മൈക്കേൽ മധുസൂദൻ ദത്ത് ( Maikel Modhushudôn Dôtto</img> Maikel Modhushudôn Dôtto; 25 ജനുവരി 1824 - 29 ജൂൺ 1873) ഒരു ബംഗാളി കവിയും നാടകകൃത്തുമായിരുന്നു[1]. ആധുനിക ബംഗാളിസാഹിത്യത്തിൻറെ ആദ്യകാല ശിൽപികളിൽ ഒരാളായി മൈക്കേൽ മധുസൂദൻ ദത്ത് ഗണിക്കപ്പെടുന്നു[2]. പതിവു സങ്കൽപങ്ങൾക്കു വിപരീതമായി രാവണനേയും പുത്രൻ മേഘനാഥനേയും പ്രകീർത്തിച്ചുകൊണ്ട് 1861-ൽ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച മേഘനാഥ് ബധ് കാവ്യ യാഥാസ്ഥിതിക ബംഗാളിസമൂഹത്തെ അസ്വസ്ഥമാക്കി[3], [4],[5]. പ്രശസ്ത ബംഗാളി നാടകകൃത്ത് ഗിരീഷ് ചന്ദ്ര ഘോഷ് 1877-ൽ ഇതിനെ നാടകമാക്കി മേടയിൽ അവതരിപ്പിച്ചു. ഇന്നും ഈ നാടകം ഏറെ ജനപ്രിയമാണ്[6],[7].

Michael Madhusudan Dutt
A photo of Dutt
Native nameমাইকেল মধুসূদন দত্ত
ജനനം(1824-01-25)25 ജനുവരി 1824
Sagardari, Jessore District, Bengal Presidency, British India
മരണം29 ജൂൺ 1873(1873-06-29) (പ്രായം 49)
Calcutta, Bengal Presidency, British India
Resting PlaceLower Circular Road cemetery
പ്രവർത്തനംWriter, poet, playwright
പൗരത്വംBritish Indian
ഉന്നതവിദ്യാഭ്യാസംHindu College
Gray's Inn
പങ്കാളിRebecca Thompson McTavish (m. 1848–1856)
പങ്കാളിEmilia Henrietta Sophie White (1858–1873)
മക്കൾ4

ജീവിതരേഖ

തിരുത്തുക

ജനനവും പ്രാഥമിക വിദ്യാഭ്യാസവും

തിരുത്തുക

പഴയ അവിഭക്ത ബംഗാളിൽ ഇന്ന് ബംഗ്ലാദേശിൻറെ ഭാഗമായ ജെസ്സോർ ജില്ലയിൽ ഉൾപെടുന്ന കേശബ്പൂർ ഉപജില്ലയിലെ സഗർദാരി ഗ്രാമത്തിൽ സമ്പന്ന ഹിന്ദു കുടുംബത്തിലാണ് ദത്ത് ജനിച്ചത്[8]. അഭ്യസ്ഥവിദ്യരായിരുന്ന കുടുംബാംഗങ്ങളിൽ മിക്കവരും വക്കീലന്മാരുമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് രാജ് നാരായൺ ദത്ത്, കൊൽക്കത്തയിൽ സദർ ദിവാനി അദാലത്തിൽ (റവന്യൂ കോടതി) പ്രത്യേക പ്ലീഡറായിരുന്നു, അമ്മ ജാൻവി ദേവി വീട്ടമ്മയായിരുന്നു. ഇളയവരായ രണ്ടു സന്താനങ്ങൾ ശൈശവദശയിൽത്തന്നെ മരണമടഞ്ഞതിനാൽ ഏകസന്താനമായിരുന്ന മധുസൂദനെ മാതാപിതാക്കൾ വളരെ ലാളിച്ചാണ് വളർത്തിയത്. മധുസൂദന് എട്ടു വയസുള്ളപ്പോൾ കുടുംബം സഗർദാരി ഗ്രാമത്തിൽനിന്ന് കൊൽക്കത്തയിലേക്ക് താമസം മാറ്റി[9]. പ്രതിഭാശാലിയും പ്രത്യേകിച്ച് ബംഗാളി-സംസ്കൃത- ഇംഗ്ലീഷ് ഭാഷകളിൽ പ്രായത്തിൽ കവിഞ്ഞ് നൈപുണ്യമുള്ള വിദ്യാർഥിയുമാണെന്ന വസ്തുത അധ്യാപകർ അംഗീകരിച്ചു. സാമ്പത്തികമായി കുടുംബം മെച്ചപ്പെട്ട നിലയിലായിരുന്നതിനാൽ , ദത്ത് ഇംഗ്ലീഷ് മിഡിയം സ്കൂളിലാണ് പഠിച്ചത്, കൂടാതെ വീട്ടിൽ ഇംഗ്ലീഷിന് പ്രത്യേക ട്യൂഷനും ലഭിച്ചു. പാശ്ചാത്യ വിദ്യാഭ്യാസം തൻറെ മകന് ഉന്നത സർകാർ പദവികൾക്കുള്ള വാതിലുകൾ തുറന്നുകൊടുക്കും എന്നായിരുന്നു പിതാവ് രാജ്നാരായണൻ കണക്കുകൂട്ടിയത്.

