മോതി നൊന്ദി
Moti Nandi | |
---|---|
പ്രമാണം:MotiNandiPic.jpg | |
ജനനം | Kolkata, West Bengal | 10 ജൂലൈ 1931
മരണം | 3 ജനുവരി 2010 | (പ്രായം 78)
ദേശീയത | Indian |
പൗരത്വം | Indian |
പഠിച്ച വിദ്യാലയം | University of Calcutta |
മോതി നൊന്ദി (10 ജൂലൈ 1931 - 3 ജനുവരി 2010) ഇന്ത്യയിലെ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു ബംഗാളി എഴുത്തുകാരനായിരുന്നു. 1931 ൽ കൊൽക്കത്തയിലാണ് അദ്ദേഹം ജനിച്ചത്. കൽക്കട്ട സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. 2010ൽ അദ്ദേഹം മരിച്ചു.
കരിയർ
തിരുത്തുകമോതി നൊന്ദി ഒരു സ്‌പോർട്‌സ് ജേർണലിസ്റ്റായിരുന്നു , ആനന്ദബസാർ പത്രികയിൽ സ്‌പോർട്‌സ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. എക്‌സലൻസ് ഇൻ ജേർണലിസം അവാർഡിന്റെ ആദ്യ പതിപ്പിന്റെ ഗ്രാൻഡ് ഫിനാലെ അടയാളപ്പെടുത്തുന്നതിനുള്ള മിന്നുന്ന ചടങ്ങിൽ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് (2008) ലഭിച്ചു. [1] നോവലുകളിൽ, കായിക ഇനങ്ങളുടെ ചിത്രീകരണത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു, കൂടാതെ അദ്ദേഹത്തിന്റെ പല നായകന്മാരും കായികതാരങ്ങളാണ്. അദ്ദേഹത്തിന്റെ ആദ്യ ചെറുകഥ 1957- ൽ ദേശ് വാരികയിൽ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ നോവലുകളിലെ കലാബതി എന്ന കഥാപാത്രം യുവ പ്രേക്ഷകർക്കിടയിൽ ജനപ്രിയമാണ്.
മോതി നൊന്ദിയുടെ ഷാദ ഖാം എന്ന നോവൽ വെളുത്ത കവർ എന്ന തലക്കെട്ടിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.എം.കെ.എൻ പോറ്റിയാണ് പരിഭാഷ നിർഹിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിരിക്കുന്നു.
നോവലുകൾ
തിരുത്തുക- Shada Kham (Ananda Pub.)
- Ubhoyoto Sampurno (Ananda Pub.)
- Golap Bagan (Ananda Pub.)
- Chaya (Ananda Pub.)
- Chaya Soronite Rohini (Ananda Pub.)
- Jibonto (Ananda Pub.)
- Duti Tinti Ghor (Ananda Pub.)
- Ditio Innings er Por (Ananda Pub.)
- Duro Dristi (Ananda Pub.)
- Puber Janala (Ananda Pub.)
- Bonanider Bari (Ananda Pub.)
- Bijolibalar Mukti (Ananda Pub.)
- Malabika (Ananda Pub.)
- Sibi (Ananda Pub.)
- Soloke Ponero Kora (Ananda Pub.)
- Sohodeber Tajmahal (Ananda Pub.)
- Sobai Jache (Ananda Pub.)
- Dosti Uponyas (Ananda Pub.)
- Nakhatter Raat (Punascha)
- Baobab (Punascha)
- Dadash Bakti (Punascha)
- Nayaker Probesh o Prasthan (Punascha)
- Baranda
- Korunabashata
- Chotobabu
ബാലസാഹിത്യം
തിരുത്തുക- Koni (Ananda Pub.)
- Aloukik Dilu (Ananda Pub.)
- Stopper (Ananda Pub.)
- Striker (Ananda Pub.)
- Kuronn [ কুড়োন ] (Ananda Pub.)
- Jibon Ananta (Ananda Pub.)
- Nnaran (Ananda Pub.)
- Feraari (Ananda Pub.)
- Tulsi (Ananda Pub.)
- Dolbodoler Aage (Ananda Pub.)
- Minu Chinur Trophy(Ananda Pub.)
- Empiyaring
- Dhankurir Kingkong (Ananda Pub.)
- Biswa-jora Biswacup (Ananda Pub.)
- Buro Ghora (Ananda Pub.)
- Doshti Kishore Uponyas (Ananda Pub.)
- Cricket er Ayne Kanun (Ananda Pub.)
- Bhuli (Gangchil)
- Shiba(Ananda Pub.)
അവാർഡുകൾ
തിരുത്തുക- ആനന്ദ പുരസ്കർ, 1974
- സാഹിത്യ അക്കാദമി അവാർഡ്, 1991
സിനിമ
തിരുത്തുക1986-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ നോവലുകളിലൊന്നായ കോനി , ചലച്ചിത്രമാക്കിയപ്പോൾ സൗമിത്ര ചാറ്റർജി പ്രധാന കഥാപാത്രങ്ങളിൽ ഒരാളായിരുന്നു. [2] 1978-ൽ സ്ട്രൈക്കർ എന്ന നോവൽചലച്ചിത്രമാക്കിയപ്പോൾ നായകനായ സ്ട്രൈക്കർ ആയി സമിത് ഭഞ്ജയാണ് അഭിനയിച്ചത്. അദ്ദേഹത്തിന്റെ 'സ്റ്റോപ്പർ' എന്ന നോവൽ ഒരു ടെലിസീരിയലാക്കിയിട്ടുണ്ട് . ദേബേഷ് റോയ് ചൗധരി സീരിയലിൽ കമൽ ഗുഹയായി വേഷമിട്ടു.അദ്ദേഹത്തിൻറെ 'ജോലർ ഘുർണി ഒ ബോക്ബോക് ഷോബ്ദോ' എന്ന നോവലിനെ അടിസ്ഥാനമാക്കി ബംഗ്ലാദേശ് ചലച്ചിത്ര നിർമ്മാതാവ് അനിമേഷ് ഐച്ച് 2017 ൽ വോയാങ്കോർ സുന്ദോർ എന്ന സിനിമ നിർമ്മിച്ചു. ചിത്രത്തിൽ ടോളിവുഡ് താരം പരംബ്രത ചാറ്റർജിയും ശ്രദ്ധേയയായ ബംഗ്ലാദേശി നടി ആഷ്‌ന ഹബീബ് ഭാബ്‌നയും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
- ↑ "Archived copy". Archived from the original on 23 November 2010. Retrieved 4 April 2009.
{{cite web}}
: CS1 maint: archived copy as title (link) - ↑ Nandi, Moti (12 March 2012). BOOKMINE: Koni. Hachette India. pp. 6–. ISBN 978-93-5009-383-2.