ആശയവിനിമയത്തിനായി വിവരങ്ങൾ ദൂരങ്ങളിലേക്ക് പ്രേഷണം ചെയ്യുന്ന പ്രവർത്തനമേഖലയാണ് വിദൂരാശയവിനിമയം. പുരാതന കാലങ്ങളിൽ ദൃശ്യരൂപത്തിലുള്ള അടയാളങ്ങൾ കാണാനാവുന്ന ദൂരങ്ങളിൽ പുകയായോ കൊടികളുപയോഗിച്ചോ വിവരങ്ങൾ കൈമാറിയിരുന്നു. ശബ്ദരൂപത്തിലുള്ള അടയാളങ്ങൾ പ്രത്യേക വാദ്യങ്ങൾകൊണ്ടോ വായാലോ കൈമാറിയിരുന്നു ശംഖ് ഊതി അറിയിക്കുന്ന രീതികൾ പുരാതന ഇന്ത്യയിൽ നിലനിന്നിരുന്നു. പക്ഷെ ഇവ ഒരു ദൂരപരിധിക്കപ്പുറത്തേക്കുപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. നൂതനയുഗത്തിലെ ടെലഗ്രാഫ്, ടെലിഫോൺ, ടെലിപ്രിന്റർ തുടങ്ങിയ ഇലക്ട്രോണിക്സ് സംവിധാനങ്ങൾ, മൈക്രോവെവ് തരംഗങ്ങളുടെ ഉപയോഗം ഒപ്റ്റിക്കൽ ഫൈബറുകളുടെ ഉപയോഗം ഭൂമിയുടെ കൃത്രിമോപഗ്രഹങ്ങൾ വിദൂരാശയവിനിമയത്തിന്റെ നിരക്കും ഗുണനിലവാരവും ദൂരപരിധിയും മെച്ചപ്പെടുത്തി.

ജർമ്മനിയിലെ ബ്രാവറിയയിലുള്ള ഏറ്റവും വലിയ പരാബോളയുടെ ആകൃതിയിലുള്ള കൃത്രിമോപഗ്രഹ ആശയവിനിമയ ആന്റിന സംവിധാനം

20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റേഡിയോ തരംഗങ്ങളുപയോഗിച്ച് ആശയവിനിമയം സാദ്ധ്യമാക്കാമെന്നു ഗുഗ്ലിയെൽമോ മാർക്കോണി, നിക്കോള ടെസ്‌ല എന്നിവരുടെ കണ്ടുപിടിത്തങ്ങൾ വിദൂര ആശയവിനിമയത്തിൽ വിപ്ലവം കുറിച്ചു.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിദൂരാശയവിനിമയം&oldid=3091390" എന്ന താളിൽനിന്ന് ശേഖരിച്ചത്