ഹിന്ദു കോളെജിൽ

തിരുത്തുക

അഞ്ചു വർഷം ഇംഗ്ലീഷ് രീതിയിലുള്ള ഗ്രാമർ സ്കൂളിൽ പഠിച്ചശേഷം ബാരിസ്റ്ററാകുക എന്ന ലക്ഷ്യത്തോടെ മധുസൂദൻ കൊൽക്കത്തയിലെ ഹിന്ദു കോളേജിൽ (ഇന്നത്തെ പ്രസിഡൻസി യൂണിവഴ്സിറ്റി) ചേർന്നു. "നാട്ടുകാരുടെ ഉന്നമനത്തിനായി" മാത്രം സ്ഥാപിതമായ ഈ വിദ്യാലയത്തിൽ, പാശ്ചാത്യവൽക്കരിച്ച പാഠ്യപദ്ധതിയനുസരിച്ചായിരുന്നു മൈക്കൽ പഠിച്ചത്. എല്ലാ വിദ്യാർത്ഥികളും പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കണമെന്നും കത്തിയും മുള്ളും ഉപയോഗിച്ച് യൂറോപ്യൻ ഭക്ഷണരീതികൾ ശീലിക്കണമെന്നും ബ്രിട്ടീഷ് പാട്ടുകൾ പഠിക്കണമെന്നും ഇംഗ്ലീഷ് മാത്രം സംസാരിക്കണമെന്നും അധികാരസ്ഥർ നിഷ്കർഷിച്ചു. കോളനി ഭരണത്തിൽ ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിക്കാൻ ഇംഗ്ലീഷു ചിട്ടവട്ടങ്ങൾ അനുകരിക്കുന്ന ഒരു മധ്യവർഗ ഇന്ത്യൻ സമൂഹത്തെ സൃഷ്ടിക്കാനുള്ള ഉദ്യമമായിരുന്നു ഇത്[10]. ഹിന്ദു കോളേജിൽ പഠിക്കുന്ന കാലത്ത്, മധുസൂദനിൽ ഇന്ത്യൻ സംസ്കാരത്തോട് വെറുപ്പും യൂറോപ്യൻ സംസ്കാരത്തോട് അഗാധമായ ആദരവും യൂറോപ്യന്മാർക്കിടയിൽ താൻ അംഗീകരിക്കപ്പെടണമെന്നുള്ള തീവ്രമായ ആഗ്രഹവും വളർന്നു.[11] [12] തന്റെ കവിതകളിലൊന്നിൽ അദ്ദേഹം ഈ വികാരങ്ങൾ പ്രകടിപ്പിച്ചു[12]

"Where man in all his truest glory lives,
And nature's face is exquisitely sweet;
For those fair climes I heave impatient sigh,
There let me live and there let me die".

 
മധുസൂദൻ ദത്തിൻറെ പൈതൃകഭവനം (സഗർദരി ഗ്രാമം, ജെസ്സോർ,ബംഗ്ലാദേശ്). ഇന്ന് ഇതൊരു മ്യൂസിയമാണ്.

ഹിന്ദു കോളേജിലെ അദ്ദേഹത്തിന്റെ അദ്ധ്യാപകനായ ഡേവിഡ് ലെസ്റ്റർ റിച്ചാർഡ്സണായിരുന്നു ദത്തയുടെ ആദ്യകാല മാർഗദർശി. മധുസൂദൻറെ ബൗദ്ധിക വികാസത്തെ റിചാർഡ്സൺ സ്വാധീനിച്ചു. ഒരു കവിയായിരുന്ന റിച്ചാർഡ്സൺ ദത്തിൽ ഇംഗ്ലീഷ് കവിതയോടുള്ള സ്നേഹം പ്രചോദിപ്പിച്ചു, പ്രത്യേകിച്ച് ബൈറൺ ,ദാന്തെ, വർജിൽ എന്നിവരിലേക്കും അവരുടെ കൃതികളിലേക്കും ദത്ത് ആകർഷിക്കപ്പെട്ടു[13]. ബ്ലാക്ക് വുഡ്സ് മാഗസിൻ, ബെന്റ്ലിസ് മിസ്ലേനി എന്നിവയുൾപ്പെടെ ഇംഗ്ലണ്ടിലെ പ്രസിദ്ധീകരണങ്ങളിലേക്ക് തന്റെ കൃതികൾ അയച്ചുകൊണ്ട് ദത്ത ഏകദേശം 17 വയസ്സുള്ള ഇംഗ്ലീഷ് കവിതകൾ എഴുതാൻ തുടങ്ങി. അദ്ദേഹം തന്റെ സുഹൃത്ത് ഗൗർ ദാസ് ബൈസാക്കുമായി ഒരു കത്തിടപാടുകൾ ആരംഭിച്ച സമയമായിരുന്നു, അത്. പിൽക്കാലത്ത് ഈ കത്തുകൾ ദത്തിനെക്കുറിച്ചുള്ള വിവര സ്രോതസ്സുകളായി മാറി[14].

മത പരിവർത്തനം

തിരുത്തുക

മാതാപിതാക്കൾ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് രക്ഷപ്പെടാനും ഇംഗ്ലണ്ടിലേക്കു പോകാനും വേണ്ടിയാണ് മധുസൂദൻ ദത്ത് മതം മാറിയതെന്നു പറയപ്പെടുന്നു. 1843 ഫെബ്രുവരി 9 ന് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും എതിർപ്പിനെ അവഗണിച്ച് ഓൾഡ് മിഷൻ പള്ളിയിൽ വെച്ച് മധുസൂദൻ ക്രിസ്തുമതം സ്വീകരിച്ചു. [15],[16] ആ ദിവസത്തെപ്പറ്റി അദ്ദേഹം ഇങ്ങനെ എഴുതുന്നു[17]

Long sunk in superstition's night,
By Sin and Satan driven,
I saw not, cared not for the light
That leads the blind to Heaven.
But now, at length thy grace, O Lord!
Birds all around me shine;
I drink thy sweet, thy precious word,
I kneel before thy shrine!

മതം മാറിയതിനാൽ മധുസൂദൻ ഹിന്ദു കോളെജിൽ നിന്ന് പുറത്തക്കപ്പെട്ടു[18]. പിന്നീട് 1844മുതൽ മൂന്നു വർഷം ബിഷപ്പു കോളേജിൽ ചേർന്ന് പഠിച്ചു. പക്ഷെ ഇംഗ്ലണ്ടിലേക്കു പോകാനുള്ള അവസരം ഒത്തു വന്നില്ല[19]. മകൻ മനസാന്തരപ്പെട്ട് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ അച്ഛൻ ആദ്യമൊക്കെ സാമ്പത്തികമായി സഹായിച്ചെങ്കിലും പിന്നീട് ധനസഹായം നിറുത്തലാക്കുക മാത്രമല്ല പുനർവിവാഹിതനാവുകയും മൈക്കേലിന് വാക്കാൽ സ്വത്തവകാശം നിഷേധിക്കുകയും ചെയ്തു. തുടർന്നുണ്ടായ കുടുംബപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും കാരണം, 1847 -ൽ, മധുസൂദൻ മദ്രാസിലേക്ക് (ചെന്നൈ) താമസം മാറി. [20]

മദ്രാസിൽ (1847-1856)

തിരുത്തുക
 
ദി ആംഗ്ലോ സാക്സൺ അൻഡ് ദി ഹിന്ദു

മദ്രാസിൽ, ബ്ലാക്ക് ടൗൺ പരിസരത്ത് ക്രൈസ്തവസഭ നടത്തിയിരുന്ന അനാഥാലയത്തിനോടനുബന്ധിച്ച സ്കൂളിൽ സഹഅദ്ധ്യാപകനായി ജോലി ചെയ്തു[21]. 1848 ൽ അനാഥാലയത്തിലെ അന്തേവാസിനിയായിരുന്ന റബേക്കാ തോംസൺ മെക്വിറ്റിനെ വിവാഹം കഴിച്ചു, ഇതു സംബന്ധിച്ച രേഖ ലഭ്യമാണ്[22]. 1851-ൽ സെകൻഡ് ട്യൂട്ടർ ആയി ഉദ്യോഗക്കയറ്റം കിട്ടി. [20] മദ്രാസ് സർക്കുലേറ്റർ, ജനറൽ ക്രോണിക്കിൾ, അഥീനിയം, സ്‌പെക്ടേറ്റർ, ഹിന്ദൂ ക്രോണിക്കിൾ എന്നീ ആനുകാലികങ്ങൾ എഡിറ്റുചെയ്യാൻ ആരംഭിച്ചു. [23] ഈ സമയത്ത് മൈക്കേൽ ദക്ഷിണേന്ത്യൻ ഭാഷകൾ പഠിച്ചെടുത്തു, സാഹിത്യകൃതികൾ വായിച്ചു. ഇംഗ്ലീഷിൽ സാഹിത്യരചന ആരംഭിച്ചു. ദ കാപ്റ്റീവ് ലേഡി(1849), റിസിയ- എംപ്രസ് ഓഫ് ഇൻഡ് (1850) എന്നിവ എഴുതിയത് ഇക്കാലത്താണ്.[24],[25]. 1854-ൽ മൈക്കേൽ നടത്തിയ പ്രഭാഷണം ദി ആംഗ്ലോസാക്സൺ അൻഡ് ദ ഹിന്ദു പിന്നീട് ഒരു കൊച്ചുപുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു. യുക്തിഹീനമായ അന്ധവിശ്വാസവും ഈശ്വരവിശ്വാസവും വെച്ചു പുലർത്തുന്ന ഹിന്ദുക്കളെ അപേക്ഷിച്ച് ആംഗ്ലോ-സാക്സൺ ജനത എത്രയോ ഉയർന്ന തലത്തിൽ നിൽക്കുന്നതായി മൈക്കേൽ വാദിക്കുന്നു.

1850ൽ മൈക്കേലിൻറെ മാതാവും 1855 ജനവരി 16-ന് പിതാവും മരണമടഞ്ഞു. പിതാവ് വില്പത്രം എഴുതിവെക്കാതെ മരിച്ചതിനാൽ ബന്ധുക്കൾക്കിടയിൽ സ്വത്തുതർക്കം ആരംഭിച്ചു. തനിക്കവകാശപ്പെട്ടത് അന്യാധീനപ്പെടാതിരിക്കാൻ 1856 ഫെബ്രുവരിയിൽ മൈക്കേൽ കൊൽക്കത്തയിൽ തിരിച്ചെത്തി. പക്ഷെ ഭാര്യ റെബേക്കയും നാലു സന്താനങ്ങളും മദ്രാസിൽത്തന്നെ തുടർന്നു. റെബേക്കയും മക്കളുമായി മൈക്കേൽ പിന്നീടൊരു തരത്തിലും ബന്ധം പുലർത്തിയില്ല. നിയമപരമായോ, ക്രൈസ്തവസഭക്കു മുഖാന്തിരമോ ഇരുവരും വിവാഹബന്ധം വേർപെടുത്തിയ രേഖകളുമില്ല.

കൊൽക്കത്തയിൽ (1856-1862)

തിരുത്തുക

കൊൽക്കത്തയിൽ തിരിച്ചെത്തിയ ആദ്യനാളുകളിൽ സ്വത്തവകാശം സംബന്ധിച്ചകോടതി വ്യവഹാരങ്ങൾ മൈക്കേൽ സമയം ചെലവഴിച്ചു. താമസിയാതെ പൊലീസ് സൂപ്രണ്ടിൻറെ ഓഫീസിൽ ഹെഡ്ക്ലർക്ക് ആയും കോടതിയിൽ ഇംഗ്ലീഷ്-ബംഗാളി പരിഭാഷകനായും നിയമനവും ലഭിച്ചു. 1858-ൽ മൈക്കേൽ ഹെൻട്രിയേറ്റയെ വിവാഹം കഴിച്ചു, പക്ഷെ തൽസംബന്ധമായ രേഖകൾ ലഭ്യമല്ല. അന്നത്തെക്കാലത്ത് അരങ്ങേറിയിരുന്ന ബംഗാളിനാടകങ്ങൾ തീരെ നിലവാരമില്ലാത്തവയാണെന്ന് വാദിച്ച മൈക്കേൽ 1858-ൽ തൻറെ ആദ്യനാടകമായ ശർമിഷ്ഠ എഴുതി സ്റ്റേജിൽ അവതരിപ്പിച്ചു[26]. നാടകത്തിൻറെ ഇംഗ്ലീഷ് പരിഭാഷയും മൈക്കേൽ സ്വയം ചെയ്തു. അതിനടുത്ത വർഷം സപ്റ്റമ്പറിൽ പുത്രി ശർമിഷ്ഠ ജനിച്ചു. തുടർന്നുള്ള വർഷങ്ങളിൽ പദ്മാവതി, ഏകേയി കീ ബോലെ സഭ്യതാ, ബൂറോ ഷാലികേർ റൊൺ, തിലോത്തമ, കൃഷ്ണകുമാരി എന്നിങ്ങനെ ഒട്ടനേകം നാടകങ്ങൾ എഴുതി. 1861-ൽ മേഘനാഥ് ബൊധ് കാവ്യം എഴുതി പ്രസിദ്ധീകരിച്ചു.

ഇംഗ്ലണ്ട്, ഫ്രാൻസ് (1862-1867)

തിരുത്തുക

പൈതൃകസ്വത്തുക്കൾ വീണ്ടെടുത്ത് സാമ്പത്തികനില ഭദ്രമാക്കിയശേഷം മുപ്പത്തിയെട്ടാം വയസിൽ മൈക്കേൽ ഇംഗ്ലണ്ടിലേക്കു കപ്പൽ കയറി. ബാർഅറ്റ്-ലാ ബിരുദം നേടുകയായിരുന്നു ലക്ഷ്യം. തൻറെ അഭാവത്തിൽ കാര്യങ്ങൾ നോക്കിനടത്താൻ വേണ്ട ഏർപാടുകൾ ചെയ്തിരുന്നു. പക്ഷെ കാര്യസ്ഥർ സാമ്പത്തിക തിരുമറി നടത്തിയതോടെ ഇംഗ്ലണ്ടിൽ മൈക്കേലിന് ഏറെ കഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നു. കുറച്ചുകാലത്തേക്ക് ഫ്രാൻസിലെ വെഴ്സായിലേക്ക് മാറിത്താമസിക്കേണ്ടിയും വന്നു. ഈയവസരത്തിൽ ഈശ്വരചന്ദ്ര വിദ്യാസാഗറാണ് ദത്തിനെ സഹായിച്ചത്. ബിരുദം നേടിയശേഷം കൊൽക്കത്ത ഹൈക്കോടതിയിൽ 1867ൽ- നിയമനം ലഭിച്ചതോടെ ദത്ത് നാട്ടിൽ തിരിച്ചെത്തി.

കൽക്കത്ത ഹൈകോർട്ടിൽ

തിരുത്തുക

കൽക്കട്ട ബാർ അസോസിയേഷൻ തുടക്കത്തിൽ ഏറെ എതിർപുകൾ ഉയർത്തിയെങ്കിലും ഒടുവിൽ മൈക്കേൽ മധുസൂദൻ ദത്തിന് ഹൈകോർട്ട് വക്കീൽ എന്ന അംഗീകാരം ലഭിക്കുകതന്നെ ചെയ്തു. പക്ഷെ വരവ് വേണ്ടത്ര ഉണ്ടായില്ല. പഴയ കടബാധ്യതകളും ആഡംബരജീവിതവും കാരണം മൈക്കേലിന്റെ സാമ്പത്തികാവസ്ഥ കൂടുതൽ വഷളായി. ലൗഡൺ സ്ട്രീറ്റിലെ മാളികവീട്ടിൽ നിന്ന് ബനിയാപുകൂർ റോഡിലെ ഒരു കൊച്ചു വീട്ടിലേക്ക് സകുടുംബം താമസം മാറ്റേണ്ടി വന്നു. ഇടക്ക് രണ്ടു വർഷത്തിലധികം (1870ജൂലൈ-72 സെപ്റ്റമ്പർ) വക്കീൽപണി ഉപേക്ഷിച്ച് ഹൈകോർട്ടിലെ പ്രിവി കൗൺസിൽ റെകോർഡ്സ് ഓഫീസിൽ മാസം ആയിരം രൂപ വേതനത്തിൽ എക്സാമിനർ പദവി സ്വീകരിച്ചു. അതിനുശേഷം വീണ്ടും ഹൈകോർട്ടിൽ തിരിച്ചെത്തി.പക്ഷെ സാമ്പത്തികനില മെച്ചപ്പെട്ടില്ല.

അന്ത്യം

തിരുത്തുക
 
മൈക്കേൽ മധുസൂദൻ ദത്തിൻറെ അസ്ഥി മാടം - ലോവർ സർകുലർ റോഡ് സെമിത്തെരി

1872-സെപ്റ്റമ്പറിൽ ഹൈകോർട്ടിൽ തിരികെ പ്രവേശിക്കുമ്പോഴേക്കും മൈക്കേലിൻറെ ആരോഗ്യം വളരെ മോശമായിരുന്നു. തൊണ്ട,കരൾ, പ്ലീഹാ ,ഹൃദയം എന്നിങ്ങനെ മിക്ക അവയവങ്ങളും തകരാറിലായിരുന്നു. വരുമാനം ഇല്ലാത്തതിനാൽ വീട്ടു സാമാനങ്ങളും പുസ്തകങ്ങളും വരെ വില്ക്കേണ്ട അവസ്ഥയായി. ഹെൻട്രിയേറ്റയുടെ ആരോഗ്യ നിലയും വഷളായി. 1873 ജൂൺ 26-ന് ഹെൻട്രിയേറ്റയും മൂന്നു ദിവസം കഴിഞ്ഞ് 29-ന് മൈക്കേലും അന്ത്യശ്വാസം വലിച്ചു.

മരണാനന്തരം മൈക്കേലിൻറെ ഭൗതികശരീരം പള്ളിയിലടക്കം ചെയ്യുന്നതിൽ പലരും എതിരഭിപ്രായം പ്രകടിപ്പിച്ചു. ക്രൈസ്തവമതം സ്വീകരിച്ചെങ്കിലും മൈക്കേൽ ഒരിക്കലും പള്ളിയിൽ പോകാറില്ലായിരുന്നു എന്നതായിരുന്നു കാരണം. എങ്കിലും ലോവർ സർകുലർറോഡിലെ ക്രിസ്ത്യൻ സെമിത്തെരിയിൽ മൈക്കേൽ മധുസൂദൻ ദത്ത് അടക്കം ചെയ്യപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിയിൽ പൗത്രൻ ചാൾസ് നെവിൽ ഡട്ടൺ മുൻകൈയെടുത്ത് അസ്ഥിമാടത്തിൽ മൈക്കലിൻറെ പ്രതിമ സ്ഥാപിച്ചു. സ്തൂപത്തിൽ ആലേഖനം ചെയ്തിരിക്കുന്നത് മൈക്കേൽ മധുസൂദൻ ദത്തിൻറെ തന്നെ വരികളാണ്.

Stop a while, traveller! Should Mother Bengal claim thee for her son. As a child takes repose on his mother's elysian lap, Even so here in the Long Home, On the bosom of the earth, Enjoys the sweet eternal sleep Poet Madhusudan of the Duttas

സാഹിത്യജീവിതം

തിരുത്തുക

തുടക്കത്തിൽ ദത്ത് ഇംഗ്ലീഷിൽ മാത്രമാണ് എഴുതിയത്. വിദ്യാർഥിയായിരിക്കെ കവിതകൾ എഴുതിയിരുന്നു. ചെന്നെയിൽ വെച്ച് 1849 -ൽ ആദ്യത്തെ ഇംഗ്ലീഷു ഖണ്ഡകാവ്യം ക്യാപ്റ്റീവ് ലേഡി പ്രസിദ്ധീകരിച്ചു, ഡെറോസിയോയുടെ ദി ഫക്കീർ ഓഫ് ജംഗീറയെപ്പോലെ, വായനക്കാരൻറെ താൽപര്യം നിലനിർത്താൻ ബുദ്ധിമുട്ടുള്ള ഒരു നീണ്ട ആഖ്യാന കവിതയാണ് കാപ്റ്റീവ് ലേഡി രാജപുത് ചരിത്രത്തിലെ . അത്യന്തം ആലങ്കാരികഭാഷയിൽ 1854-ൽ എഴുതിയ ആംഗ്ലോ-സാക്സൺ ആന്റ് ദി ഹിന്ദു , എന്ന ലേഖനം , യൂറോപ്യൻ പുസ്തകങ്ങളിൽ നിന്നുള്ള ഉദ്ധരണികളും അവയെപ്പറ്റിയുള്ള പരാമർശങ്ങളും കൊണ്ട് സമ്പന്നമാണ്. വില്യം വേർഡ്സ്വർത്ത്, ജോൺ മിൽട്ടൺ എന്നിവരുടെ കൃതികൾ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചിരുന്നു. ദത്ത് ഒരു ബൊഹീമിയനും റൊമാന്റിക്കുമായിരുന്നു .

കൊൽക്കത്തയിലെ കോടതിയിൽ മുഖ്യക്ലർക്കായും പിന്നീട് മുഖ്യ പരിഭാഷകനായും സേവനമനുഷ്ഠിക്കവെയാണ് ബെഥൂണിന്റേയും ബൈശാക്കിൻറേയും ഉപദേശാനുസരണം ദത്ത് ബംഗാളിയിൽ എഴുതിത്തുടങ്ങിയത്. അദ്ദേഹം 5 നാടകങ്ങൾ എഴുതി: ശർമിഷ്ട (1859) , പത്മാവതി (1859) , എകെ കി ബോലെ സഭ്യത? (1860), കൃഷ്ണ കുമാരി (1860) , ബൂറോ ശാലികേർ ഘരെ റോൺ (1860). തുടർന്ന് ഖണ്ഡകാവ്യങ്ങൾ: തിലോത്തമ സംഭവ കാവ്യ (1861), മേഘനാദ് ബധ് കാവ്യ (1861), ബ്രജാഗംന കാവ്യ (1861), വീരാംഗന കാവ്യ (1861). സ്വന്തം രചനയായ ശർമിഷ്ഠ ഉൾപ്പെടെ ബംഗാളിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് മൂന്ന് നാടകങ്ങളും അദ്ദേഹം വിവർത്തനം ചെയ്തു.

അദ്ദേഹത്തിന്റെ ബംഗാളി ഗീതകങ്ങളുടെ ഒരു വാല്യം 1866 -ൽ പ്രസിദ്ധീകരിച്ചു. അവസാന നാടകമായ മായാ കാനൻ 1872 -ൽ രചിക്കപ്പെട്ടു. ഇലിയാഡിന്റെ ഗദ്യ പതിപ്പ് ഹെക്ടറിന്റെ വധം, പൂർത്തിയാക്കാൻ അദ്ദേഹത്തിനായില്ല.

പിൻതലമുറ : ദത്തിൽനിന്ന് ഡട്ടണിലേക്ക്

തിരുത്തുക

മൈക്കേൽ മധുസൂദൻ ദത്ത് ചെന്നൈയിൽ ഉപേക്ഷിച്ച ആദ്യഭാര്യ റെബേക്കയും മക്കളും ദത്ത് എന്ന കുടുംബപ്പേരു തന്നെയാണ് ഉപയോഗിച്ചത് . എന്നാൽ അതിനടുത്ത തലമുറ ഡട്ടൺ എന്നു പേരിലാണറിയപ്പെട്ടത്. കൊൽക്കത്തയിലെ കുടുംബവും പിന്നീടെപ്പോഴോ ദത്തിൽ നിന്ന് ഡട്ടൺ ആയി രൂപാന്തരപ്പെട്ടു[27].

  1. Bose, Amalendu (1981). Makers of Indian Literature: Michael Madhusudan Dutt. New Delhi: Sahitya Akademi. pp. 1–2.
  2. Nag, Sajal (2007-02-03). "Michael Madhusudan, Formation of the Hindu 'Self' and the Politics of Othering in 19th Century India". epw.in. Economic and Political Weekly. Retrieved 2021-10-19.
  3. Seely, C.B (2003-01-25). "Introduction to The slaying of Meghanada by Michael Madhusudan Datta". home.uchicago.edu. University of Chicago. pp. 1–110. Retrieved 2021-10-19.
  4. Bandopadhyay, Nirmal (1997). "Nineteenth Century Bengali Theatre and Michael Madhusudan Datta: Assessment as a playwright". Proceedings of the Indian History Congress. 58. Indian History Congress: 653–657.
  5. Dutt, Madhusudan (2010) [1861]. Meghnad Badh Kavya [The Poem of Killing of Meghnad by William Radice]. New Delhi: Penguin India. ISBN 978-0143414131.
  6. Sengupta, Tirthankar (2018). "Performing Meghnadbadh Kabya: Questioning Conventions and Challenging the Conventional". colloquium.bescollege.net. Bhabanipur Educational Society College. Retrieved 2021-10-19.
  7. Dasgupta, Nandan (2019-01-19). "Retelling an Epic through a Modern Ballad Michael Madhusudan Dutta's Meghnadbadh Kavya". Economic and Political Weekly. Retrieved 2021-10-19.
  8. Murshid, Ghulam (2003). Lured by Hope (Aashar Chhalane Bhuli )A Biography of Michael Madhusudan Dutt, translated from Bengali by Gopa Majumdar. New Delhi: Oxford University Press. ISBN 978-0195653625.
  9. Bose, Sujit (2007). Michael, His English Literature. New Delhi: Northern Book Centre. pp. 1–2.
  10. "Presidency University". presiuniv.ac.in. Presidency University. Retrieved 2021-10-13.
  11. Bysack, Babu Gour Das (1893). Reminiscences of Michael M.S.Dutta in Mikel Madhusudan Dutt'er Jiban Charita by Jogindranath Basu. Calcutta. pp. 641–2.{{cite book}}: CS1 maint: location missing publisher (link)
  12. 12.0 12.1 Dipesh Chakrabarty (15 February 2001). Provincializing Europe: Postcolonial Thought and Historical Difference (New ed.). Princeton University Press. pp. 33–. ISBN 978-0-691-13001-9. Retrieved 9 October 2012.
  13. CHATTOPADHYAY, DHRUPADI (2016-04-01). "Layered homogeneities: Madhusudan Dutt, and the dilemma of the early Bengali theatre". The South Asianist. 4 (2): 5–34.
  14. Murshid, Ghulam, ed. (2004). The Heart of a Rebel Poet. India: OUP, India. ISBN 978-0195666694.
  15. Bhowmik, Dulal (2012). "Dutt, Michael Madhusudan". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
  16. Bose, Sujit (2007). Michael, His English Literature. New Delhi: Northern Book Centre. p. 5. ISBN 9788172112219.
  17. Mitra, Zinia, ed. (2012). Indian Poetry in English: Critical Essays. PHI Learning Pvt.Ltd. p. 32. ISBN 978-8120345713.
  18. Bose, Amalendu (1981). Makers of Indian Literature: Michael Madhusudan Dutt. New Delhi: Sahitya Akademi. p. 25.
  19. Bose, Amalendu (1981). Makers of Indian Literature: Michael Madhusudan Dutt. New Delhi: Sahitya Akademi. p. 26.
  20. 20.0 20.1 Paranjape, Makarand R. (2012). Making India: Colonialism, National Culture, and the Afterlife of Indian English Authority. Springer. pp. 76–78. ISBN 9789400746602 – via Google Books.
  21. Sinha, Sarbari (2014-09-04). "A Bengali poet in colonial Madras". Frontline. Retrieved 2021-10-20.
  22. Ghulam, Murshid (1995). Aashar Chhalane Bhuli [Lured by Hope]. Translated by Majumdar, Gopa. Kolkata. p. 100.{{cite book}}: CS1 maint: location missing publisher (link)
  23. Dutt, Michael Madhusudhan; Seely, Clinton B. (2004). The Slaying of Meghanada: A Ramayana from Colonial Bengal. New York City: Oxford University Press. pp. 16, 22–23. ISBN 9780195167993 – via Google Books.
  24. Dunn, Theodore Douglas, ed. (1918-12-01). "The Bengali Book of English Verses : The Captive Lady". arch.org. Longmans, Green and Co. pp. 8–21. Retrieved 2021-10-20.
  25. Niyogi, Shubhro (2020-01-13). "Mahusudan Dutt's English Drama Rizia makes it to print". timesofindia.tindiaimes.com. The Times of India. Retrieved 2021-10-20.
  26. Dutta, Michael Madhusudan (1858-12-29). "Sarmista". archiv.org. Retrieved 2021-10-22.
  27. Murshid, Ghulam (1995). Aashar Chhalane Bhuli. Kolkata: Anand Publishers. pp. 359–365. ISBN 8172153643.
"https://ml.wikipedia.org/w/index.php?title=മൈക്കിൾ_മധുസൂദൻ_ദത്ത്&oldid=4107855" എന്ന താളിൽനിന്ന് ശേഖരിച്ചത്